Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ചെങ്ങറ സമരക്കാര്‍ക്ക് നല്‍കിയ ഭൂമി കുടില്‍കെട്ടി കയ്യേറാനുള്ള നീക്കം തടയാന്‍ വന്‍ പോലീസ് സന്നാഹം രംഗത്ത്
പെരിയ: ചെങ്ങറ സമരക്കാര്‍ക്ക് വേണ്ടി നീക്കിവെച്ച 350 ഏക്കര്‍ സ്ഥലത്ത് കയ്യേറി കുടില്‍ കെട്ടാനുള്ള ദളിത് മഹാസഭയുടെ ശ്രമം തടയാന്‍ വന്‍പോലീസ് സന്നാഹം രംഗത്ത്. ദളിത് മഹാസഭ നേതാവ് പി.കെ രാമന്റെ നേതൃത്വത്തിലാണ് ഭൂമി കയ്യേറി കുടില്‍ കെട്ടുമെന്ന് അറിയിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയിലെ അപേക്ഷ നല്‍കിയ ആദിവാസി വിഭാഗങ്ങള്‍ക്ക് പെരിയയില്‍ സ്ഥലം നല്‍കണമെന്നാണ് ദളിത് മഹാസഭയുടെ ആവശ്യം. പെരിയയിലുള്ള പത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് പോലും ഭൂമി നല്‍കിയിട്ടില്ലെന്നാണ് ഇവരുടെ പരാതി. ഭൂമി കയ്യേറി കുടില്‍ കെട്ടുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് സി.ഐയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട് പ്ലാന്റേഷന്‍ അധികൃതരും, തൊഴിലാളികളും കയ്യേറ്റം തടയാന്‍ രംഗത്തുള്ളതിനാല്‍ എന്തും സംഭവിക്കാമെന്ന സാഹചര്യമാണ് പെരിയയില്‍ നിലനില്‍ക്കുന്നത്. ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി നല്‍കിയതിനെതിരെ പ്ലാന്റേഷന്‍ തൊഴിലാളികള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് ദളിത് മഹാസഭയുടെ നേതൃത്വത്തില്‍ ഭൂമി കയ്യേറുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
31st August 2010 12:27:35 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations