Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ചൂതാട്ടമാണെന്നറിഞ്ഞിട്ടും അന്യസംസ്ഥാന ലോട്ടറി മാധ്യമങ്ങളിലൂടെ പ്രചാരണം തുടരുന്നു -മുഖ്യമന്ത്രി
തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറികള്‍ മര്യാദകെട്ട ചൂതാട്ടമായി അധഃപതിച്ചുവെന്ന് വ്യക്തമായിട്ടും അതിന്റെ പ്രചാരണം മാധ്യമങ്ങളിലൂടെ പരസ്യരൂപത്തില്‍ ശക്തമായി തുടരുന്നതായി മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍. വാര്‍ത്തയുടെ കാര്യത്തില്‍ പത്രാധിപര്‍ക്ക് ഉത്തരവാദിത്തമുള്ളത് പോലെ പരസ്യങ്ങളുടെ വിശ്വാസ്യതക്ക് ഉത്തരവാദി വേണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിക്കുന്ന 'ധാര്‍മിക പത്രപ്രവര്‍ത്തനം: കാഴ്ചപ്പാടും പ്രയോഗവും' പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കേസരി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളെ എല്ലാ അര്‍ഥത്തിലും ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പായ പരസ്യങ്ങള്‍ പോലും മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. വാര്‍ത്തകളിലൂടെ മാധ്യമങ്ങള്‍ കൈവരിച്ച ജനപ്രീതിയും അഭിനയത്തിലൂടെ നടീനടന്മാര്‍ കൈവരിച്ച ജനപ്രീതിയും അനഭിലഷണീയ ഉല്‍പന്നങ്ങളുടെ പ്രചാരണത്തിനും ഉപയോഗിക്കപ്പെടുന്നു.

നടത്തിപ്പുകാരന്റെ വര്‍ഗ താല്‍പര്യത്തിന് അനുസരിച്ച് വാര്‍ത്തകള്‍ മെനയാനും വളച്ചൊടിക്കാനും മാധ്യമ പ്രവര്‍ത്തകള്‍ പൊതുവില്‍ നിര്‍ബന്ധിതരാണ്. അതിനാല്‍ തന്നെ ഈ കാലഘട്ടത്തില്‍ മാധ്യമ സ്വാതന്ത്ര്യം എന്നത് ആത്യന്തികമായി നടത്തിപ്പുകാരന്റെ സ്വാതന്ത്ര്യമെന്ന് ചുരുങ്ങി. വ്യവസായമായി വളരുന്നതിന് മുമ്പ് മാധ്യമ സ്വാതന്ത്ര്യത്തിന് ഒരര്‍ഥമേ ഉണ്ടായിരുന്നുള്ളു.

വലിയൊരു വിഭാഗം വന്‍കിട മുഖ്യധാരാ മാധ്യമങ്ങളുടെ പിന്‍ബലമാണ് ആഗോളവത്കരണ-സ്വകാര്യവത്കരണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാറിന് കരുത്തേകുന്നത്. മുഖ്യധാരാ പത്രങ്ങളില്‍ ഭൂരിപക്ഷവും സാമ്പത്തിക ഉദാരവത്കരണത്തെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുകയും പിന്തുണക്കുകയുമാണ് ചെയ്തത്. സ്വകാര്യവത്കരണത്തിനും ഇറക്കുമതി ഉദാരവത്കരണത്തിനും അനുകൂലമായി സമ്മതി ഉല്‍പാദിപ്പിക്കുകയാണ് ഒട്ടുമിക്ക മാധ്യമങ്ങളും.

മറ്റ് വ്യവസായ മേഖലയിലെന്ന പോലെ മുതല്‍മുടക്കുകയും മുതലും ലാഭവും തിരിച്ച് പിടിക്കാന്‍ ശ്രമിക്കുകയുമാണ് മാധ്യമ മുതലാളിമാരും. എന്നാല്‍ മറ്റ് വ്യവസായ മേഖല പോലെയല്ല മാധ്യമ രംഗം. ഭൂമിയുടെ കാര്യത്തില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം എന്ന് പറയുന്നത് പോലെ, മനസ്സാകുന്ന ദുര്‍ബല പ്രദേശത്തെ വ്യവസായവും വ്യാപാരവുമാണ് മാധ്യമ രംഗം. മല്‍സരവും ലാഭേച്ഛയും വര്‍ഗ താല്‍പര്യവും ഉണ്ടെങ്കിലും മനസ്സുകളിലേക്കാണ് വാര്‍ത്തകളും ആശയങ്ങളും പ്രക്ഷേപിക്കപ്പെടുന്നതെന്ന ബോധവും സൂക്ഷ്മതയും പക്വതയും സംയമനവും മാധ്യമങ്ങള്‍ക്ക് ആവശ്യമുണ്ട്. മാധ്യമരംഗത്തെ ധാര്‍മികതയുടെ ശോഷണത്തിന്റെ ആണിക്കല്ല് പരസ്യമാണ്. പരസ്യം ഒഴിവാക്കി മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാനാകില്ല. എന്നാല്‍ പരസ്യങ്ങള്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഘടകങ്ങളായി മാറിയിട്ടുണ്ട്. വാര്‍ത്തയും കലാപരിപാടിയുമെല്ലാം സ്‌പോണ്‍സര്‍ ചെയ്യുകയാണെങ്കില്‍ കലയും വാര്‍ത്തയുമെല്ലാം ഏത് വിധേനയെന്ന് നിശ്ചയിക്കാന്‍ പരസ്യദാതാക്കള്‍ക്ക് കഴിയും -മുഖ്യമന്ത്രി പറഞ്ഞു.

അജണ്ടകള്‍ തീര്‍ച്ചപ്പെടുത്തുന്ന തരത്തിലേക്ക് മാധ്യമങ്ങളുടെ പ്രവര്‍ത്തനം മാറിയതായി പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍ പറഞ്ഞു. എല്ലാവരെയും മാധ്യമങ്ങള്‍ വിമര്‍ശിക്കാറുണ്ട്, തെറ്റുകള്‍ ചൂണ്ടിക്കാട്ടാറുമുണ്ട്. അതോടൊപ്പം സ്വയം വിമര്‍ശത്തിനും മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും തയാറാകണം. രാഷ്ട്രീയക്കാരും പൊലീസുമാണ് മാധ്യമങ്ങളിലെ വാര്‍ത്തകള്‍. ഇവരില്ലെങ്കില്‍ വാര്‍ത്തയില്ലെന്ന അവസ്ഥ. കോര്‍പറേറ്റുകളെ കുറിച്ച് ആരും അന്വേഷിക്കുന്നില്ല. വിവിധ മേഖലകളില്‍ നിന്നുള്ള പഠനങ്ങള്‍ പുറത്ത് വരുന്നില്ല. ചാനലുകളിലെ മുഴുവന്‍ പരിപാടികളും സിനിമകളെ ആശ്രയിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ. സി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി സ്വാഗതം പറഞ്ഞു.

Reported by Madhyamam
28th August 2010 06:05:46 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations