Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
മംഗലാപുരത്ത് ബസ്സുകള്‍ കൂട്ടിയിടിച്ചു: 49 പേര്‍ക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
 
മംഗലാപുരം: മംഗലാപുരത്ത് സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 49 പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച പുലര്‍ച്ചെ ആറ്‌ മണിയോടെ മംഗലാപുരം ബല്‍മട്ടയിലെ ഹോട്ടല്‍ രൂപയ്ക്ക് സമീപമാണ് അപകടം നടന്നത്. ഉള്ളാളില്‍ നിന്ന് വരികയായിരുന്ന മരോളി ബസ്സും മഞ്ഞനാടി ബസ്സുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ ബസ്സുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേരുടെ നില ഗുരുതരമാണ്. അതിരാവിലെയായതിനാല്‍ ബസ്സില്‍ തിരക്ക് കുറവായിരുന്നു. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ തെറ്റായ ദിശയില്‍ വാഹനമോടിച്ചതാണ് അപകട കാരനമെന്ന് പോലീസ് പറഞ്ഞു. കഡ്രി പോലീസ് കേസെടുത്തു.മറ്റൊരു സംഭവത്തില്‍ കാര്‍ ഇലട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11 മണിയോടെ കഡ്രി വിജയ ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. റോഡിലെ കുഴിവെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് തൊട്ടടുത്ത ഇലട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. കെ.എല്‍ അഞ്ച് ഡബ്ല്യു 33 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
30th August 2010 11:46:26 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations