അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
12th December 2017 02:28:27 PM
Bookmark and Share
 
 
കിന്‍ : മൈക്രോസോഫ്ടിന്റെ സ്മാര്‍ട് ഫോണ്‍
 
സാന്‍ഫ്രാന്‍സിസ്‌കോ: സൗഹൃദക്കൂട്ടായ്മാ സൈറ്റുകളുടെ അരുമകളായി മാറുന്ന പുത്തന്‍ തലമുറയെ ലക്ഷ്യമിട്ട് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ മൈക്രോസോഫ്ട് കോര്‍പ്പറേഷന്‍ അവതരിപ്പിച്ചു. മൊബൈല്‍ ബിസിനസില്‍ പുതിയ വിപ്ലവം സൃഷ്ടിക്കാനും, ഐഫോണും ബ്ലാക്ക്ബറിയും ആധിപത്യം നടത്തുന്ന രംഗത്ത് പുത്തന്‍ സാന്നിധ്യമാകാനുമാണ് മൈക്രോസോഫ്ടിന്റെ പദ്ധതി. ഏതാണ്ട് മുട്ടയുടെ ആകൃതിയിലുള്ള മോഡലാണ്, പുതിയതായി അവതരിപ്പിച്ച രണ്ട് ടച്ച്‌സ്‌ക്രീന്‍ മൊബൈലില്‍ ഒന്ന് -പേര് കിന്‍ ഒന്ന് (Kin 1). ദീര്‍ഘചതുരാകൃതിയിലുള്ള മോഡലാണ് രണ്ടാമത്തേത് -പേര് കിന്‍ രണ്ട് (Kin 2). മെയ് മാസത്തില്‍ വിപണിയിലെത്തുന്ന രണ്ട് മോഡലുകളും അമേരിക്കയില്‍ 'വെരിസോണ്‍ വയര്‍ലെസ്' കമ്പനിയാകും വില്‍ക്കുക. ഷാര്‍പ്പ് കോര്‍പ്പറേഷനാണ് മൈക്രോസോഫ്ടിനുവേണ്ടി മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിച്ചത്. മൈക്രോസോഫ്ടിന്റെ ഉടമസ്ഥതയിലുള്ള ഡാന്‍ഗെര്‍ (Danger Inc.) ആണ് ഫോണിന് ആവശ്യമായ സോഫ്ട്‌വേര്‍ വികസിപ്പിച്ചത്. ഫോണിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. കിന്‍ ഒന്നില്‍ അഞ്ച് മെഗാപിക്‌സല്‍ ക്യാമറയും 4 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറിയുമുണ്ട്. താരതമ്യേന ചെറിയ ഫോണാണ് കിന്‍ ഒന്ന്. കിന്‍ രണ്ട് കുറച്ചുകൂടി വലിപ്പമുള്ള ഫോണാണ്. ക്വിവെര്‍ട്ടി കീബോര്‍ഡും ടച്ച്‌സ്‌ക്രീനും രണ്ട് മോഡലിലുമുണ്ട്. എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് കിന്‍ രണ്ടിന്റെ പ്രത്യേകത. മാത്രമല്ല, ഓട്ടോഫോക്കസ്, ഫ്ലഷ് ഒക്കെയുണ്ട്. ഉന്നത ഡെഫിനിഷനിലുള്ള വീഡിയോ റിക്കോര്‍ഡിങും സാധ്യമാണ്. 8 ജി.ബി.ബില്‍ട്ടിന്‍ സ്‌റ്റോറേജാണ് കിന്‍ രണ്ടിലേത്. ഇന്‍ബില്‍ട്ട് മെമ്മറിയല്ലാതെ, അത് വികസിപ്പിക്കാന്‍ പാകത്തില്‍ കാര്‍ഡ് സ്ലോട്ട് രണ്ട് ഫോണുകളിലുമില്ല. പകരം ക്ലൗഡ് കമ്പ്യൂട്ടിങിന്റെ സാധ്യതകളുപയോഗിച്ച് ഫോട്ടോകളും വീഡിയോകളും കോണ്‍ടാക്ടുകളുമെല്ലാം ഓണ്‍ലൈനില്‍ തന്നെ സൂക്ഷിക്കപ്പെടും. ഫെയ്‌സ്ബുക്ക്, മൈസ്‌പേസ്, ട്വിറ്റര്‍ എന്നിങ്ങനെയുള്ള സൗഹൃദക്കൂട്ടായ്മാ (സോഷ്യല്‍ നെറ്റ്‌വര്‍ക്ക്) സൈറ്റുകളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാന്‍ ഇരുമോഡലുകളും സഹായിക്കും. ' സോഷ്യല്‍ തലമുറയ്ക്ക് ഒരു മൊബൈല്‍ അനുഭവം സമ്മാനിക്കാനുള്ള അവസരമായി ഞങ്ങള്‍ ഇതിനെ കാണുന്നു'-മൈക്രോസോഫ്ടിന്റെ എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ഡിവൈസസ് ഡിവിഷന്റെ പ്രസിഡന്റ് റോബീ ബാക് പ്രസ്താവനയില്‍ പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് മൈക്രോസോഫ്ട് കൈകടത്തുന്നത് ആദ്യമായല്ല. എന്നാല്‍, കമ്പനി സ്വന്തംനിലക്ക് സ്മാര്‍ട്ട് ഫോണിന്റെ ഹാര്‍ഡ്‌വേറും സോഫ്ട്‌വേറുമെല്ലാം നിര്‍മിച്ച് പുറത്തിറക്കുന്നത് ആദ്യമാണ്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചു വരുന്ന വിന്‍ഡോസ് മൊബൈല്‍ മൈക്രോസോഫ്ടിന്റെ ഉത്പന്നമാണ്. എന്നാല്‍, ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സോഫ്ട്‌വേറിനും മുന്നില്‍ വിന്‍ഡോസ് മൊബൈല്‍ പതറുന്നതാണ് സമീപകാലത്ത് കണ്ടത്. ഈ പശ്ചാത്തലത്തിലാണ് പൂര്‍ണമായും പരിഷ്‌ക്കരിച്ച വിന്‍ഡോസ് ഫോണ്‍ 7 മൈക്രോസോഫ്ട് അടുത്തയിടെ പുറത്തിറക്കിയത്. നല്ല പ്രതികരണമാണ് വന്‍ഡോസ് ഫോണ്‍ 7 ന് ലഭിക്കുന്നത്. എന്നാല്‍, അമ്പരിപ്പിക്കുന്ന വസ്തുത കിന്‍ ഫോണുകളില്‍ വിന്‍ഡോസ് ഫോണ്‍ 7 അല്ല ഓപ്പറേറ്റിങ് സിസ്റ്റം എന്നതാണ്. അതൊരു തന്ത്രത്തിന്റെ ഭാഗമായി നിരീക്ഷകര്‍ കാണുന്നു. അടിമുടി പുതിയൊരു ഉത്പന്നം, അങ്ങനെയൊരു വിശേഷണമാണ് കിന്‍ സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ മൈക്രോസോഫ്ട് ആഗ്രഹിക്കുന്നതെന്ന് വ്യക്തം. കമ്പനി വര്‍ഷങ്ങളായി ഇത്തരമൊരു ഉത്പന്നത്തിനായി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന്, കിന്‍ ഫോണിന് പിന്നിലെ മൈക്രോസോഫ്ട് സംഘത്തിന്റെ മേധാവി റോസ് ഹോ പറഞ്ഞു. ഫോണിലെ മ്യൂസിക് പ്ലെയറില്‍ ഉപയോഗിക്കുന്നത് മൈക്രോസോഫ്ടിന്റെ തന്നെ സൂണ് സോഫ്ട്‌വേറാണ്.
13th April 2010 09:28:21 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS