Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
സകലം
ലേഖനം
കലാകായികം
കഥ
കവിത
കാര്‍ട്ടൂണ്‍
അറിഞ്ഞിരിക്കേണ്ടത്‌
ടൂറിസം
ആരോഗ്യം
ഫാഷന്‍
വനിത
അഭിമുഖം
ഗ്രാമവിശേഷം
കൗതുകം
സ്മൃതിചക്രം
റംസാന്‍ പൊലിമ
കാരുണ്യം
അനുസ്മരണം
കത്തുപെട്ടി
പുസ്തക പരിചയം
രാഷ്ട്രീയം
പ്രവാസി
സിനിമ
മതം
ഇങ്ങനെയും ചിലര്‍
ആകസ്മികം
നാടന്‍ മലയാളം
ഇലക്ഷന്‍ 2009
CUTE KIDS
ബ്ലോഗുകളിലൂടെ
English Articles
മറുവാര്‍ത്ത
Marketing Feature
അനുശോചനം
PHOTO CLICK
KHUSHI.com
ഹൃദയപൂര്‍വ്വം
പിന്നാമ്പുറം
Read a JOB
സപ്ലിമെന്റ്‌
അക്കരെ ഇക്കരെ
എന്റെ ഗാനം
ലോകകപ്പ്‌
കാസറദേശം
 
 
Bookmark and Share
 
വിസ്‌മയമായി പുതുച്ചേരിയിലെ ആരോവില്ല
ആരോവില്ലയിലെ ഗ്ലോബ് മാതൃകയിലുള്ള മാത്രി മന്ദിര്‍
 
ഭാഷാ വൈവിധ്യങ്ങളാല്‍ സമ്പന്നമായ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ആരോവില്ല കാഴ്‌ചകളുടെ സ്വപ്‌്‌നഭൂമികയാണ്‌. ലോകത്തില്‍ തന്നെ മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാനാകാത്ത അത്ഭുതങ്ങളാണിവിടെ സഞ്ചാരികള്‍ക്ക്‌ തുറന്നുകൊടുക്കുന്നത്‌. ബംഗാള്‍ ഉള്‍ക്കടലിനോട്‌ ചേര്‍ന്ന്‌ 405 ഹെക്ടര്‍ ഭൂമിയില്‍ പരന്നുകിടക്കുന്ന ആരോവില്ലയില്‍ 121 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അമ്പതിനായിരത്തോളം പേരാണ്‌ അധിവസിക്കുന്നത്‌. 121 രാജ്യങ്ങളിലെ മണ്ണ്‌ ഇവിടെ സംഭരിക്കപ്പെട്ടിട്ടുണ്ട്‌. വിവിധ സംസ്‌കാരങ്ങളാല്‍ ഇഴചേര്‍ന്നു നില്‍ക്കുന്നവര്‍ ഏകോദര സഹോദരങ്ങളെ പോലെ ഇന്നും കഴിയുന്നു.സ്വയം സമ്പൂര്‍ണ ടൗണ്‍ഷിപ്പാണ്‌ ആരോവില്ല. ചെറുതും വലുതുമായ വ്യവസായങ്ങള്‍ക്കു പുറമെ വിവിധ ട്രെയിനിംഗ്‌ സെന്റര്‍, കരകൗശല വസ്‌തുക്കള്‍, നഗരഭരണം എന്നിവയൊക്കെ ഇവിടുത്തെ വിവിധ വിഭാഗങ്ങളില്‍പെടുന്നു.

55 ശതമാനം ഹരിതമേഖലയായി കിടക്കുന്ന പ്രദേശത്ത്‌ 45 ശതമാനം മേഖല കെട്ടിടങ്ങളുടേതാണ്‌. രാജ്യാന്തര മേഖലയ്‌ക്ക്‌ 74 ഹെക്ടര്‍ ഭൂമിയുണ്ട്‌. ഗ്ലോബ്‌ മാതൃകയില്‍ സര്‍വ സാഹോദര്യ പ്രതീകമായി സ്ഥിതിചെയ്യുന്ന മാത്രി മന്ദിറില്‍ ഒരേസമയം 2000 പേര്‍ക്ക്‌ യോഗ അഭ്യസിക്കാം. ഏതു കാലാവസ്ഥയിലും പ്രകൃതിരമണീയമായ ശീതീകരണം ലഭിക്കുമെന്നതാണ്‌ മാത്രി മന്ദിറില്‍ സന്ദര്‍ശകര്‍ക്കു ലഭിക്കുന്ന അനുഭവം.

1960 ല്‍ പോണ്ടിച്ചേരിയിലെത്തിയ ബംഗാളിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌ മഹര്‍ഷി അരബിന്ദോയുടെ സങ്കല്‍പത്തില്‍ നിന്നാണ്‌ ആരോവില്ല പിറവിയെടുത്തത്‌. 1966 ല്‍ ഇവിടെയെത്തിയ വിദേശ വനിതയായ മദറാണ്‌ യുനെസ്‌കോ ജനറല്‍ അസംബ്ലിയായി ആരോവില്ല സ്ഥാപിച്ചത്‌. 1968 ഫെബ്രുവരി 28 നു ഇവിടുത്തെ ആല്‍മരത്തിന്‌ കീഴില്‍ 124 രാജ്യങ്ങളിലെ ജനങ്ങള്‍ സംഗമിച്ചതോടെ മഹര്‍ഷിയുടെ ആശയത്തിന്‌ തുടക്കമാവുകയായിരുന്നു. പുതുച്ചേരിയില്‍ നിന്നു 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രി മന്ദിറിലെത്താം. ചെന്നൈയില്‍ നിന്നു 160 കിലോമീറ്റര്‍. ആരോവില്ലയിലെ മാത്രി മന്ദിര്‍ സന്ദര്‍ശനത്തിന്‌ രണ്ടുദിവസം മുമ്പ്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിനും നാലിനും ഇടയില്‍ ബുക്ക്‌ ചെയ്യണം. ഫോണ്‍: 0413 2622268.

-മുജീബ്‌ മട്ടന്നൂര്‍
28th August 2010 03:29:20 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Page email Email This Page comments Write Comment
 
Make Us Your home Page Make Us Your Home page! RSS