Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
 
നടി രംഭ വിവാഹിതയായി
 
 
തിരുപ്പതി: തെന്നിന്ത്യന്‍ സിനിമാതാരം രംഭ വിവാഹിതയായി. കാനഡ വ്യവസായി ഇന്ദ്ര കുമാറാണ് രംഭയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. തിരുപ്പതിയ്ക്ക് സമീപമുള്ള സ്വകാര്യ ഹാളില്‍വച്ചായിരുന്നു വിവാഹം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ 33 കാരിയായ രംഭ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനുശേഷം ദമ്പതികള്‍ തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കഴിഞ്ഞ ജനവരിയില്‍ ചെന്നൈയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ഇന്ദ്രന്റെ കമ്പനിയായ 'മാജിക് വുഡ്‌സി'ന്റെ ബ്രാന്‍ഡ് അംബാസഡറായി രംഭ പ്രവര്‍ത്തിച്ചിരുന്നു. വിവാഹത്തിന്‌ശേഷവും അഭിനയിക്കാനാണ് താത്പര്യമെന്ന് രംഭ നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അഭിനയിക്കണോ എന്ന് തീരുമാനിക്കാനുള്ള അധികാരം അദ്ദേഹം എനിക്ക് വിട്ടുതന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ സമ്മതത്തോടെ സിനിമയില്‍ തുടരാനാണ് എന്റെ ആഗ്രഹമെന്ന് അവര്‍ പറഞ്ഞിരുന്നു. ഈ മാസം ചെന്നൈയില്‍വച്ച് വിരുന്ന് സല്‍ക്കാരം ഉണ്ടാകുമെന്ന് രംഭയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
 
 
 
 
Added on:08th April 2010 05:03:01 PM