Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
പ്രവാചകനിന്ദകരുടെ അജണ്ട പ്രബുദ്ധലോകം തിരിച്ചറിയുക: എം.എം.അക്ബര്‍
 
ദുബായ്: ലോകം സ്നേഹിക്കുന്ന മുഹമ്മദ് നബിയെ നിന്ദിക്കാന്‍ ഒരുങ്ങി പുറപ്പെട്ട ആധുനിക അബൂലഹബുമാരെ തിരിച്ചറിയാന്‍ മാനവികലോകം തയ്യാറാകണമെന്ന് എം.എം. അക്ബര്‍ ആഹ്വാനം ചെയ്തു. നന്മ മാത്രം പറയുകയും പ്രവര്‍ത്തിക്കുകയും തിന്മകളുടെ ഉച്ഛാടനത്തിനു അഹോരാത്രം പണിയെടുക്കുകയും, മനുഷ്യന്റെ ഇഹപര വിജയത്തിനുള്ള രജതപാഥ കാണിച്ചുതരികയും ചെയ്ത പ്രവാചകനെ അകാരണം അവമതിക്കുന്നതിനു പിന്നിലെ ദുരുദ്ദേശം മാനവരാശി പ്രത്യേകിച്ച് വിശ്വാസിസമൂഹം കാണാതെ പോകരുതെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് അന്തരാഷ്ട്രാ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പതിന്നാലാം സെഷനോടനുബന്ധിച്ച്
ഖിസൈസ് ജം ഇയ്യത്തുല്‍ ഇസ്ളാഹ് ഓഡിറേറാറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണപരിപാടിയില്‍ "പ്രവാചകനിന്ദ; എന്തിനു വേണ്ടി?'' എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യാശയോടെയും പ്രതീക്ഷയോടെയും പഠിക്കാനും ഉള്‍ക്കൊള്ളാനും തയ്യാറുള്ള മനുഷ്യരില്‍
ഇസ്ളാമിന്റെ സന്ദേശം എത്തരുതെന്ന് നിര്‍ബന്ധബുദ്ധിയുള്ളവാരണു ഇത്തരം നീചവൃത്തിക്ക് പിന്നില്‍. അവരെ ചരിത്രത്തിലെമ്പാടും കാണാന്‍ സാധിക്കും.
അവര്‍ സ്വയം നിന്ദ്യരായ ചരിത്രം മാത്രമേ ഉള്ളൂ. ചരിത്രത്തിന്റെ പല ദശാസന്ധികളിലും ഇസ്ളാമിനെയും അതിന്റെ പ്രവാചകനെയും പരിഹസിച്ചവരുടെയും നിന്ദിച്ചവരുടെയും ചരിത്രമുദ്ധരിപ്പിച്ചുകൊണ്ട് അദ്ദേഹം സമര്‍ത്ഥിച്ചു.. ജീവിക്കുന്ന മതം ഒന്നേയുള്ളൂ. അത് ഇസ്ളാമാണു. ലോകത്തിത്രമാത്രം ഈ മതം അവഹേളിക്കപ്പെടുന്നതും ഇത് കൊണ്ട് തന്നെ. പ്രവാചകനെതിരെ സംസാരിക്കുന്നവര്‍ക്ക് അതിന്റെ സ്വാതന്ത്യ്രമുണ്ട്.

 പക്ഷെ,വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് അതിന്റെ കാരണം കൂടി പറയേണ്ട ബാധ്യയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിമര്‍ശനവും തെറിവിളിയും രണ്ടും രണ്ടാണു. ഇന്ന് ഇസ്ളാമിനെതിരെ നടക്കുന്നത് പ്രചണ്ഡമായ പരിഹാസവും തെറിവിളിയുമാണു. അതാകട്ടെ ആസൂത്രിതവും! സല്‍മാന്‍ റുഷ്ദി ആവിഷ്കാര സ്വാതന്ത്യ്രമെന്ന പേരില്‍ എഴുതി കൂട്ടിയതും മറെറാന്നല്ല. ഇംഗ്ളീഷിലെഴുതിയ സാതാനിക് വേര്‍സസിന്റെ പരിഭാഷ ആദ്യമായിറങ്ങിയത് മുസ്ളിംകള്‍
കൂടുതല്‍ ഉപയോഗിക്കുന്ന അറബിക്, പേര്‍സ്യന്‍, ഉര്‍ദു ഭാഷകളിലായിരുന്നു. കേരളത്തില്‍ നടന്ന പുസ്തകനിന്ദയും ചോദ്യപേപ്പര്‍ നിന്ദയും ഇതിന്റെ ഭാഗം തന്നെ.
അതിനുള്ള മറുപടി നല്‍കേണ്ടത് ആരോപിതന്റെ കൈവെട്ടിയല്ല. അത് ഇസ്ളാമിന്റെ ഭാഷവും രീതിയുമല്ല. ശൈലിയും സംസ്കാരവുമല്ല. അത്തരം ആളുകള്‍ക്കും അത് വഴി തെററിദ്ധരിക്കപ്പെട്ടവര്‍ക്കും ഇസ്ളാമിന്റെ തനതായ ആദര്‍ശം എത്തിച്ചു കൊടുക്കുകയും പ്രവാചകനെ പരിചയപ്പെടുത്തുകയുമാണു ചെയ്യേണ്ടത്. അതിനുള്ള അവസരം ഉപയോഗിക്കുന്നതിനു പകരം വിമര്‍ശകര്‍ക്ക് ചൂട്ടു കത്തിക്കുന്ന നടപടികള്‍ വിശ്വാസികളുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകരുതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്ളാമിനെതിരെ നിരന്തരം തെറിവിളിക്കുന്നവര്‍ മതപ്രബോധനമെന്നത് തെറിവിളിയല്ലെന്ന ഈയ്യിടെ കേരള ഹൈക്കോടതി നിരീക്ഷിച്ച അഭിപ്രായത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. വിമര്‍ശനങ്ങള്‍ക്കതീതമാണു ഇസ്ളാമെന്നാരും പറയുന്നില്ല. ആരോഗ്യകരമായ ഏത് വിമര്‍ശനവും കേള്‍ക്കുന്ന തത്വസംഹിത ഇസ്ളാം മാത്രമാണു.

ഇസ്ളാമിനെതിരെ വര്‍ഷങ്ങളോളം വാക്ചാരുതികൊണ്ട് എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത അംറുബിനു സുഹൈലിനു മാപ്പ് കൊടുത്ത ചരിത്രമാണു പ്രവാചകനു. ഇസ്ളാമിക ഭരണകൂടത്തില്‍ അയാള്‍ പിടിക്കപ്പെട്ടപ്പോഴും വെറുതെ വിടാനായിരുന്നു പ്രവാചകന്റെ കല്‍പന. ഇസ്ളാമിനു അത്കൊണ്ട് തന്നെ വിമര്‍ശകരുടെ നേരെ ആയുധമെടുക്കുന്നത് അന്യമാണു. ആശയസമ്പുഷ്ടമാണു ഇസ്ളാം. ചെറുതെന്ന് കരുതുന്നതിനു പോലും ഇസ്ളാമില്‍ നിയതാമായ ഒരു നിയമവും വ്യവസ്ഥയുമുണ്ട്. ഇസ്ളാമിലെ യുദ്ധനിയമങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാതങ്ങളാണു. ഇസ്ളാമിനു അത് കൊണ്ട് തന്നെ ഒരു പ്രശ്നപരിഹാരത്തിനും മററു
ദര്‍ശനങ്ങള്‍ കടം കൊള്ളേണ്ട ആവശ്യമല്ല; കാരണം ഇസ്ളാം മനുഷ്യനിര്‍മ്മിതമല്ല.

സൃഷ്ടാവിനും സൃഷ്ടിക്കും തമ്മില്‍ ഒരു ദല്ലാളനുമില്ല. പൌരോഹിത്യത്തിനാകട്ടെ വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ഇവക്കിടയില്‍ മധ്യവര്‍ത്തികളെയും ദല്ലാളന്മാരെയും കുടീയിരിുത്തുക അവശ്യമാണു. ഇസ്ളാമിനെതിരെ കാലാകാലങ്ങളില്‍ പൌരോഹിത്യം എതിരു നില്‍ക്കാന്‍ പ്രധാനകാരണവും ഇത് തന്നെ.
എല്ലാവിധ ചൂഷണങ്ങളെയും ഇസ്ളാമെതിര്‍ത്തു. രസിക്കാനും രമിക്കാനും അതുവഴി ജീവിതം വ്യര്‍ഥമായി പാഴാക്കാനുമുള്ളതല്ലെന്നു ഇസ്ളാം പറഞ്ഞു. പലിശയും ചൂതാട്ടവും ഇസ്ളാമെതിര്‍ത്തു. ഇതൊക്കെ ഇസ്ളാമിനെതിരെ വാളോങ്ങാന്‍ കാരണങ്ങളായത് സ്വാഭാവികം.

പ്രവാകകരുടെ പ്രബോധനപ്രവര്‍ത്തന കാലത്ത് ഇരുപത്തി മൂന്ന് വര്‍ഷം കൊണ്ട് ആകെ നഷ്ടപ്പെട്ടത് ആയിരത്തി പതിനെട്ടുപേരുടെ ജീവന്‍ മാത്രം. ദശലക്ഷകണക്കിനു മനുഷ്യരുടെ ജീവന്‍ അപഹരിച്ച ഒന്നാം, രണ്ടാം ലോകമഹായുദ്ധങ്ങളൂടെയൂം ഫ്രഞ്ച്, റഷ്യന്‍ വിപ്ളവങ്ങളുടെയും മുന്നില്‍ ഇത് തുലോം ചെറുത് മാത്രം. ഇസ്ളാമിനെയും പ്രവാകനെയും യൂദ്ധക്കൊതിയന്മാരെന്ന് ആരോപിക്കുന്നവര്‍ ഈ സത്യം കണ്ടില്ലെന്ന് നടിക്കരുതെന്ന് അദ്ദേഹം കണക്കുകളുദ്ധരിച്ച് വ്യക്തമാക്കി. ഇന്ന് ഇസ്ളാം ഏറെ ചര്‍ച്ചചെയ്യപ്പെട്ട് തുടങ്ങി. മനുഷ്യന്റെ മനസ്സില്‍ അതിന്റെ ആന്ദോളനങ്ങള്‍ ഉണ്ടായിത്തുടങ്ങി. അത് തടയാനുള്ള ഏത് നീച ശ്രമങ്ങള്‍ക്കു മുന്നിലും ഇസ്ളാം അതിജീവിക്കുക തന്നെ ചെയ്യും. വരും കാലങ്ങളില്‍ ഇസ്ളാമിനും അതിന്റെ പ്രവാകകനെതിരെയും കൂടുതല്‍ കുററാരോപണങ്ങളും നിന്ദാനാടകങ്ങളും അരങ്ങേറും. അവര്‍ അതിനുള്ള കഥകളും തിരക്കഥകളും ഉണ്ടാക്കട്ടെ. അവയൊക്കെ അതിജീവിക്കാനുള്ള കനപ്പെട്ട ഉള്‍ക്കാംബും ആശയാദര്‍ശവുമുള്ള സംബൂര്‍ണ്ണമായ വ്യവസ്ഥയാണു ഇസ്ളാം. അദ്ദേഹം പറഞ്ഞു നിര്‍ത്തി.

"മുഹമ്മദ്(സ): നബിനിന്ദ, ഭീകരത'' എന്ന എം. എം. അക്ബര്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനം ദുബായ് ഇസ്ളാമിക് അഫയേര്‍സിലെ ഉന്നത ഉദ്യോഗസ്ഥന്‍ ശെയ്ഖ് അബ്ദുല്ല അലി നിര്‍വഹിച്ചു. എം.ഇ.എസ്. യു.എ.ഇ. ചാപ്ററര്‍ ചെയര്‍മാന്‍ ഡോ. ഇബ്രാഹിം സാഹിബ് ആദ്യ പ്രതി എററു വാങ്ങി. പ്രഭാഷണ പരിപാടി ദുബായ് ഇസ്ളാമിക് അഫയേര്‍സ് ഡിപാര്‍ട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ ശൈഖ് അബ്ദുല്ല അലി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ നേതാക്കളായ എ.പി. അബ്ദുസ്സമദ്, വി.കെ.സകറിയ, അബ്ദുറഹിമാന്‍ ചീക്കുന്ന്, അബ്ദുറഹിമാന്‍ രണ്ടത്താണി, ഹുസൈന്‍ കക്കാട് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിധരായിരുന്നു. അല്‍മനാര്‍ ഖുര്‍ ആന്‍ സ്റ്റഡിസെന്റര്‍ ഡയര്‍ക്ടര്‍ അബ്ദുസ്സലാം മോങ്ങം മോഡറേറ്ററായിരുന്നു. ഹാഫിഥ് സിറാജുല്‍ ഇസ്ളാം ബാലുശ്ശേരി ഖുര്‍ ആന്‍ പാരായണം നടത്തി. പരിപാടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഡോ: ശൈഖ് ഷൈബാനിയുടെ സന്ദേശം ഔഖാഫ് പ്രതിനിധി സദസ്സിനു കൈമാറി. സദസ്സിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് അക്ബര്‍ മറുപടി നല്‍കി. സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം അമുസ്ള്ലിംകള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു ശ്രോതാക്കളാണു പരിപാടി വീക്ഷിക്കാന്‍ എത്തിയത്
29th August 2010 11:28:42 AM
 
 
Comments for this news
 
Name: abdulrehman rk Date: 29th August 2010 09:29:37 PM
Comments: അക്ബര്‍ സാഹിബിനെ പോലെ യുള്ള പണ്ഡിതന്മാര്‍ ഈ കാലഘട്ടതിണ്ടേ ആവശ്യമാന്‍ . പുതിയ തലമുറക്ക് ഇസ്ലാമിന്ടെ തനതായ ആശയവും ആദര്‍ശവും മനസ്സിലാക്കാന്‍ അക്ബര്‍ സഹിബിണ്ടേ വാകുഗളിലൂടെ കഴിയുന്നുണ്ട് .റബ്ബ് അദ്ദേഹത്തിന്‍ ദീര്‍ഘായുസ്സും ആരോഘ്യവും പ്രധാനം ചെയ്യട്ടെ .
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations