Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
മഅ്ദനി: കര്‍ണാടകയുടെ കേസിന്റെ നിഷ്പക്ഷതയില്‍ സംശയം -മുസ്‌ലിം ലീഗ്
കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ കേസിന് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത് നിഷ്പക്ഷാന്വേഷണത്തിന് കോട്ടമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മദ്യമൊഴുക്കുകയും ലോട്ടറിയടക്കം സര്‍വമേഖലയിലും അഴിമതി വ്യാപിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയും ചെയ്യുന്ന ഇടത് ഭരണത്തിനെതിരെ റമദാന്‍ കഴിഞ്ഞാല്‍ വന്‍ പ്രക്ഷോഭം തുടങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മഅ്ദനിയുടെ കാര്യത്തില്‍ മാനുഷിക പ്രശ്‌നം വന്നാല്‍ ഇടപെടാന്‍ ലീഗ് മടിക്കില്ല. പക്ഷേ, മഅ്ദനിയുടെ രാഷ്ട്രീയം, രീതി, ആശയം എന്നിവയോട് യോജിപ്പില്ല. മഅ്ദനിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ചര്‍ച്ച ചെയ്യുന്നത് അനൗചിത്യമാണ്. മാനുഷികപ്രശ്‌നം വന്നാല്‍ പ്രതിഫലേച്ഛ കൂടാതെ പിന്തുണക്കും. അല്ലെങ്കിലും ഞങ്ങള്‍ക്ക് അവരില്‍നിന്ന് ഉപദ്രവമല്ലാതെ ഉപകാരം കിട്ടാറില്ല. ഞങ്ങളെ ഉപദ്രവിക്കാനായി പിറന്നവരാണവര്‍. മഅ്ദനിയുടെ അറസ്റ്റിന്റെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ എന്ത് കളിയാണ് കളിച്ചതെന്ന് ആര്‍ക്കും തിരിയാത്ത അവസ്ഥയാണ്.

മദ്യവും ലോട്ടറിയും അതിനോടനുബന്ധിച്ച അഴിമതിയുമെല്ലാം ഇടത് ഭരണത്തില്‍ വര്‍ധിച്ചത് ലീഗ് ആശങ്കയോടെയാണ് കാണുന്നത്. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടും ലോട്ടറി സംബന്ധിച്ച അഴിമതി സര്‍ക്കാര്‍ കാണുന്നില്ല. അഴിമതിയില്‍ പങ്കുള്ളതുകൊണ്ടാണ് ഈ അനങ്ങാപ്പാറ നയം. ലോട്ടറി അഴിമതി കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമം. ലോട്ടറി ഒഴുകുന്ന വാളയാര്‍ ചെക്‌പോസ്റ്റ് കേന്ദ്രത്തിന് കീഴിലല്ല.

ഐ.എന്‍.എല്ലുമായുള്ള സീറ്റ് ചര്‍ച്ച യു.ഡി.എഫ് മുന്‍കൈയെടുത്താണ് നടത്തുന്നത്. ഗൗരിയമ്മക്ക് യു.ഡി.എഫിനെപ്പറ്റിയുള്ള പരാതി പരിഹരിക്കാവുന്നതേയുള്ളൂ. വാര്‍ഡ് വിഭജനത്തില്‍ കൃത്രിമം കാട്ടി ജയിക്കാനാണ് ഇടതുശ്രമം. എന്നാല്‍, മുഴുവന്‍ ജനവും എതിരായതിനാല്‍ ചരിത്രം തിരുത്തിയ വിജയം യു.ഡി.എഫിന് ഉണ്ടാകും. എം.കെ. മുനീറിനെതിരായ കേസ് പാര്‍ട്ടി നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Reported by Madhyamam
27th August 2010 05:18:18 AM
 
 
Comments for this news
 
Name: abdul raheem Date: 28th August 2010 02:53:27 AM
Comments: തിരഞ്ചെടുപ്പ് അടുക്കുമ്പോള്‍ കുഞ്ഞാലികുട്ടി സമുദായ വികാരം കാണിക്കല്‍ പതിവാണ് യഥാര്‍ത്ഥത്തില്‍ മദനിയെ കല്ലകെസില്‍ കുടുക്കിയത്തില്‍ കുഞ്ഞളികുട്ടിടെ പങ്കെന്തനെന്നു അറിയേണ്ടത് കൊളിബി ബന്തം ഇതിനുപയോകിച്ചോ ?
Name: salim Date: 28th August 2010 01:43:39 AM
Comments: എന്റെ ജബ്ബരെ നീ കേരളത്തില്‍ തന്നെയല്ലേ ജീവിക്കുനത് മുസ്‌ലിംലീഗ് സംസ്ഥാനത്ത് തകര്‍ന്നു എന്ന് പറയുന്ന തനിക്കു....
Name: YOUSUF KORIKAR Date: 27th August 2010 07:59:51 PM
Comments: ഇതെന്ധ ഇങ്ങനെ ? പെട്ടെന്ന്‍ ഒരു മാറ്റം ഒന്നും മനസ്സിലാവുന്നില്ല. വോട്ട് KITTAANVENDI ജനങ്ങളെ ആകര്‍ഷിക്കാനുള്ള KUNHALIYUDE ഒരു കുട്ടി ബുദ്ധിയല്ലേ .....
Name: M.A.RAHIMAN.BANGOD Date: 27th August 2010 03:45:53 PM
Comments: ഞങ്ങള്‍ക്ക് അവരില്‍നിന്ന് ഉപദ്രവമല്ലാതെ ഉപകാരം കിട്ടാറില്ല. ഞങ്ങളെ ഉപദ്രവിക്കാനായി പിറന്നവരാണവര്‍. കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞ ഈ വാക്ക് സത്യമാന്നു എനാല്‍ മഅ്ദനിക്കെതിരായ കേസിന് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത് മുസ്ലിം ലീഗ് പ്രവര്‍തകര്‍ അസങ്കയോടെ കാന്നുനു മാനുഷിക പ്രശ്‌നം വന്നാല്‍ ഇടപെടാന്‍ ലീഗ് മടിക്കില്ല. ഈ തീരുമാനത്തിന് ഞങ്ങള്‍ പുര്‍ണമായി പിന്തുണകുന്നു. ഈ തിരുമാനം വൈകിയെന് പറയുനത് ലീഗ് വിരോദിഗലാണ്
Name: jabbar Date: 27th August 2010 12:56:20 PM
Comments: ഈ ഉദ്ദേശത്തിന്റെ പിന്നിലുള്ള രഹസ്യം പിടികിട്ടിയില്ല.ഈ വിഷയത്തില്‍ തങ്ങള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കും നാസര്‍ മദനിയോട് ഒരു സ്നേഹവും ഇല്ല എന്നുള്ളത് താങ്കളുടെ പ്ര്സ്ത്തവനയില്‍നിന്നും മനസ്സിലാക്കം.തിരഞ്ഞെടുപ്പ് അടുത്തല്ലോ?നിരപരാതിയായ അദ്ധേഹത്തിന് കൂടെ മുസ്ലിങ്ങളും അല്ലാത്തവരും ഉണ്ട് എന്നറിഞ്ഞത് കൊണ്ടാണോ ഇപ്പോള്‍ ഈ പ്രസ്ത്താവന? നടക്കില്ല മക്കളേ? ലീഗിനെ പൊതു ജനം വെറുത്തു കഴിഞ്ഞു.അത് ഇനി നന്നാകണമെങ്കില്‍ നിങ്ങള്‍ ഒരു പാട് kaathu nilkkendi varum
Name: kaleel Date: 27th August 2010 11:50:42 AM
Comments: ഈ തീരുമാനത്തിന് ഞങ്ങള്‍ പുര്‍ണമായി പിന്തുണകുന്നു. ലോകത്ത് എല്ലായിടത്തും മുസ്ലിം കല്‍കെതിരെ ആക്രമണം നടക്കുന്നു ... ഇപ്പോള്‍ നമ്മുടെ മുസ്ലിം സഹോദരന്മാര്‍ രാഷ്ട്രിയം മറന്നു ഒന്നിച്ചു നില്കെണ്ടാതാണ് .... ഈ തീരുമാനം കുറച്ചും കൂടി നേരത്തെ ആകാമായിരുന്നു... സാരമില്ല ..... ഇപ്പോഴെങ്കിലും എടുത്തതില്‍ ഒരായിരം നന്ദി .... ഇനി മദനി യെ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ രക്ഷിക്കാന്‍ ലീഗും മുന്നോട്ടിരന്കണം ..... കുഞ്ഞാലി കുട്ടി സിന്ധബാദ്....
Name: mni Date: 27th August 2010 08:29:13 AM
Comments: വൈകിയുദിച്ച വിവേകത്തിനു പിന്നില്‍ കാരണം എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം. നിയമം നിയമത്തിന്റെ വഴിക്കല്ല പോകുന്നതെന്ന് ഇപ്പോള്‍ ബോധോദയം ഉണ്ടായതോ അതല്ല പോലീസ് കസ്റ്റെടി നീട്ടി വാങ്ങാതായ്പ്പോള്‍ മദനിക്ക് ജാമ്യം കിട്ടുമെന്ന തിരിച്ചറിവോ ? കുഞ്ഞാലിക്കുട്ടി സാഹിബ് വ്യക്തമ്മക്കിയാല്‍ നന്നായിരുന്നു..
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations