Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
വെസ്റ്റ്എളേരി പഞ്ചായത്തിലേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി; വനിതാ പ്രസിഡണ്ടിന് പരിക്ക്
 
ചിറ്റാരിക്കല്‍: വെസ്റ്എളേരി പഞ്ചായത്തിലേക്ക് വോട്ടര്‍ലിസ്റ്റിലെ ക്രമക്കേടിനെതിരെ യു.ഡി.എഫ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. യു.ഡി.എഫ് പ്രവര്‍ത്തകരുടെ കല്ലേറില്‍ എല്‍.ഡി.എഫിലെ പഞ്ചായത്ത് പ്രസിഡണ്ട് വി. തമ്പായിക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനമായി പഞ്ചായത്ത് ഓഫീസിലേക്ക് നീങ്ങിയത്. പഞ്ചായത്ത് ഓഫീസിന് സമീപം പോലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ രൂക്ഷമായ കല്ലേറ് നടത്തിയത്. കല്ലേറില്‍ പഞ്ചായത്ത് ഓഫീസിന്റെ ജനല്‍ചില്ലുകളും മറ്റും തകര്‍ന്നു. പഞ്ചായത്ത് ഓഫീസിനകത്തുണ്ടായിരുന്ന പ്രസിഡണ്ട് വി. തമ്പായി കല്ലേറ് കൊണ്ട് താഴെ വീഴുകയായിരുന്നു. ഇവരെ ചിറ്റാരിക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സി.പി.എം പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമായങ്കെയും പോലീസ് ഇടപ്പെട്ട് ഇരുവിഭാഗത്തെയും പിരിച്ചുവിടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വെസ്റ് എളേരിയില്‍ സംഘാര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. ചിറ്റാരിക്കല്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
30th August 2010 11:51:57 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations