അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
12th December 2017 02:28:27 PM
Bookmark and Share
 
 
ഇന്റര്‍നെറ്റിലെ സിംഹാസനം കൈയടക്കാന്‍ ഫെയ്‌സ്ബുക്ക്‌
പത്തുവര്‍ഷമായി ഇന്റര്‍നെറ്റിലെ സിംഹാസനം കൈയടക്കിവെച്ചിരുന്നത് ഗൂഗിള്‍ ആണ്. ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇന്റര്‍നെറ്റിലേക്കുള്ള വാതായനമായി ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നു. വെറുമൊരു സെര്‍ച്ച് എഞ്ചിന്‍ എന്നതിനപ്പുറം, വെബ്ബിലെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുക വഴി ആ പദവി കൂടുതല്‍ ഉറപ്പിക്കാന്‍ ഗൂഗിള്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍, ഗൂഗിളിന്റെ പക്കല്‍നിന്ന് ആ സിംഹാസനം ലോകത്തെ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മാ (സോഷ്യല്‍ നെറ്റ്‌വര്‍്ക്കിങ്) സൈറ്റായ ഫെയ്‌സ്ബുക്ക് കൈയടക്കുമോ ? വെബ്ബ് ഉപയോഗത്തിന്റെ കേന്ദ്രബിന്ദുവായി സൗഹൃദക്കൂട്ടായ്മയെ മാറ്റാനുള്ള തുറുപ്പുചീട്ടുമായി രംഗത്തെത്തിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ഇന്റര്‍നെറ്റ് അനുഭവം കൂടുതല്‍ 'സോഷ്യല്‍' ആക്കി മാറ്റാന്‍ സഹായിക്കുന്ന പുതിയ ചില ഉത്പന്നങ്ങളാണ് അവ. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ 'എഫ്-8' എന്ന ഫെയ്‌സ്ബുക്ക് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. വെബ്ബില്‍ ബ്രൗസ് ചെയ്യുന്ന വേളയില്‍ യൂസര്‍മാര്‍ക്ക് അവരുടെ സൗഹൃദക്കൂട്ടായ്മ ഒപ്പം കൊണ്ടുപോകാന്‍ അവ സഹായിക്കും. 'തനതുക്രമീകരണങ്ങള്‍ (ഡിഫോള്‍ട്ട്) 'സോഷ്യല്‍' ആയി മാറുന്ന തരത്തിലൊരു വെബ്ബ് രൂപപ്പെടുത്തുകയാണ് ഞങ്ങള്‍'-ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. വെബ്ബ് ശരിക്കുമൊരു വഴിത്തിരിവിലാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തുള്ള വിവരങ്ങള്‍ മുഴുവന്‍ മികച്ച രീതിയില്‍ സെര്‍ച്ചിങ് വഴി ലഭ്യമാക്കുന്ന സമീപനമാണ് ഗൂഗിളിന്റേത്. അതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഫെയ്‌സ്ബുക്ക് മുന്നോട്ടു വെച്ചിരിക്കുന്ന രീതി. ഗുണമേന്‍മയുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് കണ്ടെത്താന്‍ സുഹൃത്തുക്കളുടെയും സൗഹൃദക്കൂട്ടായ്മയുടെയും സഹായം ഉറപ്പാക്കുന്ന സമീപനമാണത്. അതിനായി ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിച്ച ഉത്പന്നങ്ങളില്‍ ഏറ്റവും അര്‍ഥവത്തായത് ഒരു 'ഓപ്പണ്‍ ഗ്രാഫ് പ്രോട്ടോക്കോള്‍' (open graph protocol ) ആണ്. വെബ്ബ് പബ്ലീഷര്‍മാര്‍ക്ക് അവരുടെ ഉള്ളടക്കത്തില്‍ 'ഇഷ്ടപ്പെടുന്നു' ('Like') എന്നൊരു ബട്ടണ്‍ ടാഗ് ചെയ്യാന്‍ ഇത് സഹായിക്കും. പാര്‍ട്ട്ണര്‍ സൈറ്റുകളിലെ പേജുകളില്‍ ഈ ബട്ടണ്‍ സ്ഥാപിക്കാനാകും. യൂസര്‍മാര്‍ക്ക് ഒരു വെബ്ബ്‌സൈറ്റില്‍ എന്തൊക്കെയാണ് (ഉദാഹരണത്തിന് ചിത്രങ്ങളാണോ, വര്‍ത്തകളാണോ, സംഗീതമാണോ) ഇഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കാന്‍ ഈ സംവിധാനം സഹായിക്കും. ് ഇപ്പോള്‍ ആളുകളെ പരസ്​പരം ബന്ധിപ്പിക്കുന്നത് എങ്ങനെയാണോ അതേപോലെ, ഈ വിവരം ഫെയ്‌സ്ബുക്ക് ശേഖരിച്ച് സൂക്ഷിക്കും. വ്യക്തികള്‍ രൂപപ്പെടുത്തിയ ഈ പരിഗണന ഉപയോഗിച്ച് ഏത് വെബ്‌സൈറ്റിനും അവരുടെ സൈറ്റിനെ, ഒരു യൂസര്‍ക്കും അയാളുടെ സുഹൃത്തുക്കള്‍ക്കും 'വ്യക്തിപരമായ വെബ്ബ് അനുഭവമാക്കാന്‍' കഴിയും. ഇതിനെ തലതിരിച്ച് പറഞ്ഞാല്‍, ഓരോരുത്തരുടെയും വ്യക്തിപരമായ വാസനകള്‍ക്കനുസരിച്ചുള്ള രീതിയില്‍ വെബ്ബ് മാറുകയാണ് ചെയ്യുക. ഇതിലെ ഏറ്റവും നിര്‍ണായകമായ ഘടകം, ഈ വെബ്ബ് അനുഭവം ഫെയ്‌സ്ബുക്കിലേക്ക് ലോഗിന്‍ ചെയ്യുമ്പോഴേ സംഭവിക്കൂ എന്നതാണ്. പുതിയ സംവിധാനം വഴി 'ഇന്റര്‍നെറ്റിലെ ഏത് പേജിനെയും ഒരു ഫെയ്‌സ്ബുക്ക് പേജാക്കി എളുപ്പത്തില്‍ മാറ്റാന്‍ കഴിയും'-ഫെയ്‌സ്ബുക്കിന്റെ പ്ലാറ്റ്‌ഫോം ഡയറക്ടര്‍ ബ്രെറ്റ് ടെയ്‌ലര്‍ അറിയിക്കുന്നു. ഇതുവരെ വെബ്ബിനായി തങ്ങള്‍ ചെയ്ത എറ്റവും പരിവര്‍ത്തന സ്വഭാവമാര്‍ന്ന സംഗതിയാണിതെന്ന് സുക്കര്‍ബെര്‍ഗ് വിശദീകരിച്ചു. വലിയ ബിസിനസ് സാധ്യതയാണ് പുതിയ സമീപനം വഴി ഫെയ്‌സ്ബുക്കിനും അതില്‍ പങ്കാളികളാകുന്ന സൈറ്റുകള്‍ക്കും കൈവരികയെന്ന് 'ഇന്‍സൈഡ് ഫെയ്‌സ്ബുക്ക് ഡോട്ട് കോമി'ന്റെ സ്ഥാപകന്‍ ജസ്റ്റിന്‍ സ്മിത്ത് അഭിപ്രായപ്പെട്ടു. ആരെങ്കിലും നിങ്ങളുടെ പേജ് 'ഇഷ്ടപ്പെടുമ്പോള്‍' അത് വളരെ വിലപ്പെട്ട സംഗതിയാണ്. ഭാവിയില്‍ നിങ്ങളുടെ അപ്‌ഡേറ്റുകള്‍ അയാര്‍ക്ക് മുന്നില്‍ നേരിട്ടെത്തിക്കാന്‍ ഇത് വഴി തുറക്കുന്നു. നിങ്ങളുടെ സൈറ്റിന്റെ ട്രാഫിക് വര്‍ധിപ്പിക്കാനും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാനുമൊക്കെ ഇത് സഹായിക്കും-അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂസ് സൈറ്റുകള്‍ മുതല്‍ ഇ-കൊമേഴ്‌സ് വരെ കൂടുതല്‍ ഫലപ്രദമാക്കാനും, ടാര്‍ജറ്റ് ഗ്രൂപ്പിലേക്ക് നേരിട്ടെത്തിക്കാനും പുതിയ സംവിധാനം വഴി തെളിക്കുന്നു. സി.എന്‍.എന്‍, സിനിമ സൈറ്റായ IMDb.com, ഇ.എസ്.പി.എന്‍, ലെവീസ് തുടങ്ങിയവയൊക്കെ 'Like' ബട്ടണ്‍ ഏറ്റെടുക്കുന്ന ആദ്യ സൈറ്റുകളാണ്. ഹൈപ്പര്‍ലിങ്കുകള്‍ വഴി ലക്ഷക്കണക്കിനാളുകളെ വെബ്ബിലൂടെ ഊളിയിടാന്‍ സഹായിക്കുന്ന ഗൂഗിളിനെയാണ് ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. അന്ധനായ ഒരാള്‍ക്കു പോലും ഫെയ്‌സ്ബുക്കിന്റെ ഉന്നം ഗൂഗിളാണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ലെന്ന്, ടെക്‌നോളജി ബ്ലോഗായ 'ഗിഗഓം ഡോട്ട് കോമി (GigaOM.com) ന്റെ സ്ഥാപകനായ ഓം മാലിക് പറയുന്നു. ആറ് വര്‍ഷം മുമ്പ് ആരംഭിച്ച ഫെയ്‌സ്ബുക്ക് 40 കോടി യൂസര്‍മാരുള്ള സൈറ്റാണ്. ഗൂഗിള്‍ കഴിഞ്ഞാല്‍ നെറ്റില്‍ ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന ഇടം. 40 കോടി യൂസര്‍മാരില്‍ ഓരോരുത്തര്‍ക്കും ശരാശരി 130 സുഹൃത്തുക്കള്‍ വിതമുണ്ട്. മാത്രമല്ല, ഫെയ്‌സ്ബുക്കിന്റെ യൂസര്‍മാരില്‍ 70 ശതമാനവും അമേരിക്കയ്ക്ക് പുറത്താണ്. എന്നുവെച്ചാല്‍, ഗൂഗിളിന് ശരിക്കുള്ള വെല്ലുവിളി തന്നെയാണ് ഉയര്‍ന്നിരിക്കുന്നതെന്ന് സാരം.
23rd April 2010 02:43:39 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS