Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
മുട്ട - ആരോഗ്യത്തിനു നല്ലതോ?

പോഷക സമൃദ്ധവും താരതമ്യേന വിലകുറവും ഉള്ള ഒരു ഭക്‌ഷ്യ വസ്തുവാണ് മുട്ട .നൂറു ഗ്രാം മുട്ടയില്‍ 500മി .ഗ്രാം കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട് .
മുട്ടയുടെ വലിപ്പവും അതിന്ടെ ഗുണനിലവാരവും തമ്മില്‍ ഒരു ബന്ധവുമില്ല.അതുപോലെ തന്നെ മുട്ടയുടെ പുറന്തോടിന്‍റെ നിറം അതിന്ടെ പോഷകമൂല്യത്തിന്‍റെ സൂചനയായി കണക്കാക്കാനാവില്ല. "ക്ലാന്‍ത്തോഫിന്‍ " എന്ന വസ്തുവിന്‍റെ നിറം മൂലമാണ് മുട്ടയിലെ മഞ്ഞക്കരുവിന്‍റെ നിറത്തിന് കടുപ്പം കൂടുകയോ കുറയുകയോ ചെയ്യുന്നത്."ക്ലാന്‍ത്തോഫിന്‍ " മുട്ടയുടെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കും എന്നതിന് തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ കരുവിനു കടുംമഞ്ഞ നിറം ഉണ്ടെന്നു കരുതി മുട്ടയ്ക്ക് ഗുണം കൂടുതലൊന്നും കാണില്ല .

മുട്ട കഴിക്കുന്നവരില്‍ സസ്യഭുക്കുകളെ അപേക്ഷിച്ചു ഹൃദ്രോഗം നിമിത്തം ഉള്ള മരണം അധികമാണ്.മറ്റു ചില ഭക്‌ഷ്യവസ്തുകളിലെ പോഷകമൂല്യവുമായി താരതമ്യം ചെയ്തു നോക്കുബോള്‍ മുട്ട ചിലവു കുറഞ്ഞ പോഷകാഹാരമാണെന്ന ധാരണയ്ക്ക് മങ്ങലേല്‍ക്കും. നൂറുഗ്രാം മുട്ടയില്‍ 13.3 ശതമാനം പ്രോട്ടീനും 137 കലോറിയുമാണ്‌ ഉള്‍ക്കൊള്ളുന്നത് .നൂറു ഗ്രാം പച്ചപയറില്‍ 25.1 ശതമാനം പ്രോട്ടീനും 334 കലോറിയുമുണ്ട്. മുട്ട ഉപയോഗിക്കാതെ ധാന്യങ്ങള്‍ ,പയറു വര്‍ഗങ്ങള്‍ എന്നിവ ഉപയോഗിച്ചാലും സമ്പൂര്‍ണ്ണ ആരോഗ്യം നിലനിര്‍ത്താനാവശ്യമായ പോഷകങ്ങള്‍ ലഭിക്കും.

23rd April 2010 03:17:39 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations