Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
സകലം
ലേഖനം
കലാകായികം
കഥ
കവിത
കാര്‍ട്ടൂണ്‍
അറിഞ്ഞിരിക്കേണ്ടത്‌
ടൂറിസം
ആരോഗ്യം
ഫാഷന്‍
വനിത
അഭിമുഖം
ഗ്രാമവിശേഷം
കൗതുകം
സ്മൃതിചക്രം
റംസാന്‍ പൊലിമ
കാരുണ്യം
അനുസ്മരണം
കത്തുപെട്ടി
പുസ്തക പരിചയം
രാഷ്ട്രീയം
പ്രവാസി
സിനിമ
മതം
ഇങ്ങനെയും ചിലര്‍
ആകസ്മികം
നാടന്‍ മലയാളം
ഇലക്ഷന്‍ 2009
CUTE KIDS
ബ്ലോഗുകളിലൂടെ
English Articles
മറുവാര്‍ത്ത
Marketing Feature
അനുശോചനം
PHOTO CLICK
KHUSHI.com
ഹൃദയപൂര്‍വ്വം
പിന്നാമ്പുറം
Read a JOB
സപ്ലിമെന്റ്‌
അക്കരെ ഇക്കരെ
എന്റെ ഗാനം
ലോകകപ്പ്‌
കാസറദേശം
 
 
Bookmark and Share
 
ബദര്‍: രക്തബന്ധം മറന്ന ധര്‍മ്മപോരാട്ടം
സ്‌ലാമിക ചരിത്രത്തിലെ ഇതിഹാസമായിരുന്നല്ലോ ബദര്‍ യുദ്ധം. ബദറിന്റെ താഴ്‌വരയില്‍ അന്ന്‌ രക്തരൂക്ഷിതയുദ്ധം നടന്നു. ഈമാനും കുഫ്‌റും- ഏകദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും തമ്മില്‍ മാറ്റുരച്ചപ്പോള്‍ അവിടെ രക്തബന്ധത്തിനു സ്ഥാനമുണ്ടായിരുന്നില്ല. മുസ്‌ലിംകളുടേത്‌ അല്ലാഹുവിനുവേണ്ടിയുള്ള യുദ്ധം. ഖുറൈശികള്‍ പോരാടുന്നത്‌ അല്ലാഹുവിനെതിരെയും! പിതാവും പുത്രനും ജ്യേഷ്‌ഠനും അനുജനും പരസ്‌പരം ഏറ്റുമുട്ടി.

പ്രിയ പിതാവിന്റെ ഉടലിനെ ശിരസ്സില്‍ നിന്ന്‌ വേര്‍പ്പെടുത്തിയപ്പോള്‍ മകന്റെ കൈ വിറച്ചില്ല. വത്സല പുത്രന്റെ തലക്കുനേരെ വാള്‍ ചുഴറ്റിയപ്പോള്‍ പിതാവിന് മനം പതറിയില്ല. സ്‌നേഹിതന്‍ ഉറ്റ സ്‌നേഹിതന്റെ കഥ കഴിച്ചതും സങ്കോചലേശമന്യേ ആയിരുന്നു.

ല്ലാഹുവിനും പ്രവാചകനും ഇസ്‌ലാമിനുമെതിരെ പടവാളെടുത്തവര്‍ -അവര്‍ സ്വന്തം പിതാക്കളൊ സ്വന്തം സന്തതികളോ ആയിരുന്നിട്ടും -മുസ്‌ലിംകളുടെ ഖണ്‌ഗത്തിനിരയാവുകതന്നെ ചെയ്‌തു. ദൈവപ്രീതിക്കപ്പുറം കുടുംബ ബന്ധമോ രക്തബന്ധമോ സത്യവിശ്വാസിക്കുണ്ടായിരുന്നില്ല. സ്വപിതാക്കളെയും മക്കളെയും കൂടപ്പിറപ്പുകളെയുമെല്ലാം അല്ലാഹുവിന്‌ വേണ്ടി അവര്‍ കൈയ്യൊഴിഞ്ഞു. ഇസ്‌ലാമിന്റെ ശത്രുക്കള്‍ അവരുടെയും ശത്രുക്കളായി.

യുദ്ധം പിരിമുറുക്കിയ ഒരു ഘട്ടം: ശത്രുപക്ഷത്തായിരുന്ന സ്വന്തം മാതൃസഹോദരന്‍ ആസ്‌ ഇബ്‌നു ഹിശാം ഹസ്രത്ത്‌ ഉമര്‍ (റ) വിന്റെ കരവലയത്തില്‍ വീണു. അയാളുടെ ഗളച്ഛേദത്തിനു പിന്നെ താമസമുണ്ടായില്ല. മുശ്‌രിക്കുകളുടെ കൂടെയുണ്ടായിരുന്ന സ്വന്തം മകന്‍ അബ്‌ദുറഹ്‌മാനെ 'വൃത്തികെട്ടവനേ' എന്നു വിളിച്ചാണ്‌ അബൂബക്കര്‍ സിദ്ദീഖ്‌ (റ) പിടികൂടിയത്‌.
മക്കയില്‍നിന്ന്‌ മദീനയില്‍ പലായനം ചെയ്യാനെത്തിയ മുസ്‌ലിംകളില്‍ മിക്കവരുടെയും ഏതെങ്കിലും വിധത്തിലുള്ള ബന്ധുക്കളോ ഉറ്റവരോ ആയിരുന്നു ഖുറൈശികള്‍. പലരും ജാഹിലിയ്യാ കാലത്ത്‌ അടുത്ത സ്‌നേഹിതരായി കഴിഞ്ഞിരുന്നവര്‍. പക്ഷെ ധര്‍മ്മയുദ്ധത്തിന്റെ വാള്‍ത്തലക്കു താഴെ ആ ബന്ധങ്ങള്‍ക്കൊന്നും സ്ഥാനമില്ലായിരുന്നു.
അല്ലാഹുവിനു വേണ്ടി സ്‌നേഹിക്കുക; അല്ലാഹുവിനുവേണ്ടി വെറുക്കുക'. ഏറ്റവും ഉത്തമമായ കര്‍മ്മം അല്ലാഹുവിനുവേണ്ടിയുള്ള സ്‌നേഹവും അല്ലാഹുവിനുവേണ്ടിയുള്ള ക്രോധവുമാകുന്നു' എന്ന പ്രവാചക വചനം ബദറില്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു.
***
അങ്കത്തട്ടില്‍ നിണമണിഞ്ഞ്‌ ചേതനയറ്റ്‌ മലര്‍ന്നടിച്ച ഖുറൈശി കൊലകൊമ്പന്മാര്‍. അവരെ ഒന്നാകെ കുഴിച്ചുമൂടാന്‍ ബദറിന്റെ ഓരത്ത്‌ പ്രവാചക നിര്‍ദ്ദേശപ്രകാരം വലിയൊരു കുഴി കുഴിക്കപ്പെട്ടു. ഓരോരുത്തരെയായി ആ ഗര്‍ത്തത്തില്‍ കൊണ്ടുപോയി തള്ളുകയാണ്‌. പ്രവാചകന്റെ ഏറ്റവും കടുത്ത ശത്രുക്കളില്‍ ഒരാളായ ഉത്‌ബത്തുബ്‌നു റബീഅയുടെ ജഡം കുഴിയിലേക്ക്‌ നീക്കപ്പെടുന്നു. ഇത്‌ നോക്കി നില്‍ക്കുകയാണ്‌ ഉത്‌ബത്തിന്റെ പുത്രന്‍ ഹ: അബൂ ഹുദൈഫ (റ). അബൂഹുദൈഫ വളരെ ദുഃഖിതനാണ്‌. അദ്ദേഹത്തിന്റെ മുഖകമലം വിവര്‍ണ്ണമായിരുന്നു. ഇതുകണ്ട്‌ നബി (സ)ചോദിച്ചു: `അബൂ ഹുദൈഫാ വാപ്പയെക്കുറിച്ചുള്ള ദുഃഖമാണോ?', `അല്ല' അബൂഹുദൈഫ ഉറച്ച സ്വരത്തില്‍ മറുപടി നല്‍കി. എന്റെ പിതാവ്‌ മരണമടഞ്ഞുവെന്നതില്‍ എനിക്കൊട്ടും ദുഃഖമില്ല. പക്ഷെ അദ്ദേഹം ബുദ്ധിമാനും ക്ഷമാശീലനും ഉദാരനുമായിരുന്നു. ആ ഗുണങ്ങള്‍ അദ്ദേഹത്തെ ഇസ്‌ലാമിലേക്ക്‌ നയിക്കുമെന്ന്‌ ആശിച്ചതാണ്‌. എന്നിട്ട്‌, വാപ്പ മരിച്ചത്‌ അവിശ്വാസിയായിട്ടാണല്ലോ എന്നോര്‍ക്കുമ്പോഴാണ്‌ മനോവേദന'.
 
നബി (സ) അബൂഹുദൈഫയെ സമാശ്വസിപ്പിച്ചു. അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്‌തു.

***

യുദ്ധം ഒടുങ്ങിയതിനുശേഷം മിസ്‌ഹബ്‌ ഇബ്‌നു ഉമൈര്‍ (റ) സ്വന്തം സഹോദരന്‍ അബൂ അസീസ്‌ ബിന്‍ ഉമൈറിന്നരികിലൂടെ നടന്നുപോവുകയാണ്‌. ഒരു അന്‍സാരി അബൂ അസീസിന്റെ കരങ്ങള്‍ ബന്ധിക്കുന്നു. മുസ്‌ലിംകള്‍ക്കെതിരെ ഖുറൈശികളോടൊപ്പം ചേര്‍ന്നുപോര്‍വെട്ടിയ ആളാണ്‌ അബൂ അസീസ്‌.
`അവനെ ശക്തിയായി ബന്ധിക്കൂ' -മിസ്‌ഹബ്‌ അന്‍സാരിയോട്‌ പറഞ്ഞു.
`ഇതാണോ നീ പറയുന്നത്‌' അബൂ അസീസിന്റെ ചോദ്യം
`അതേ! നീ അല്ല, ആ അന്‍സാരിയാണ്‌ എന്റെ സഹോദരന്‍! മിസ്‌ഹബ്‌ പ്രതിവചിച്ചു.
***

യുദ്ധത്തിനിടയില്‍ ഉകാശത്‌ബ്‌നു മിഹ്‌സ്വനില്‍ അസാദിയുടെ വാള്‍ മുറിഞ്ഞുപോയി. അദ്ദേഹം നബിയുടെ അടുത്തുവന്ന്‌ കാര്യം പറഞ്ഞു.
പ്രവാചകന്‍ ഒരു ഈന്തപ്പന മട്ടല്‍ എടുത്ത്‌ ഉകാശക്ക്‌ നല്‍കിയിട്ട്‌ ഇങ്ങനെ അരുളി: `ഇതുകൊണ്ട്‌ നീ യുദ്ധം ചെയ്യൂ'
ഉകാശ അതെടുത്തു നോക്കുമ്പോഴാകട്ടെ, ഒന്നാംതരം വാള്‍! വിജയം വരെ അദ്ദേഹം അതുകൊണ്ടുപോരാടി.
പിന്നീട്‌ നിരവധി യുദ്ധങ്ങളിലും ഈ അത്ഭുത ഘഡ്‌ഗം ഉകാശയുടെ കയ്യിലുണ്ടായിരുന്നു. ഒടുവില്‍ സിദ്ദീഖി (റ) ന്റെ കാലത്ത്‌ മുര്‍തദ്ദുകള്‍ക്കെതിരെ നടന്ന യുദ്ധത്തില്‍ അദ്ദേഹം രക്തസാക്ഷിയാവുന്നതുവരെ.

അല്ലാഹുവിലും പ്രവാചകനിലും വിശ്വസിച്ചു എന്നതിന്‌ ഹസ്രത്ത്‌ ബിലാലിനെ പൈശാചികമായി മര്‍ദ്ദിച്ച ഉമയ്യത്തിബ്‌നു ഖലഫ്‌, ബദറില്‍ അയാളുടെ കഥ ബിലാലിന്റെ ഘഡ്‌ഗംതന്നെ കഴിച്ചു.

ഉമയ്യയും പുത്രനും ഒരിടത്തുനില്‍ക്കുകയായിരുന്നു. ബിലാലിന്റെ ദൃഷ്‌ടിയില്‍ ഇവര്‍ അകപ്പെട്ടു. ഏറെ വൈകിയില്ല -ആ ദൈവ ശത്രുവിനെ ബിലാല്‍ വകവരുത്തി.
അപ്പോള്‍ ഉമയ്യ്‌ വിലപിക്കുകയായിരുന്നു. 'അന്ന്‌ ആ വെള്ളിത്തുട്ടുകള്‍ക്ക്‌ പകരം നിന്നെ വിറ്റതിന്‌ ഇപ്പോള്‍ എനിക്ക്‌ സ്വന്തം ജീവനാണ്‌ നഷ്‌ടപ്പെടുന്നത്‌....!'

-ഖാസിം ഉടുമ്പുന്തല
28th August 2010 02:06:58 PM
 
Comments for this news
 
Name: Maryam Ahmed Basheer Date: 29th August 2010 02:32:24 AM
Comments: ഈ ചരിത്ര കഥയിലൂടെ ബദര്‍ യുദ്ധത്തെ കുറിച്ച്‌ പലതും മനസ്സിലാക്കുവാന്‍ കഴിഞ്ഞു . ഇസ്ലാമിനു വേണ്ടി പോരാടിയ സ്വഹാബികളെ കുറിച്ചും അത് വഴി മനസ്സിലാക്കുവാന്‍ കഴിഞ്ഞു . ഇനിയും ഇതുപോലുള്ള ഇസ്ലാമിക വിജ്ഞാന പ്രദമായ ലേഖനങ്ങള്‍ MK ഖാസിമില്‍ നിന്നും പ്രതീക്ഷിക്കുന്നു .
Name: Mohammed Shafeer Date: 29th August 2010 12:58:56 AM
Comments: what a great history.It was a fantastic piece of work from u.We expect more articles like this from u.
Name: Nisar,H Date: 28th August 2010 08:29:46 PM
Comments: article assalayirunnu. abhinandhanangal1
 
 
print Print This Page email Email This Page comments Write Comment
 
Make Us Your home Page Make Us Your Home page! RSS