Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
 
പിണറായിയുടെ മകന്‍ വിവാഹിതനായി
 
 
തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണും തലശേരി സ്വദേശി അമൃത നിവാസില്‍ പ്രകാശ് ബാബുവിന്‍റെ മകള്‍ ദീപയും വിവാഹിതരായി. തലശേരി എംസി റിവര്‍സൈഡ് എന്‍ക്ലൈവില്‍ വെച്ചായിരുന്നു വിവാഹം. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, സിനിമാതാരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അബുദാബി എച്ച്എസ്ബിസി ബാങ്കില്‍ ഉദ്യോഗസ്ഥനാണു വിവേക്. ദുബായ് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയാണു ദീപ.
 
 
 
 
Added on:13th February 2010 04:11:17 PM