Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ഐ.സി.ഐ.സി.ഐ. ബാങ്കിന് അറ്റലാഭത്തില്‍ 31 ശതമാനം വര്‍ധന
മുംബൈ: ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ അറ്റലാഭം 31 ശതമാനം വര്‍ധിച്ചു. 4,670 കോടി രൂപയാണ് 2009-10ലെ അറ്റലാഭം. എന്നാല്‍ ബാങ്കിന്റെ മൊത്ത വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 7 ശതമാനം കുറഞ്ഞ് 59,599 കോടി രൂപയായി. 120 ശതമാനം (ഓഹരിക്ക് 12 രൂപ വീതം) ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് നിര്‍ദേശിച്ചു. 2009-10ല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ബിസിനസില്‍ നിന്നുള്ള വരുമാനം 11 ശതമാനം ഉയര്‍ന്ന് 18,537 കോടി രൂപയായി. ജനറല്‍ ഇന്‍ഷൂറന്‍സില്‍ നിന്നുള്ള വരുമാനവും നേരിയ തോതില്‍ ഉയര്‍ന്നു. ബാങ്കിന്റെ നിഷ്‌ക്രിയാസ്തി അനുപാതം 1.87 ശതമാനമായി കുറഞ്ഞു. 2008-09ല്‍ ഇത് 1.96 ശതമാനമായിരുന്നു. കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് (കാസ) നിക്ഷേപങ്ങള്‍ 34 ശതമാനം വര്‍ധിച്ചു. മുന്‍ വര്‍ഷം 62,668 കോടി രൂപയായിരുന്നത് 2009-10ല്‍ 84,216 കോടിയായി. മൊത്തം നിക്ഷേപം 2,02,017 കോടി രൂപയായി. 2008-09ല്‍ 2,18,348 കോടിയായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 1006 കോടി രൂപയായി. മുന്‍വര്‍ഷം ജനവരി-മാര്‍ച്ച് കാലത്ത് 744 കോടിയായിരുന്ന സ്ഥാനത്താണിത്. അതായത് 35.2 ശതമാനം വളര്‍ച്ച.
25th April 2010 04:47:10 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations