Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
എ പി എല്‍ കാര്‍ഡുകാര്‍ക്ക്‌ 12 കിലോവരെ അരി നല്‍കും
കാസര്‍കോട്‌: എ പി എ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ ആഗസ്റ്റ്‌ മാസത്തില്‍ ലഭ്യത അനുസരിച്ച്‌ 12 കിലോഗ്രാം വരെ അരിയും, 3 കിലോഗ്രാം ഗോതമ്പും വിതരണം ചെയ്യുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അരിക്ക്‌ 8.90 രൂപയും, ഗോതമ്പിന്‌ 6.70 രൂപയുമാണ്‌ വില. എ പി എല്‍ വിഭാഗത്തില്‍പ്പെട്ട എസ്‌ സി, എസ്‌ ടി വിഭാഗം, മല്‍സ്യത്തൊഴിലാളികള്‍, ആശ്രയ എന്നീ വിഭാഗങ്ങള്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും രണ്‌ട്‌ രൂപ നിരക്കില്‍ 12 കിലോഗ്രാം അരിയും, 3 കിലോഗ്രാം ഗോതമ്പും വിതരണം ചെയ്യും. ബി പി എല്‍ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ രണ്‌ട്‌ രൂപ നിരക്കില്‍ 19 കിലോഗ്രാം അരിയും, 6 കിലോഗ്രാം ഗോതമ്പും നല്‍കും. ഈ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളിലെ ഓരോ അംഗത്തിനും കിലോയ്‌ക്ക്‌ 13.50 രൂപ നിരക്കില്‍ 400 ഗ്രാം വീതം പഞ്ചസാരയും നല്‍കുന്നതാണ്‌.

അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക്‌ 10 കിലോ അരി സൗജന്യമായി നല്‍കുന്നതാണ്‌. അന്ത്യോദയ അന്നയോജന കാര്‍ഡ്‌ ഉടമകള്‍ക്ക്‌ 35 കിലോ അരിയും, ബി പി എല്‍ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ 19 കിലോ അരിയും, 6 കിലോ ഗോതമ്പും കിലോഗ്രാമിന്‌ രണ്‌ട്‌ രൂപ നിരക്കില്‍ നല്‍കുന്നതാണ്‌. റേഷന്‍ സാധന വിതരണം സംബന്ധിച്ച പരാതികള്‍ ജില്ലാ സപ്ലൈ ഓഫീസ്‌ 04994 255138, താലൂക്ക്‌ സപ്ലൈ ഓഫീസ്‌ 04994 230108 (കാസര്‍കോട്‌), 04672 204044 (ഹോസ്‌ദുര്‍ഗ്ഗ്‌) എന്നിവിടങ്ങളില്‍ നല്‍കാവുന്നതാണ്‌.

16th August 2010 11:00:59 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations