Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കുറ്റിയാടി പള്ളിയിലെ സ്‌ഫോടനം: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു
കോഴിക്കോട്: 15 വര്‍ഷം മുമ്പു കുറ്റിയാടി ജുമാമസ്ജിദിന്റെ ശുചീകരണസ്ഥലത്ത് (ഹൗള്) ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ത്തിരുന്ന ഒമ്പതുപേരെ കോഴിക്കോട് ഒന്നാം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി ഡി ധര്‍മരാജ് വെറുതെവിട്ടു.1995 ഡിസംബര്‍ 13നു രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ കുറ്റിയാടി സ്വദേശി അബ്ദുല്‍ മജീദ് കൊല്ലപ്പെടുകയും കൊടുവള്ളി സ്വദേശിയും മദ്‌റസാ അധ്യാപകനുമായ അബ്ദുല്‍ ഗഫൂറിനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന നിഗമനത്തില്‍ ആറുപേരെയും പരിക്കേറ്റ ഗഫൂറിനെ രഹസ്യമായി ചികില്‍സിച്ചുവെന്നാരോപിച്ച് കോഴിക്കോട്ടെ വിവിധ ആശുപത്രികളിലെ മൂന്നു ഡോക്ടര്‍മാരെയും പ്രതികളാക്കിയായിരുന്നു കുറ്റിയാടി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നു കണ്ടെത്തിയാണ് പ്രതികളെ വെറുതെവിട്ടത്. കൊടുവള്ളി സ്വദേശി അബ്ദുല്‍ ഗഫൂര്‍, കുറ്റിയാടി സ്വദേശികളായ അബ്ദുല്‍ സലാം, ഉമ്മര്‍, ഖാലിദ്, മുഹമ്മദ് ഫൈസല്‍ എന്നിവരെയും കോഴിക്കോട് വിവിധ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. ജയശ്രീ ഹരിലാല്‍, ഡോ. ശെയ്ഖ് ശിഹാബുദ്ദീന്‍ അഹ്മദ്, ഡോ. അബ്ദുല്‍ ലത്തീഫ് എന്നിവരെയുമാണ് വെറുതെവിട്ടത്. പ്രതികളാക്കിയവരില്‍ ചിലര്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകരായിരുന്നതിനാല്‍ സംഭവത്തിനു വലിയ വാര്‍ത്താപ്രാധാന്യം കൈവന്നിരുന്നു. കുറ്റപത്രം തയ്യാറാക്കിയ കുറ്റിയാടി സി.ഐ ജയചന്ദ്രന്‍, കോഴിക്കോട് കസബാ സി.ഐയായിരുന്ന രാമരാജ്, കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഷെര്‍ളി വാസു തുടങ്ങി 22 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും 19 തൊണ്ടിയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.സംഭവം നടന്ന കുറ്റിയാടി ജുമാമസ്ജിദ് ജീവനക്കാരെയോ പള്ളി കമ്മിറ്റി അംഗങ്ങളെയോ സമീപം താമസിക്കുന്നവരെയോ പോലിസ് സാക്ഷിയാക്കിയിരുന്നില്ല. മരിച്ചയാളെ അടുത്ത ബന്ധുക്കള്‍ തിരിച്ചറിയാതെയായിരുന്നു ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. പ്രതികള്‍ കുറ്റക്കാരാണെന്ന് സ്ഥാപിക്കാന്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നത്.ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ക്കുവേണ്ടി മഞ്ചേരിയിലെ അഭിഭാഷകന്‍ എം പി അബ്ദുല്‍ ലത്തീഫും ഡോക്ടര്‍മാര്‍ക്കുവേണ്ടി അഡ്വ. വി പി എ റഹ്മാനും ഹാജരായി.
Reported by Thejas
31st August 2010 01:04:44 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations