Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
നെഹ്‌റു യുവകേന്ദ്ര വനിതകള്‍ക്കായി ജോബ്‌ ഫെയര്‍ നടത്തുന്നു
കാസര്‍കോട്‌: വനിതകള്‍ക്ക്‌ തൊഴിലവസരം ഉറപ്പാക്കുന്നതിന്‌ പ്രമുഖ സ്വകാര്യ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ നെഹ്‌റു യുവകേന്ദ്ര, യൂത്ത്‌ എംപവര്‍മെന്റ്‌ സൊസൈറ്റി എന്നിവ സംയുക്തമായി വനിതകള്‍ക്കായി ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആഗസ്റ്റ്‌ 26 ന്‌ ചടയമംഗലം പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിലും, 27 ന്‌ ഓച്ചിറ ഗ്രാമപഞ്ചായത്ത്‌ ഹാളിലും, 28 ന്‌ കൊല്ലം നെഹ്‌റു യുവകേന്ദ്ര ഓഫീസിലും ജോബ്‌ ഫെയര്‍ നടത്തും. 18 നും 27 നും മദ്ധ്യേ പ്രായമുളള എസ്‌ എസ്‌ എല്‍ സി പൂര്‍ത്തീകരിച്ചവര്‍ക്ക്‌ പങ്കെടുക്കാം. ഇതിനകം തന്നെ എറണാകുളത്തെ പ്രമുഖ വ്യവസായ സ്ഥാപനതത്തില്‍ 500 ല്‍പരം ഒഴിവുകളുണെ്‌ടന്ന്‌ അറിയിച്ചിട്ടുണ്‌ട്‌. കൂടാതെ എം എസ്‌ ഡബ്ല്യു കാര്‍ക്കും അവസരം ഉണ്‌ട്‌. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ 4,000 - 7,000 ത്തിനും മദ്ധ്യേ ശമ്പളത്തിന്‌ പുറമെ താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും. ജോബ്‌ ഫെയറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റും മറ്റ്‌ രേഖകളും സഹിതം അതാത്‌ സ്ഥലങ്ങളില്‍ രാവിലെ 10 നും വൈകുന്നേരം 4 നും മധ്യേ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9567092408, 9497358932 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്‌.
16th August 2010 10:51:04 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations