Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ചോക്കലേറ്റുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കും
 

ലണ്ടന്‍: ദിവസവും ചോക്കലേറ്റ് കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. ചോക്കലേറ്റുകളില്‍ അടങ്ങിയിരിക്കുന്ന രാസഘടകങ്ങള്‍ രക്തക്കുഴലുകള്‍ വികസിപ്പിക്കുമെന്നും അതുവഴി  സിരകളില്‍ കൂടുതല്‍ രക്തം പ്രവഹിക്കുകയും അങ്ങനെ രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്യുമെന്നാണ്  പുതിയ കണ്ടെത്തലിന്റെ ചുരുക്കം.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി എപ്പോഴും മരുന്നു കഴിക്കണമെന്നില്ലെന്നാണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയ അഡ്‌ലെയ്ഡ് സള്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ: കാരിന്‍ റെയ്ഡിനെ ഉദ്ധരിച്ചു കൊണ്ട്  ലണ്ടനിലെ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദമുള്ളവരും ഇടയ്ക്ക് ചോക്കലേറ്റ് കഴിക്കുന്നത് സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായകമാകുമെന്ന  അഭിപ്രായപ്പെട്ട ഡോ: കാരിന്‍ പക്ഷേ ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് വ്യക്തമാക്കി.

Reported by Madhyamam
29th June 2010 04:08:50 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations