Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
 
 
 
 
 
 
 
 
 
 
ചാമ്പ്യന്‍മാര്‍
  ചാമ്പ്യന്‍മാര്‍
ഡാംബുല്ലയില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ കിരീടം നേടിയ ശ്രീലങ്ക ടീം ട്രോഫിയുമായി
ഇഫ്‌താര്‍ സംഗമം
  ഇഫ്‌താര്‍ സംഗമം
അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ മുസ്ലിം(എയിം) ദുബൈ അല്‍ ഹസന്‍ സ്‌കൂളില്‍ നടത്തിയ ഇഫ്‌താര്‍ സംഗമം. അബ്ദുസ്സമദ്‌ സമദാനി, പ്രൊഫ. കെ.എ. സിദ്ദീഖ്‌ ഹസന്‍, ഡോ. പി.എ. ഇബ്രാഹിം ഹാജി തുടങ്ങിയവരെ കാണാം.
ക്രൂരത മിണ്ടാപ്രാണിയോട്‌
  ക്രൂരത മിണ്ടാപ്രാണിയോട്‌
കുമ്പള പച്ചമ്പളയില്‍ കട്ടു കടത്തുകയായിരുന്ന പശുവിനെ കാലും കഴുത്തും ബന്ധിച്ച നിലയില്‍ ആള്‍ട്ടോ കാറില്‍
നേരില്‍ കണ്ടറിയാന്‍
  നേരില്‍ കണ്ടറിയാന്‍
ചെങ്ങറ സമര പരിഹാരമെന്ന പേരില്‍ പട്ടയം നല്‍കാമെന്ന്‌ പറഞ്ഞ്‌ പെരിയയിലേക്ക്‌ പറഞ്ഞു വിട്ടവരെ യു.ഡി.എഫ്‌ നേതാകള്‍ സന്ദര്‍ശിച്ചപ്പോള്‍
കണ്ണീര്‍ മഴയത്ത് കുടയൊരു കൂര
  കണ്ണീര്‍ മഴയത്ത് കുടയൊരു കൂര
കനത്ത മഴയില്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനടുത്ത് കുടയ്ക്ക് കീഴില്‍ കഞ്ഞിയുണ്ടാക്കുന്ന നാടോടി സ്ത്രീകള്‍
ആകൃതിയിലെ വികൃതി
  ആകൃതിയിലെ വികൃതി
ചട്ടഞ്ചാല്‍ കയലാംകൊള്ളിയിലെ അബ്ദുല്‍ സലാമിന്റെ പറമ്പിലെ പപ്പായ മരത്തില്‍ കായ്ച്ച താറാവ് മാതൃകയിലുള്ള പപ്പായ
രക്ഷാ ബന്ധന്‍
  രക്ഷാ ബന്ധന്‍
മംഗലാപുരത്ത്‌ ആര്‍.എസ്‌.എസിന്റെ ആഭിമുഖ്യത്തില്‍ സംഘടി്‌പ്പിച്ച രക്ഷാബന്ധന്‍ പരിപാടിയില്‍ പര്‍ദ്ദയണിഞ്ഞ സ്‌ത്രീകള്‍ മുഖ്യ മന്ത്രി യെഡിയൂരപ്പയ്ക്ക് രക്ഷാ ബന്ധന്‍ കെട്ടിക്കൊടുക്കുന്നു
രക്ഷാബന്ധന്‍
  രക്ഷാബന്ധന്‍
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഔദ്യോഗികവസതിയില്‍ നടന്ന രക്ഷാബന്ധന്‍ ആഘോഷ പരിപാടിയില്‍ കുട്ടികള്‍ പ്രധാനമന്ത്രിയുടെ കൈയില്‍ വിവിധ നിറത്തിലുള്ള രാഖികള്‍ ബന്ധിപ്പിച്ചപ്പോള്‍
ആഘോഷം
  ആഘോഷം
പൊള്ളക്കട്ട യുവധാര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌.
ഒടുവില്‍ വിവാഹം
  ഒടുവില്‍ വിവാഹം
പാലക്കാട്‌ എലവഞ്ചേരിയില്‍ തരൂരിന്റെ തറവാട്ടുവീടായ മുണ്ടാരത്ത്‌ നടന്ന വിവാഹത്തില്‍ നിന്ന്‌ ശശിതരൂരും സുനന്ദപുഷ്‌കറും
പൂക്കാലം വന്നെത്തി
  പൂക്കാലം വന്നെത്തി
ഉത്രാടം ദിനത്തില്‍ കാസര്‍കോട് നഗരത്തില്‍ പൂ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍. കര്‍ണ്ണാട ഹാസനയില്‍ നിന്നുള്ള വിവിധയിനം പൂക്കളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.
പിടിവലി
  പിടിവലി
കാസര്‍കോട്‌ പ്രസ്‌ ക്ലബ്ബിന്റെ ഓണം-റംസാന്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കമ്പവലി മത്സരത്തില്‍ നിന്ന്‌
നിയന്ത്രണം
  നിയന്ത്രണം
കാസര്‍കോട്‌ ഭാഗത്ത്‌ നിന്ന്‌ കണ്ണൂരിലേക്ക്‌ ലോഡുമായി പോവുകയായിരുന്ന ലോറിക്ക്‌ മുകളില്‍ അശ്രദ്ധമായി ചുരുട്ടിക്കെട്ടിയ ദേശീയപതാക പോലീസ്‌ ലോറിയിലെ ജീവനക്കാരനെകൊണ്ട് അഴിപ്പിക്കുന്നു. വിദ്യാനഗറില്‍ നിന്നുള്ള ദൃശ്യം
അത്ത പൂക്കളം
  അത്ത പൂക്കളം
കാസര്‍കോട്‌ പുലിക്കുന്നിലെ പി.ഡബ്ല്യൂ.ഡി കോമ്പൗണ്ടില്‍ ഓണഘോഷ പരിപാടിയുമായി സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ നിന്ന്‌
നടുവൊടിഞ്ഞു തളര്‍ന്നുവീണു...
  നടുവൊടിഞ്ഞു തളര്‍ന്നുവീണു...
തകര്‍ന്നു തരിപ്പണമായതുമൂലം യാത്ര ദുസഹമായ കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയ പാതയില്‍ മാവുങ്കാലിനടുത്ത് നാട്ടുകാരുടെ പ്രധിഷേധം.
ദു:ഖം തങ്ങാനാവാതെ
  ദു:ഖം തങ്ങാനാവാതെ
പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്‌ദനിയെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ കര്‍ണ്ണാടക പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ പൊട്ടികരയുന്ന സ്‌ത്രീ
ഭാഗ്യ ചിഹ്നത്തോടൊപ്പം
  ഭാഗ്യ ചിഹ്നത്തോടൊപ്പം
കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഭാഗ്യചിഹ്നം ഷേരയ്‌ക്കൊപ്പം എ.ആര്‍. റഹ്മാനും സുരേഷ്‌ കല്‍മാഡിയും
അഭിവാദ്യം
  അഭിവാദ്യം
സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ അഭിവാദ്യം സ്വീകരിക്കുന്നു
നെഹ്‌റു ടോഫി
  നെഹ്‌റു ടോഫി
ആലപ്പൂഴയില്‍ നടന്ന അമ്പത്തിയെട്ടാം നെഹ്‌റു ടോഫിയില്‍ മത്സരത്തില്‍ നിന്ന്‌
വാഴക്കന്നിന്റെ വൈവിധ്യം
  വാഴക്കന്നിന്റെ വൈവിധ്യം
തമിഴ്നാട് തേനിയില്‍ നിന്നുമുള്ള വിവിധതരം വാഴക്കന്നുകള്‍ കുമ്പള ബസ്റ്റാന്‍ഡ് പരിസരത്ത് വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍. നേന്ത്രന്‍, പൂവന്‍, നെയ്പൂവന്‍, കദളി, കിന്റല്‍ വാഴ തുടങ്ങിയ ഇനങ്ങളാണ് വില്‍പ്പനയ്ക്ക് വെച്ചത്.
ഇനി വ്രതശുദ്ധിയുടെ പുണ്യദിനരാത്രങ്ങള്‍
  ഇനി വ്രതശുദ്ധിയുടെ പുണ്യദിനരാത്രങ്ങള്‍
ഇനിയുള്ള ദിനരാത്രങ്ങള്‍ ആത്മ സംസ്ക്കരണത്തിന്റേയും,സഹനത്തിന്റേയും പാപമോചനത്തിന്റേയും നാളുകളാണ്. വ്രതമാസമാരംഭിച്ചതോടെ മുസ്ളീം ഗൃഹത്തില്‍ കുട്ടികള്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിയിരിക്കുന്നു. കാഞ്ഞങ്ങാട്ടു നിന്നൊരു ദൃശ്യം.
നോമ്പ് തുറ വിഭവങ്ങള്‍
  നോമ്പ് തുറ വിഭവങ്ങള്‍
വിശുദ്ധ റംസാന്റെ ആദ്യദിനത്തിലെ സായാഹ്‌നത്തില്‍ നോമ്പുതുറ വിഭവങ്ങള്‍ ‍വാങ്ങാനുളള തിരക്ക്. ഷാര്‍ജ റോളയില്‍ നിന്നുളള ദൃശ്യം.
പിടിവിട്ടപ്പോള്‍
  പിടിവിട്ടപ്പോള്‍
കാസര്‍കോട് തീരദേശ പോലീസിന് അനുവദിച്ച ബോട്ട് ചളിയംകോട് വെച്ച് ചന്ദ്രിഗിരിപുഴയിലിറക്കുന്നതിനിടെ ക്രെയിന്‍പൊട്ടി വീണപ്പോള്‍.
'അഭിനന്ദനത്തിന്റെ പൂചെണ്ടുകള്‍'
  'അഭിനന്ദനത്തിന്റെ പൂചെണ്ടുകള്‍'
വിവരാവകാശ കമ്മീഷനംഗമായി ചുമതലയേറ്റ എം.എന്‍.ഗുണവര്‍ദ്ധനനെ കമ്മീഷണര്‍ പാലാട്ട്‌ മോഹന്‍ദാസ്‌ ബൊക്ക നല്‍കി അഭിനന്ദിക്കുന്നു
മന്ത്രിയെ വരവേല്‍ക്കാന്‍
  മന്ത്രിയെ വരവേല്‍ക്കാന്‍
ചെമ്മനാട്‌ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തുന്ന മന്ത്രിയെ വരവേല്‍ക്കാന്‍ കാത്തരിക്കുന്ന സ്‌കൂള്‍ കൂട്ടികള്‍ "
'പറക്കും ഓന്ത്'
  'പറക്കും ഓന്ത്'
കണ്ണൂര്‍ജില്ലയിലെ പള്ളിപ്പുറം കുളക്കര ഹൌസില്‍ ഹാഷിമിന്റെ വീട്ടുപരിസരത്ത് കണ്ടെത്തിയ പറക്കാന്‍ കഴിവുള്ള അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഓന്ത്
കര്‍ക്കടവാവ്‌
  കര്‍ക്കടവാവ്‌
കര്‍ക്കടവാവിനോടനുബന്ധിച്ച്‌ ത്യക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്രത്തില്‍ നടന്ന പിത്യതര്‍പ്പണത്തില്‍ നിന്ന്‌
ഭീമന്‍ വാഴക്കുല
  ഭീമന്‍ വാഴക്കുല
പച്ചമ്പള അബൂദാബി സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വെച്ച കൂറ്റന്‍ വാഴക്കുല
മൈത്രീയുടെ പൂമാല
  മൈത്രീയുടെ പൂമാല
ആര്‍.എം. ഗ്രൂപ്പ്‌ ബെള്ളേര ആര്‍.എം.ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമൂഹ വിവഹാത്തിന്‌ കാര്‍മികത്വം നല്‍കിയ ഖാസി ത്വാഖ അഹ്‌മദ് മുസ്‌ലിയാര്‍, ധര്‍മപാലനാഥ് സ്വാമിജി, ഫാദര്‍ സന്തോഷ് ഡിസൂസ എന്നിവരെ പൂ മാല ആണിയിച്ച്‌ സ്വീകരിച്ചപ്പോള്‍
വീരൂവിനോടൊപ്പം
  വീരൂവിനോടൊപ്പം
ശ്രീലങ്ക-ഇന്ത്യ ടെസ്റ്റ് സീരീസില്‍ പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട വീരന്ദര്‍ സെവാഗ്‌ സമ്മാനമായി ലഭിച്ച കാറുമായി ടീം അംഗങ്ങളോടൊപ്പം ഗ്രൗണ്ടില്‍.
ഓര്‍മ്മ പുതുക്കാന്‍
  ഓര്‍മ്മ പുതുക്കാന്‍
നടന്‍ മുരളിയുടെ ചരമവാര്‍ഷിക ദിനത്തില്‍ സാംസ്‌കാരികമന്ത്രി എം.എ.ബേബി അരുവിക്കരയിലെ ശവകുടീരത്തില്‍ പുഷ്‌പാര്‍ച്ചന നടത്തുന്നു
ട്രാഫിക്ക്‌ സിഗ്നല്‍
  ട്രാഫിക്ക്‌ സിഗ്നല്‍
കാസര്‍കോട്‌ പ്രസ്‌ക്ലബ്ബ്‌ ജംഗ്‌ഷനില്‍ സ്ഥാപിച്ച ട്രാഫിക്ക്‌ സിഗ്നലിന്റെ സ്വിച്ചോണ്‍ കര്‍മ്മം എസ്‌.പി.പി പ്രകാശ്‌ നിര്‍വഹിക്കുന്നു
വിവാദങ്ങള്‍ക്കൊടുവില്‍
  വിവാദങ്ങള്‍ക്കൊടുവില്‍
തകര്‍ന്ന്‌ തരിപ്പണമായ ചെമ്മനാട്‌- മുണ്ടാങ്കലം-ദേളി റോഡിന്റെ പുനര്‍ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍
അപകടം
  അപകടം
കാറന്തക്കാട്‌ ട്രൈലര്‍ ലോറിക്ക്‌ പിറകില്‍ മാരുതി കാറിടിച്ച്‌ തകര്‍ന്ന നിലയില്‍
വിലവര്‍ദ്ധനയ്ക്കെതിരെ 'ചക്രസ്‌തംഭനം'
  വിലവര്‍ദ്ധനയ്ക്കെതിരെ 'ചക്രസ്‌തംഭനം'
പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐയുടെ നേതൃത്ത്വത്തില്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തില്‍ നിന്ന്
സാന്ത്വനമായി
  സാന്ത്വനമായി
ചെമ്മനാട്‌ ജമാഅത്ത്‌ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ എന്‍.എസ്‌.എസ്‌ വിദ്യാര്‍ത്ഥികള്‍ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ രോഗികളെ പരിചരിക്കുന്നു
രക്ഷാ പ്രവര്‍ത്തനം
  രക്ഷാ പ്രവര്‍ത്തനം
പാകിസ്ഥാനില്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
എല്ലാം മറന്ന്‌
  എല്ലാം മറന്ന്‌
കാസര്‍കോട്‌ മുസ്‌ ലിം ലീഗ്‌-ഐ.എന്‍.എല്‍ ജില്ലാ നേതാക്കളുടെ യോഗത്തിനു ശേഷം മുസ്‌ ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ ചെര്‍ക്കളം അബ്ദുല്ലയും ഐ.എന്‍.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്നും ആലിംഗനം ചെയ്യുന്നു. ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ സമീപം.
പാളം തെറ്റാതെ
  പാളം തെറ്റാതെ
തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ സമീപം പാളത്തിലൂടെ നടക്കുന്ന പൂച്ച
'പി.ഒ. മാലിന്യപുരം'
  'പി.ഒ. മാലിന്യപുരം'
നീലേശ്വരം ബസ്‌ സ്റ്റാന്‍ഡിന്‌ സമീപം പൊതു ജനങ്ങള്‍ക്ക്‌ ശല്യമായിത്തീരുവിധം മാലിന്യങ്ങള്‍ കൂന്ന്‌ കൂടി ക്കിടക്കുന്നു മാലിന്യത്തിനരികെ തപാല്‍പ്പെട്ടിയും കാണാം
നാളേക്ക്‌ ഒരു വിള
  നാളേക്ക്‌ ഒരു വിള
കുമ്പള ബി.എം. സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബും ദേശീയ ഹരിത സേനയും സംയുക്തമായി ഞാറ്‌ നടീല്‍ നടത്തിയപ്പോള്‍
ഇനി 'ഭക്ഷണ' മന്ത്രിയായാലോ !
  ഇനി 'ഭക്ഷണ' മന്ത്രിയായാലോ !
ലൈവ്‌സ്‌റ്റോക്ക്‌ എക്‌സിബിഷനോടനുബന്ധിച്ചുള്ള പാചകമേള ഭക്ഷ്യവകുപ്പ്‌ മന്ത്രി സി.ദിവാകരന്‍ ഉദ്‌ഘാടനം ചെയ്യുന്നു
വിധാന്‍സഭ തകര്‍ക്കുമെന്ന്‌ ഇ മെയില്‍ ഭീഷണി:യുവാവ്‌ പിടിയില്‍
  വിധാന്‍സഭ തകര്‍ക്കുമെന്ന്‌ ഇ മെയില്‍ ഭീഷണി:യുവാവ്‌ പിടിയില്‍
ബാംഗ്‌ളൂര്‍ : മറ്റൊരാളോടുള്ള പ്രതികാരം തീര്‍ക്കാന്‍ കര്‍ണാടക വിധാന്‍സഭ തകര്‍ക്കുമെന്ന്‌ വ്യാജ ഈമെയില്‍ സന്ദേശമയച്ച യുവാവ്‌ പിടിയില്‍ . ബാംഗളൂര്‍ ഗംഗാനഗറില്‍ താമസിക്കുന്ന പ്രസന്ന എന്നയാളെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌ . ജൂലൈ 22 നാണ്‌ സിറ്റി പോലീസ്‌ കമ്മീഷണറുടെ ഇ-മെയില്‍ വിലാസത്തിലേക്ക്‌ യുവാവിന്റെ ഭീഷണിസന്ദേശമെത്തിയത്‌

കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി വേള്‍ഡ്‌ വിഷന്‍ എന്ന എന്‍ ജി ഒ യുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചുവരികയാണ്‌ ഇയാള്‍. ജയശീലന്‍ എന്നൊരാള്‍ക്ക്‌ വേണ്ടി ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ ജി ഒ യില്‍ നിന്നും സാമ്പത്തികസഹായം ലഭ്യമാക്കിയിരിന്നു. എന്നാല്‍ ഇയാള്‍ പണം ദുരുപയാഗം ചെയ്‌തത്‌ ചോദ്യം ചെയ്‌തപ്പോള്‍ തനിക്കെതിരെ ദുഷ്‌പ്രചരണം നടത്തുകയായിരുന്നുവെന്നും ഇതിന്‌ പ്രതികാരം ചെയ്യാന്‍ ജയശീലന്റെ പേരില്‍ ഇമെയില്‍ വിലാസമുണ്ടാക്കി ഭീഷണി അയക്കുകയായിരുന്നുവെന്നും പോലീസ്‌ പറഞ്ഞു

ദാഹം തീര്‍ത്തിട്ടാകാം രക്ഷാപ്രവര്‍ത്തനം
  ദാഹം തീര്‍ത്തിട്ടാകാം രക്ഷാപ്രവര്‍ത്തനം
നെല്ലിക്കുന്ന് കടപ്പുറത്തെ തൊട്ടിയില്‍ ഉസ്മാന്റെ വീട്ടിന് മുകളില്‍ വീണ തെങ്ങ് മുറിച്ച് മാറ്റാനെത്തിയ യുവാക്കള്‍ കരിക്ക് കുടിച്ച് ദാഹം തീര്‍ക്കുന്നു.
കയറ്‌ പാതി ദൈവം പാതി...
  കയറ്‌ പാതി ദൈവം പാതി...
ത്യക്കരിപ്പൂര്‍ നടക്കാവ്‌ കോളനി റോഡില്‍ അപകടത്തിലായ വൈദ്യുതി പോസ്‌റ്റ്‌ കമ്പ്‌വെച്ച്‌ കെട്ടിവെച്ച നിലയില്‍
പാമ്പ് കടിയേറ്റവനെ...
  പാമ്പ് കടിയേറ്റവനെ...
കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ പാമ്പ്‌ കടിയേറ്റെത്തിയ രോഗിയെ ലിഫ്‌റ്റില്‍ കയറ്റാതത്തിനെ തുടര്‍ന്ന്‌ ബന്ധുകള്‍ താങ്ങി ഐ.സി.യുവിലേക്ക്‌ കൊണ്ടു പോക്കുന്നു
കണ്ണീര്‍പ്പൂക്കള്‍
  കണ്ണീര്‍പ്പൂക്കള്‍
മടിക്കൈ പെരളത്ത്‌ വൈദ്യൂതി ലൈനില്‍ തട്ടി മരിച്ച മയിലിന്‌ കാഞ്ഞിരപ്പൊയില്‍ സ്‌കൂള്‍ പ്രാധാന അദ്ധ്യാപകന്‍ റിത്ത്‌ സമര്‍പ്പിക്കുന്നു

അജയ്യ മുരളി
  അജയ്യ മുരളി
ടെസ്റ്റില്‍ 800 വിക്കറ്റ്‌ നേട്ടം സ്വന്തമാക്കിയ മുരളിയെ സഹകളിക്കാര്‍ തോളിലേറ്റി ആഹ്ലാദം പ്രകടിപ്പിക്കുന്നു
മണ്ണിടിച്ചല്‍
  മണ്ണിടിച്ചല്‍
കാഞ്ഞങ്ങാട്-കാസര്‍കോട് ചന്ദ്രഗിരിറോഡില്‍ വ്യാഴാഴ്ച്ച വൈകിട്ടുണ്ടായ മണ്ണിടിച്ചല്‍.
എന്നുതീരുമീ ദുരിതം
  എന്നുതീരുമീ ദുരിതം
കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ കെട്ടിക്കിടക്കുന്ന മലിനജലത്തിന് സമീപം മത്സ്യം വില്‍പ്പന നടത്തുന്ന മത്സ്യതൊഴിലാളികള്‍.
ടൂറിസം പാര്‍ക്ക്‌
  ടൂറിസം പാര്‍ക്ക്‌
പാപ്പിനിശ്ശേരിയില്‍ വളപട്ടണം പുഴയോരത്തു സി.പി.എം. നിയന്ത്രണത്തിലുള്ള ഇക്കോ ടൂറിസം സൊസൈറ്റി നിര്‍മിച്ച കണ്ടല്‍ പാര്‍ക്ക്‌ സംസ്ഥാന തീരദേശ മാനേജ്‌മെന്റ്‌ അതോറിറ്റി നിയോഗിച്ച ഡോ. വി മധുസൂദനക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘം സന്ദര്‍ശിച്ചപ്പോള്‍
വെള്ളക്കെട്ട് കണ്ടാല്‍..
  വെള്ളക്കെട്ട് കണ്ടാല്‍..
കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായ ഉഡുപ്പി റോഡില്‍ ഗതാഗതം നിലച്ചതിനെ തുടര്‍ന്ന് മത്സ്യ തൊളിലാളിയുടെ ബൈക്ക്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍
അപകടം
  അപകടം
പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലെ സയിന്തിയ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍.
സന്ദര്‍ശനം
  സന്ദര്‍ശനം
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ബി. അബ്ദു റാസാഖ്‌ ഹാജിയും യു.ഡി.എഫ്‌ നേതാക്കളും കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍
'ആള്‍രൂപ'
  'ആള്‍രൂപ'
രൂപയെ പ്രതിനിധീകരിക്കുന്ന പുതിയ ചിഹ്നത്തിന്റെ മാതൃകയില്‍ ചെന്നെയിലെ സ്‌കൂള്‍ കുട്ടികള്‍ അണിനിരന്നപ്പോള്‍.
നാലുവര്‍ഷം സഞ്ചരിച്ചിട്ട്‌ ?!
  നാലുവര്‍ഷം സഞ്ചരിച്ചിട്ട്‌ ?!
ഇടതു മുന്നണി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സഞ്ചരിക്കുന്ന എക്‌സിബിഷന്‍ കണ്ട്‌ ബസ്സില്‍ നിന്നും പുറത്തിറങ്ങുന്ന കാഴ്‌ചക്കാരന്‍
സമാധനപ്പൂക്കള്‍ വിരിയട്ടെ
  സമാധനപ്പൂക്കള്‍ വിരിയട്ടെ
ഇസ്‌ലമബാദില്‍ നടന്ന ഇന്ത്യാ-പാക്‌ വിദേശ്യകാര്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്ന്‌
വിജയത്തിന്റെ ചീരികൂട്ടം
  വിജയത്തിന്റെ ചീരികൂട്ടം
കാസര്‍കോട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.ബി. അബ്ദുറസാഖിനെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന്‌ തോളില്ലേറ്റുന്നു
ചെമ്മീന്‍ ചാകര
  ചെമ്മീന്‍ ചാകര
അജാനൂര്‍ കൊത്തിക്കാല്‍ കടപ്പുറത്ത്‌ ചാകരയായി കിട്ടിയ ചെമ്മീന്‍ മത്സ്യതൊഴിലാളികള്‍ വേര്‍തിരിക്കുന്നു
ഭാഷയ്‌ക്കൊരു താളം
  ഭാഷയ്‌ക്കൊരു താളം
തിരുവനന്തപുരത്ത്‌ നടന്ന അഖില കേരള തുളു സമ്മേളനത്തിനോടനുബന്ധിച്ച്‌ പാര്‍ത്ഥി സുബ്ബയക്ഷാഗാനം കലാക്ഷേത്രം അവതരിപ്പിക്കുന്ന കാടകി സംഹാര യക്ഷഗാനത്തില്‍ നിന്ന്‌
ഞങ്ങളെ പഠിപ്പിക്കേണ്ട
  ഞങ്ങളെ പഠിപ്പിക്കേണ്ട
കാസര്‍കോട്‌ ഗവ. കോളേജ്‌ പ്രിന്‍സിപ്പളെ നാലര മണിക്കൂര്‍ യു.ഡി.എസ്‌.എഫ്‌ പ്രവര്‍ത്തകര്‍ ഉപരോധിച്ചപ്പോള്‍
പ്രതിഷേധം
  പ്രതിഷേധം
ലോകായുക്ത സന്തോഷ്‌ ഹെഗ്‌ഡേയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച്‌ ജനതാദള്‍ (എസ്‌) എം.എല്‍.എമാര്‍ ബാംഗ്ലൂര്‍ നിയമസഭയിലെത്തിയപ്പോള്‍
വിജയാഘോഷം
  വിജയാഘോഷം
ഫിഫ ലോകകപ്പില്‍ സ്പെയിന്‍ കിരീടം ചൂടിയപ്പോള്‍ പതാകയുമേന്തി ആഘോഷിക്കുന്ന ആരാധകര്‍
പൂരക്കളി മഹോത്സവം
  പൂരക്കളി മഹോത്സവം
കേരള പൂരക്കളി കലാ അക്കാദമിയുടെയും പാലക്കുന്ന്‌ ഭഗവതി ക്ഷേത്ര ഭരണസമിതിയുടെ സംയുക്താഭിമുഖ്യത്തില്‍ അംബിക ഓഡിറ്റോറിയത്തില്‍ നടന്ന പൂരക്കളി മഹോത്സവത്തില്‍ നിന്ന്‌
ഗ്രൂപ്പ്‌ അടി
  ഗ്രൂപ്പ്‌ അടി
ചട്ടഞ്ചാല്‍ തെക്കില്‍ പറമ്പ ഗവ. യു.പി. സ്‌കൂളില്‍ കെ.എസ്‌.യു ജില്ലാ പഠന ക്യാമ്പില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന അടിയില്‍ നിന്ന്‌
വിധി കാറ്റില്‍ പറത്തി
  വിധി കാറ്റില്‍ പറത്തി
അംഗന്‍വാടി വര്‍ക്കേഴ്‌സ്‌ ആന്റ്‌ ഹെല്‍പേര്‍സ്‌ അസോസിയേഷന്‍ (സി.ഐ.ടി.യു) ആഭിമുഖ്യത്തില്‍ കാസര്‍കോട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ പഴയ ബസ്‌ സ്‌ന്റാഡിലെ റോഡ്‌ ബ്ലോക്കായപ്പോള്‍
ഹ്യദയപ്പൂക്കള്‍
  ഹ്യദയപ്പൂക്കള്‍
കേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി എം.ഹമീദ്‌ അന്‍സാരിയെ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ സ്വീകരിക്കുന്നു.
ജയിച്ചുകയറി
  ജയിച്ചുകയറി
ലോകകപ്പ്‌ മത്സരത്തില്‍ ജര്‍മനിയോട്‌ ഒരു ഗോളിന്‌ വിജയിച്ച സ്‌പെയിന്‍ ടീം ആഹ്ലാദത്തിനിടയില്‍
അഗ്നിസാക്ഷി
  അഗ്നിസാക്ഷി
ഷാര്‍ജ അജ്‌മാന്‍ റോഡിലെ അല്‍ ബുതീനയില്‍ ഖുര്‍തുബ റസ്റ്റോറന്റിന്‌ സമീപമുള്ള കുവൈത്തി ടവര്‍ പാര്‍പ്പിട കെട്ടിടത്തില്‍ അഗ്നിബാധ ഉണ്ടായപ്പോള്‍
പരിശോധന
  പരിശോധന
ആയുധങ്ങളുമായെത്തിയ അജ്ഞാത സംഘം ഭീഷണിപ്പെടുത്തിയ മേല്‍പറമ്പ്‌ കൂവത്തൊട്ടിയിലെ സി.ബി. മുഹമ്മദ്‌ ബാവ ഹാജിയുടെ വീട്‌ വിരലടയാള വിദഗ്‌ദന്‍ ഡോ. അടൂര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു
പാളിപ്പോയത്‌ പാളത്തിലേക്ക്‌
  പാളിപ്പോയത്‌ പാളത്തിലേക്ക്‌
തളങ്കര പടിഞ്ഞാറില്‍ കുന്നിന്‍ മുകളില്‍ നിന്നും റെയില്‍വേ പാളത്തിനരികിലേക്ക്‌ മറിഞ്ഞ മാരുതി കാര്‍
ഒടുവില്‍ കിട്ടിയ 'തലവിധി'
  ഒടുവില്‍ കിട്ടിയ 'തലവിധി'
ജര്‍മ്മനിയോട്‌ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ തല മൊട്ടയടിച്ച അര്‍ജന്റീന ആരാധകനെ സുഹ്യത്തുകള്‍ തോളിലേറ്റുന്നു
ദൈവത്തിന്റെ കണ്ണീര്‍
  ദൈവത്തിന്റെ കണ്ണീര്‍
ലോകകപ്പ്‌ ഫുട്‌ബോളില്‍ അര്‍ജന്റീന ജര്‍മിയോട്‌ കീഴടങ്ങിയപ്പോള്‍ കോച്ച്‌ ദു:ഖത്തോടെ ഗ്രൗണ്ട്‌ വിടുന്ന മറഡോണ
ആവേശത്തില്‍
  ആവേശത്തില്‍
ലോകകപ്പ്‌ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആഫ്രിക്കന്‍ ശക്തികളായ ഘാനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയ ഉറുഗ്വേ ടീം വിജയിച്ചപ്പോള്‍
വെടിയുണ്ടയുടെ ഉള്ളറ തേടി
  വെടിയുണ്ടയുടെ ഉള്ളറ തേടി
ബേവിഞ്ച തെക്കില്‍ ഫെറിയിലെ പി.ഡബ്യു.ഡി. കരാറുകാരന്‍ എം.ടി. മുഹമ്മദ്‌ കുഞ്ഞി ഹാജിയുടെ വീടിന്‌ നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട്‌ ബാലസ്‌റ്റിക്‌ അസിസ്‌റ്റന്റ്‌ ഡയറക്ടര്‍ എം.ജി. നിഷ വീട്‌ പരിശോധിക്കുന്നു
പരിശോധന
  പരിശോധന
കവര്‍ച്ച നടന്ന നെല്ലിക്കുന്ന്‌ ഓവര്‍ ബ്രിഡ്‌ജിനടുത്തുള്ള ശ്രീ കോമരാഡി ദൈവസ്ഥാനത്തിന്റെ ശ്രീ കോവിലില്‍ വിരലടയാള വിദഗ്‌ധന്‍ അടൂര്‍ സുരേന്ദ്രന്‍ പരിശോധന നടത്തുന്നു.
ബാക്കിയായത്‌
  ബാക്കിയായത്‌
158 പേരുടെ മരണത്തിനിടയാക്കിയ മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ അവശിഷ്ടങ്ങള്‍ ഒന്നരമാസത്തിനു ശേഷം അപകടം നടന്ന സ്ഥലത്തു നിന്നും നീക്കം ചെയ്യുന്നു
തകര്‍ന്ന കവുങ്ങിന്‍ പാലം
  തകര്‍ന്ന കവുങ്ങിന്‍ പാലം
കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെ ബായകണ്ടം പ്രദേശത്തെ പുഴയില്‍ തകര്‍ന്ന കവുങ്ങിന്‍കൊണ്ടുള്ള പാലം
പടിയിറക്കം
  പടിയിറക്കം
കാസര്‍കോട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ച്‌ ശേഷം എം.വി. ബാലക്യഷ്‌ണന്‍ സഹപ്രവര്‍ത്തകരോടെപ്പം
ഭീകരവാദത്തിനെതിരെ
  ഭീകരവാദത്തിനെതിരെ
ടൊറോന്റോയില്‍ നടന്നക്കുന്ന ജി-8 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും യു.എസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയും തമ്മില്‍ നടന്ന കൂടികാഴ്‌ചയില്‍ നിന്ന്‌
അപകടം മുന്നില്‍
  അപകടം മുന്നില്‍
വൈദ്യുതിബോര്‍ഡിന്റെ അനാസ്ഥ. പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗറില്‍ വന്‍ വൃക്ഷങ്ങള്‍ക്കു നടുവില്‍ അപകടം കാത്തിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍. വൃക്ഷങ്ങള്‍ മുറിഞ്ഞുവീണു മഴക്കാലത്ത്‌ അപകടങ്ങള്‍ പതിവാണിവിടെ.

Photo: Moideen Angadimugar

മണ്ണിടിഞ്ഞ്
  മണ്ണിടിഞ്ഞ്
മംഗലാപുരം ജങ്ഷനിനടുത്ത് കുലശേഖരയ്ക്കും പടീലിനും ഇടയില്‍ 40 മീറ്റര്‍ നീളത്തില്‍ കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് വീണപ്പോള്‍
പുഴ!
  പുഴ!
തകര്‍ന്ന ദേളി-മുണ്ടാങ്കലം റോഡില്‍ വെള്ളം കെട്ടിയ നിലയില്‍.
 ഗുണനിലവാരം
  ഗുണനിലവാരം
ഞാണ്ടൂര്‍ക്കോണം സപ്ലൈകോ മാവേലി സ്‌റ്റോര്‍ ഉദ്‌ഘാടനശേഷം മന്ത്രി സി.ദിവാകരന്‍ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നു
ഫ്‌ളാഗ്‌ ഓഫ്‌
  ഫ്‌ളാഗ്‌ ഓഫ്‌
കണ്ണൂര്‍-യശ്വന്ത്‌പൂര്‍-കണ്ണൂര്‍ ട്രൈവീക്ക്‌ലി എക്‌സ്‌പ്രസിന്റെ ദിനേനയുള്ള സര്‍വീസിന്റെ ഫ്‌ളാഗ്‌ ഓഫ്‌ റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുന്നു. കെ സുധാകരന്‍ എം.പി , എ പി അബ്‌ദുല്ലക്കുട്ടി എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ ബി പി ഫാറൂഖ്‌, വി കെ അബ്ദുല്‍ഖാദര്‍ മൗലവി തുടങ്ങിയവര്‍ സമീപം.
ഞാറ്‌ നടല്‍
  ഞാറ്‌ നടല്‍
തൃക്കരിപ്പൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ നെല്‍കൃഷിയുടെ ഭാഗമായി ഞാറ്‌ നടുന്നു.
കോഴി
  കോഴി
കാസര്‍കോട്‌ ജില്ലാ മ്യഗാശുപത്രി പരിസരത്ത്‌ പ്രദര്‍ശിപ്പിച്ച വിദേശ ജെനുസില്‍പ്പെട്ട അലങ്കാര കോഴി
സ്രാവ്‌ ചാകര
  സ്രാവ്‌ ചാകര
പള്ളിക്കരയില്‍ മത്സ്യ വ്യാപാരി എം.യു. അബ്ദുല്‍ റഹ്മാന്റെ തോണിയില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക്‌ ലഭിച്ച സ്രാവുകള്‍ വില്‍പനയ്‌ക്ക്‌ തയ്യാറാക്കുന്നു.
തെരുവ്‌ നാടകം
  തെരുവ്‌ നാടകം
ഹൊസ്ദുര്‍ഗ് ജനമൈത്രി പോലീസ്‌ യൂണിറ്റും ആരോഗ്യവകുപ്പും സംയുക്തമായി സംഘടിപ്പിച്ച മഴക്കാല രോഗങ്ങളുടെ ബോധവല്‍ക്കരണ ജാഥയില്‍ അവതരിപ്പിച്ച തെരുവ്‌ നാടകത്തില്‍ നിന്ന്‌
ഗോള്‍ മഴ
  ഗോള്‍ മഴ
തിങ്കളാഴ്‌ച്ച നടന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരത്തില്‍ ഉത്തരകൊറിയക്കെതിരെ എതിരില്ലാതെ ഏഴ്‌ ഗോള്‍ നേടിയ പോര്‍ച്ചുഗല്‍ ടീം അംഗങ്ങളുടെ ആഹ്ലാദം
പാഠം ഒന്ന്‌
  പാഠം ഒന്ന്‌
കൈക്കൂലിക്കേസില്‍ കാസര്‍കോട്‌ വനിതാ സെല്‍ എസ്‌.ഐ, പി. ലീലാമ്മയെ പാറക്കട്ട എസ്‌.പി. ഓഫീസിലെ വനിതാ സെല്ലില്‍ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു
കെട്ടിടമുണ്ട്‌ പക്ഷെ വിശ്രമം പുറത്ത്‌
  കെട്ടിടമുണ്ട്‌ പക്ഷെ വിശ്രമം പുറത്ത്‌
പൂട്ടിയിട്ടിരിക്കുന്ന ചൊവ്വേരി മുക്കിലെ പകല്‍ വിശ്രമ കേന്ദ്രത്തിന്‌ പുറത്ത്‌ വിശ്രമിക്കുന്നവര്‍.
എങ്ങോട്ടെന്നില്ലാതെ
  എങ്ങോട്ടെന്നില്ലാതെ
കാസര്‍കോട്‌ മാര്‍ക്കറ്റ്‌ കുന്നില്‍ കുന്നിടിച്ചല്‍ ഭീഷണിയെ തുടര്‍ന്ന്‌ കുന്നിന്റെ മുകള്‍ ഭാഗത്ത്‌ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അന്യ സംസ്ഥാനക്കാരെ കുടിയൊഴിപ്പിച്ചപ്പോള്‍
വായന ദിനം
  വായന ദിനം
വായനാ ദിനത്തോടനുബന്ധിച്ച്‌ ചെര്‍ക്കള സെന്റര്‍ ജി.എച്ച്‌.എസ്‌.എസില്‍ നടന്ന പുസ്‌തകപ്രദര്‍ശനത്തില്‍ ആദ്യമായി മലയാളം അച്ചടിക്കപ്പെട്ട ഹോര്‍തൂസ്‌ മലബാറിക്കസ്‌ ഗ്രന്ഥം വായിക്കുന്ന കുട്ടികള്‍
അന്നമില്ലാതെ
  അന്നമില്ലാതെ
മുണ്ട്യത്തടുക്ക പാലടുക്കത്ത്‌ തെരുവ്‌ പട്ടി ഒരാഴ്‌ച്ചയായി ഭരണിക്കുള്ളില്‍ തലകുടുങ്ങിയപ്പോള്‍
വഴിയാധാരം
  വഴിയാധാരം
മുണ്ട്യത്തടുക്ക പാടലടുക്കത്ത്‌ കനത്ത മഴയില്‍ തകര്‍ന്ന ദാമോദരന്റെ വീട്‌
ഒഴിവായ ദുരന്തം
  ഒഴിവായ ദുരന്തം
കാസര്‍കോട്‌ നെല്ലിക്കുന്നിനും അടുക്കത്ത്‌ബയലിനുമിടയില്‍ എഞ്ചിനില്‍ നിന്നും വേര്‍പ്പെട്ട ഗുഡ്‌സ്‌ തീവണ്ടിയുടെ ബോഗികള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള റെയില്‍വെ ജീവനക്കാരുടെ ശ്രമം
 ലോകകപ്പ്‌
  ലോകകപ്പ്‌
ലോകകപ്പില്‍ വ്യാഴാഴ്ച നടന്ന അര്‍ജന്‌റീനയും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തില്‍ നിന്നും.
കടല്‍ തള്ളിയ ഭീമന്‍
  കടല്‍ തള്ളിയ ഭീമന്‍
കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് ബുധനാഴ്ച രാത്രി കരയ്ക്കടിച്ച തിമിംഗലം
വെള്ളിമൂങ്ങ
  വെള്ളിമൂങ്ങ
കാസര്‍കോട്‌ ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നും പിടികൂടിയ വെള്ളിമൂങ്ങയുമായി ഇഖ്‌ബാല്‍ സുഹൃത്തുക്കളോടൊപ്പം.
കടലാക്രമണം
  കടലാക്രമണം
തൃക്കരിപ്പൂര്‍ വലിയപറമ്പ കന്നുവീടുകടപ്പുറത്തുണ്ടായ കടലാക്രമണം
ചരിത്രം തകര്‍ത്ത്‌ കോട്ട
  ചരിത്രം തകര്‍ത്ത്‌ കോട്ട
കൊടുങ്കാറ്റടിച്ചില്ല ഉരുള്‍ പൊട്ടിയില്ല. എങ്കിലും, ചെറിയൊരു മഴയില്‍ തകര്‍ന്ന്‌ തരിപ്പണമായ ഹൊസ്‌ദുര്‍ഗ്‌ കോട്ടയുടെ ദുര്‍ഗതി. ഒരാഴ്‌ച മുമ്പ്‌ പകര്‍ത്തിയ ഫോട്ടോ ഇന്‍സെന്റില്‍
ആവേശത്തിന് അതിരുകളില്ല
  ആവേശത്തിന് അതിരുകളില്ല
ലോക ഫുട്ബോള്‍ രാജാക്കന്മാരായ ബ്രസീല്‍ ചൊവ്വാഴ്ച ഉത്തര കൊറിയയ്ക്കെതിരെ ആദ്യമത്സരത്തിനൊരുങ്ങുമ്പോള്‍ തളങ്കരയില്‍ ബ്രസീല്‍ ആരാധകനൊപ്പം അര്‍ജന്റീന ആരാധകരും ആഹ്ലാദത്തിമിര്‍പ്പില്‍
ഞാനുമുണ്ട് കൂടെ
  ഞാനുമുണ്ട് കൂടെ
കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്കെതിരെ അവിശ്വാസ പ്രമേയം സമര്‍പ്പിക്കുന്നതിനായി ഐ.എന്‍.എല്‍ അംഗം മുബാറക് മുഹമ്മദ് ഹാജി ജില്ലാ കളക്ടര്‍ ആനന്ദ് സിംഗിന്റെ ചേമ്പറിലേക്ക് പോകുന്നു.
വഴിമാറിയ ദുരന്തം
  വഴിമാറിയ ദുരന്തം
ചെറുവത്തൂര്‍ കാടങ്കോട് പാറപ്പള്ളിയില്‍ മലയിടിഞ്ഞ് കൂറ്റന്‍ പാറക്കല്ലുകള്‍ മലയടിവാരത്തെ പി.പി സുബൈദയുടെ വീട്ടുമുറ്റത്ത് പതിച്ചപ്പോള്‍

Photo: Urumees Trikaripur

വാഹനാപകടം
  വാഹനാപകടം
ദേശീയ പാതയില്‍ കാലിക്കടവ്‌ പാലത്തുവെച്ച്‌ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടം
കനത്ത മഴ
  കനത്ത മഴ
ശക്തമായ മഴയെ തുടര്‍ന്ന്‌ കാസര്‍കോട്‌ എം.ജി റോഡ്‌ വെള്ളത്തിനടിലായപ്പോള്‍.
ബോധവല്‍ക്കരണം
  ബോധവല്‍ക്കരണം
ആരോഗ്യ-ശുചിത്വ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കൊട്ടോടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ കുട്ടികള്‍ പൊതു സ്ഥലങ്ങളില്‍ പതിപ്പിക്കാനുള്ള ബോധവല്‍ക്കരണ പോസ്‌റ്ററുകളുമായി.
ചക്ക ഇങ്ങനെയും കായ്ക്കും
  ചക്ക ഇങ്ങനെയും കായ്ക്കും
ത്യക്കരിപ്പൂര്‍ കൊയോങ്കരയിലെ കെ.പി.നാരായണിയുടെ വീട്ടുവളപ്പില്‍ വരിക്ക പ്ലാവില്‍ കായ്ച്ചത് 200 ഓളം ചക്കകള്‍. ചക്കകള്‍ക്കെല്ലാം വലിപ്പക്കുറവാണ്.
മണത്തിന്റെ അടിസ്ഥാനത്തില്‍
  മണത്തിന്റെ അടിസ്ഥാനത്തില്‍
സ്വര്‍ണ്ണവും പണവും കവര്‍ച്ച നടന്ന കാസര്‍കോട്‌ ചൗക്കി അര്‍ജാലിലെ എന്‍.എ. അബ്ദുല്‍ റഹ്‌മാന്റെ വീട്ടില്‍ മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പോലീസ്‌ നായയെകൊണ്ട്‌ മണം പിടിപ്പിക്കുന്ന പോലീസുകാരന്‍.
സമാധനത്തിന്‌ വേണ്ടി
  സമാധനത്തിന്‌ വേണ്ടി
ചന്തേര എസ്‌.ഐ., എച്ച്‌. മുഹമ്മദ്‌ ഖാന്റെ നേത്യത്വത്തില്‍ ത്യക്കരിപ്പൂര്‍ ടൗണിലും പരിസരത്തും വൈദ്യൂതി പോസ്‌റ്റില്‍ വരച്ച ചിത്രങ്ങള്‍ക്ക്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ തന്നെ പെയിന്റടിക്കുന്നു
കന്നഡ നാടകം 'പഞ്ചഭൂത'
  കന്നഡ നാടകം 'പഞ്ചഭൂത'
കൊല്‍ക്കത്തയില്‍ നടക്കുന്ന കുട്ടികളുടെ ദേശീയ നാടകോത്സവത്തില്‍ അവതരിപ്പിക്കുന്ന കന്നഡ നാടകം 'പഞ്ചഭൂത' വിദ്യാനഗര്‍ ചിന്മ വിദ്യാലയത്തില്‍ അവതരിപ്പിച്ചപ്പോള്‍
ശിലാസ്ഥാപനം
  ശിലാസ്ഥാപനം
കേരള വാട്ടര്‍ അതോറിറ്റിയുടെ പുതിയ സംരംഭം പാക്കേജ്‌ഡ്‌ ഡ്രിങ്കിംഗ്‌ വാട്ടര്‍ പ്ലാന്റിന്റെ ശിലാസ്ഥാപനം മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ നിര്‍വഹിക്കുന്നു
കിരീടത്തിന്റെ ആവേശം
  കിരീടത്തിന്റെ ആവേശം
ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ പുരുഷ വിഭാഗത്തില്‍ സ്വീഡന്റെ റോബിന്‍ സോഡര്‍ലിംഗിനെ പരാജയപ്പെട്ടുത്തി കീരിടം നേടിയ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍
പാസിങ്‌ഓട്ട്‌ പരേഡ്‌
  പാസിങ്‌ഓട്ട്‌ പരേഡ്‌
ഏഴിമല നാവിക അക്കാദമി പരിശീലനം പൂര്‍ത്തിയാക്കിയ കെഡിറ്റുകളുടെ പാസിങ്‌ഓട്ട്‌ പരേഡില്‍ നിന്ന്‌
ബാക്കിയായത്‌
  ബാക്കിയായത്‌
കറന്തക്കാട്‌ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ തകര്‍ന്ന ബസ്‌
ജീവന്‌ തണല്‍ കിട്ടാന്‍
  ജീവന്‌ തണല്‍ കിട്ടാന്‍
കളക്ടറേറ്റ്‌ പരിസരത്ത്‌ നടന്ന ലോക പരസ്ഥിതി ദിനാചരണം വൃക്ഷത്തെ നട്ടുകൊണ്ടു സി.ടി.അഹമ്മദലി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യുന്നു
മനുഷ്യവേലി
  മനുഷ്യവേലി
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പൊയില്‍ ഗവ. യു.പി സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പച്ചക്കുണ്ട് പള്ളത്തിന് നിര്‍മ്മിച്ച മനുഷ്യവേലി
പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍
  പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍
മംഗലാപുരം ബി.സി റോഡ്‌ നീര്‍മാര്‍ഗില്‍ സ്‌കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ മംഗലാപുരം എസ്‌.സി.എസ്‌ ആശുപത്രിയില്‍
മത്സ്യക്യഷി
  മത്സ്യക്യഷി
ചെറുവത്തൂര്‍ കാവുംചിറയില്‍ മത്സ്യ ക്യഷി വിളവെടുപ്പിന്റെ ഉദ്‌ഘാടനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു
അപകടം
  അപകടം
ഉപ്പള കൈക്കമ്പ ദേശീയപാതയില്‍ നിയന്ത്രണംവിട്ട്‌ മറിഞ്ഞകാര്‍
ഇനി ഓര്‍മകളില്‍  മാത്രം
  ഇനി ഓര്‍മകളില്‍ മാത്രം
മെയ്‌ 22നുണ്ടായ വിമാനദുരന്തത്തില്‍ മരണപ്പെട്ടവരില്‍ തിരിച്ചറിയാന്‍ കഴിയാതിരുന്ന 12 മ്യതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനായ്‌ മംഗലാപുരം പണമ്പൂര്‍ ബീച്ചിനടുത്ത്‌ കുളൂര്‍ തണ്ണീര്‍ ബാവി കടല്‍കരയില്‍ വെച്ച്‌ നടന്ന സംസ്‌ക്കാര ചടങ്ങില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി കെ.എസ്‌. മുനിയപ്പ പുഷ്‌പാര്‍ച്ചന നടത്തുന്നു
പേര്‌ കണ്ടാല്‍ ഭയക്കാന്‍
  പേര്‌ കണ്ടാല്‍ ഭയക്കാന്‍
കാസര്‍കോട്‌ നഗരത്തിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷങ്ങള്‍ക്ക്‌ കാരണമാകുന്ന തരത്തില്‍ വരച്ച ചിന്‌ഹങ്ങളും ചുമരഴുത്തും മായ്‌ച്ചു കളയുന്ന പോലീസ്‌ നടപടിയുടെ ഭാഗമായി ഇലക്ട്രിക്‌ പോസ്‌റ്റില്‍ പെയ്‌ന്റടിപ്പിക്കുന്നു.
ഉമ്മയെവിടെ
  ഉമ്മയെവിടെ
കാസര്‍കോട്‌ നെല്ലിക്കുന്ന്‌ അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളില്‍ പ്രവേശനോത്സവം കഴിഞ്ഞ ശേഷം ഉമ്മ വീട്ടിലേക്ക്‌ തിരിച്ച്‌ പോയപ്പോള്‍ വാവിട്ട്‌ കരയുന്ന വിദ്യാര്‍ത്ഥിനി.
കിട്ടിയാല്‍
  കിട്ടിയാല്‍
ജനന സര്‍ട്ടിഫിക്കേറ്റിനായി ആയിരം രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ കെ.സുജിത്തിനെ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു
മാത്യക
  മാത്യക
ബദിയടുക്ക ടൗണിലെ ഗണേശ്‌ മന്ദിരത്തിനോട്‌ ചേര്‍ന്ന അരയാല്‍ തറയ്‌ക്ക്‌ സമൂഹ വിരുദ്ധര്‍ കരി ഓയല്‍ ഒഴിച്ചത്‌ പി.ഡി.പി പ്രവര്‍ത്തകര്‍ മണ്ണെണ്ണയൊഴിച്ച്‌ വ്യത്തിയാക്കുന്നു
വലയുന്ന യാത്രക്കാര്‍
  വലയുന്ന യാത്രക്കാര്‍
കാഞ്ഞങ്ങാട്‌ റെയില്‍വെ സ്റ്റേഷനില്‍ ടിക്കറ്റ്‌ വിതരണം നിലച്ചപ്പോള്‍ ടിക്കറ്റിനായി ക്യു നില്‍ക്കുന്നവര്‍
കരയാന്‍ കണ്ണിനീരില്ലാതെ
  കരയാന്‍ കണ്ണിനീരില്ലാതെ
മംഗലാപുരം വിമാനദുരന്തത്തില്‍ മരണപ്പെട്ട മകന്‍ പ്രദീപിന്റെയും പിന്നാലെ മരണപ്പെട്ട ഭര്‍ത്താവ്‌ ബാബുവിന്റെയും വേര്‍പാടില്‍ മനംനൊന്ത്‌ ഒന്നഴുന്നേല്‍ക്കാനാകാത തളര്‍ന്നു കിടക്കുന്ന ശ്യാമള.
തീരാത്ത രോദനം
  തീരാത്ത രോദനം
മംഗലാപുരം വിമാനപകടത്തില്‍ മരിച്ച കീഴൂരിലെ ഉമേശന്റെ വീട്ടിലെത്തിയ പി.ഡി.പി.ചെയര്‍മാന്‍ അബ്‌ദുല്‍നാസര്‍ മഅ്‌ദനിയുടെ മുമ്പില്‍ പൊട്ടിക്കരയുന്ന ഉമേശന്റെ ഭാര്യ
വേദനയോടെ
  വേദനയോടെ
മംഗലാപുരം വിമാന ദുരന്തത്തില്‍ പൊലിഞ്ഞുപോയ സഹോദരങ്ങള്‍ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ മലബാര്‍ പ്രവാസി കോഡിനേഷന്‍ കൗണ്‍സില്‍(എം.പി.സി.സി) ദുബൈ ഗള്‍ഫ്‌ മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ അമര്‍ജിത്‌ സിംഗ്‌ അനുശോചന പുസ്‌തകത്തില്‍ എഴുതി ഒപ്പുവെയ്‌ക്കുന്നു.
ക്രൂരത
  ക്രൂരത
പശ്ചിമബംഗാളില്‍ മാവോയിസ്‌റ്റുകള്‍ റെയില്‍വേ ട്രാക്കുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന്‌ പാളംതെറ്റിയ ഹൗറ-കുര്‍ള ഗ്യാനേശ്വരി സൂപ്പര്‍ ഡീലക്‌സ്‌ എക്‌സ്‌പ്രസ്‌ പരിശോധിക്കുന്ന സൈനികര്‍
ഭയക്കാതെ; ഭയപ്പാടോടെ
  ഭയക്കാതെ; ഭയപ്പാടോടെ
കാസര്‍കോട്‌ നഗരത്തിലുണ്ടായ അപ്രാഖ്യാപിത ഹര്‍ത്താലിനെ തുടര്‍ന്ന്‌ പഴയ ബസ്‌ സ്റ്റാന്റ്‌ ക്രോസ്‌ റോഡില്‍ മകള്‍ക്ക്‌ സൈക്കിള്‍ പഠിപ്പിക്കുന്ന പിതാവ്‌

To watch VIDEO click here
നാട് സമാധാനത്തിന് യാചിക്കുമ്പോള്‍
  നാട് സമാധാനത്തിന് യാചിക്കുമ്പോള്‍
കാസര്‍കോട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ വിജനമായ നിരത്തിലൂടെ ഇഴഞ്ഞ്‌ സഞ്ചരിക്കുന്ന വ്യദ്ധന്‍. നാട് സമാധാനത്തിന് യാചിക്കുന്നതിനിടയില്‍ പൊടുന്നനെ പൊട്ടിപ്പുറപ്പെടുന്ന ഹര്‍ത്താലുകള്‍ ഇത്തരക്കാരുള്‍പ്പെടെ നിരവധി നഗരവാസികളെയാണ് മുഴുദിന പട്ടിണിയിലാഴ്ത്തുന്നത്.
പരാക്രമം ബൈക്ക് യാത്രക്കാരനോട്
  പരാക്രമം ബൈക്ക് യാത്രക്കാരനോട്
കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ പോലീസുകാര്‍ ലാത്തികൊണ്ടടിക്കുന്നു.
തെയ്യങ്ങള്‍
  തെയ്യങ്ങള്‍
മഡിയന്‍ കുലോം കലശത്തിന്റെ ഭാഗമായി കെട്ടിയാടിയ മണവാളനും മണവാട്ടിയും തെയ്യക്കോലം
ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ
  ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ
മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ച കീഴൂരിലെ ഉമേഷിന്റെ മ്യതദേഹം ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ് വീട്ടിലേക്ക്‌ കൊണ്ടു വന്നപ്പോള്‍ പൊട്ടി കരയുന്ന ഭാര്യ പ്രമീളയെ ആശ്വസിപ്പിക്കുന്ന കുടുംബാംഗങ്ങള്‍.
രണ്ടാം ജന്മത്തിലേക്ക്‌
  രണ്ടാം ജന്മത്തിലേക്ക്‌
മംഗലാപുരം ദുരന്തത്തില്‍നിന്ന്‌ തലനാരിഴക്ക്‌ രക്ഷപ്പെട്ട കണ്ണൂര്‍ കമ്പിലിലെ പി.മായിന്‍കുട്ടിക്കും, ഉദുമ മാങ്ങോട്ടെ കൃഷ്‌ണനും, കര്‍ണ്ണാടക കൃഷ്‌ണപുരത്തെ പ്രിദീപ്‌. ജി. കോട്ടൂരിനും മംഗലാപുരം എസ്‌.ഇ.എസ്‌ ആശുപത്രി അധികൃതര്‍ നല്‍കിയ യാത്രയയപ്പ്.
നീന്തല്‍ പരിശീലനം
  നീന്തല്‍ പരിശീലനം
ഇന്ത്യന്‍ റെഡ്‌ക്രോസ്‌ സൊസൈറ്റി ദ്രുതകര്‍മ്മസേനയുടെ സഹകരണത്തോടെ പി.എന്‍ പണിക്കര്‍ സൗഹൃദ ഗ്രാമ സംഘം തിമ്മന്‍ചാല്‍ യൂണിറ്റിന്റെ അഭിമുഖ്യത്തില്‍ എരിഞ്ഞിലംകോട്ടെ പുഴയില്‍ കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനത്തില്‍ നിന്ന്
കാര്യ കാരണങ്ങള്‍ ഇനിയറിയാം
  കാര്യ കാരണങ്ങള്‍ ഇനിയറിയാം
മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ ദുരന്തത്തില്‍ പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തിയപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്ന ഉദ്യോഗസ്ഥന്‍
പോലീസ്‌ പിക്കറ്റ്‌
  പോലീസ്‌ പിക്കറ്റ്‌
മുസ്‌ലിം ഐക്യ വേദി പ്രകടനം നടത്തുമെന്ന്‌ അറിയിച്ചതിനാല്‍ കാസര്‍കോട്‌ നഗരത്തില്‍ ഏര്‍പ്പെടുത്തിയ പോലീസ്‌ പിക്കറ്റ്‌
സാന്ത്വനസ്‌പര്‍ശം...
  സാന്ത്വനസ്‌പര്‍ശം...
മംഗലാപുരം വിമാനാപകടത്തില്‍ മരണപ്പെട്ട തളങ്കര ഇബ്രാഹിം ഖലീലിന്റെ വീട്ടില്‍ എത്തിയ കേന്ദ്ര മന്ത്രി ഇ.അഹ്‌മദും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും ഖലീലിന്റെ മകന്‍ ഉസാമാ മുഹമ്മദിനെ ആശ്വസിപ്പിക്കുന്നു
മുല്ലപ്പള്ളി രാമചന്ദ്രന്‍
  മുല്ലപ്പള്ളി രാമചന്ദ്രന്‍
മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റെണ്‍വേയില്‍ നിന്നും മാറി കുഴിയിലേക്ക്‌ വീണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സ്‌ തീപിടിച്ച സ്ഥലം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ച്‌ മടങ്ങുന്നു
നടുക്കിയ ദുരന്തം
  നടുക്കിയ ദുരന്തം
മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റെണ്‍വേയില്‍ നിന്നും മാറി കുഴിയിലേക്ക്‌ വീണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സിന്‌ തീപ്പിടിച്ചപ്പോള്‍
ദുരന്തം
  ദുരന്തം
മംഗലാപുരം വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍പ്പെട്ട കുട്ടിയുമായി അഗ്നിശമനസേന ഉദ്യോഗസ്ഥന്‍
രാഷ്ട്രീയം മറന്ന്‌ വികസനത്തില്‍
  രാഷ്ട്രീയം മറന്ന്‌ വികസനത്തില്‍
കാസര്‍കോട്‌ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ സംസ്ഥാനത്തെ ആദ്യത്തെ താലൂക്‌ തല ഭൂവിതരണ മേള ഉദ്‌ഘാടനം ചെയ്യാനെത്തിയ വി.എസ്‌.അച്യുതാന്ദന്‍, സി.എച്ച്‌. കുഞ്ഞമ്പു എം.എല്‍.എ. മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല എന്നിവര്‍ ആശയവിനിമയത്തില്‍
പെരുവഴിയിലായ ജനം
  പെരുവഴിയിലായ ജനം
കാസര്‍കോട്ട് സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് ബസ്സോട്ടം നിലച്ചതിനാല്‍ തുടര്‍ന്ന് കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ കുടുങ്ങിയ യാത്രക്കാര്‍
ആവേശത്തോടെ
  ആവേശത്തോടെ
തളങ്കര വെല്‍ഫിറ്റ്‌ സ്റ്റേഡിയത്തില്‍ കാസര്‍കോട്‌ നാഷണല്‍ സ്‌പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഖില കേരള സൂപ്പര്‍ സെവന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ യഫാ തായലങ്ങിടിയും ലക്കിസ്റ്റാര്‍ കീഴുരും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്‌
പെണ്‍ ശക്തി
  പെണ്‍ ശക്തി
കുടുംബശ്രീയുട നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ എടാട്ടുമ്മലില്‍ നടന്ന വനിതാ കമ്പവലി മത്സരത്തില്‍ നിന്ന്‌
മെട്രോ മുംബൈ
  മെട്രോ മുംബൈ
മുംബൈ മെട്രോറെയില്‍ പാതയിലൂടെ ഓടിക്കാനുള്ള മെട്രോ തീവണ്ടിയുടെ ബോഗികള്‍ മുംബൈ അന്തേരിയില്‍ എത്തിച്ചപ്പോള്‍.

Photo sent by Abdul Khader Kundamkuzhi

തീപടര്‍ന്ന്‌
  തീപടര്‍ന്ന്‌
തളങ്കര തെരുവത്ത്‌ ഹൊന്നമൂലയിടെ കമലക്കയുടെ ഓട്‌ മേഞ്ഞ വീട്‌ അടുക്കളയില്‍ നിന്ന്‌ തീപടര്‍ന്ന്‌ കത്തി നശിച്ച നിലയില്‍
വാര്‍ഷികത്തിന്റെ ആവേശത്തോടെ
  വാര്‍ഷികത്തിന്റെ ആവേശത്തോടെ
അരുവിക്കരയിലെ വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം ചെയ്‌ത ശേഷം മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ മന്ത്രിമാരോടെപ്പം
ദുഖ:ഭാരം
  ദുഖ:ഭാരം
തൂക്ക്‌ പാലം തകര്‍ന്ന്‌ മരിച്ച ഐശ്വര്യയുടെ മൃതദേഹം പാണത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന ബന്ധുക്കള്‍
ജീവന്‍ രക്ഷിക്കാന്‍ കച്ചിതുരുമ്പ്‌
  ജീവന്‍ രക്ഷിക്കാന്‍ കച്ചിതുരുമ്പ്‌
പാണത്തൂര്‍ ചിറംക്കടവ് പവിത്രങ്കയം തൂക്കുപാലം തകര്‍ന്നു വീണപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്‌ത്രീ
പാവയ്‌ക്ക
  പാവയ്‌ക്ക
മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂരിലെ പീടിക ശാഫിയുടെ വീട്ടുപറമ്പിലുണ്ടായ പക്ഷിയുടെ രൂപസാദൃശ്യമുള്ള പാവയ്‌ക്ക. Photo: Raheem Balloor
ആത്മകഥ
  ആത്മകഥ
ഓസ്‌ക്കാര്‍ അവാര്‍ഡ്‌ ജേതാവ്‌ റസൂല്‍ പൂക്കുട്ടിയുടെ ആത്മകഥ 'ശബ്ദദതാരാപദം' മുംബൈ ലീലാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കര നാരായണന്‍ ഓസ്‌ക്കാര്‍ അവാര്‍ഡ്‌ ജേതാവ്‌ എ.ആര്‍. റഹ്മാന്‌ നല്‍കി പ്രകാശനം ചെയ്യുന്നു.
അഭിമാനപുരസ്സരം
  അഭിമാനപുരസ്സരം
ഉത്ഘാടനം ചെയ്യപ്പെട്ട മംഗലാപുരം ബജ്പെ വിമാത്താവളത്തിന്റെ പുതിയ ടെര്‍മിനലില്‍ വിമാനങ്ങള്‍ ലാന്റ് ചെയ്തപ്പോള്‍
 ഖാസി ടി.കെ.എം. ബാവ മുസ്‌ ല്യാര്‍
  ഖാസി ടി.കെ.എം. ബാവ മുസ്‌ ല്യാര്‍
ശഹീദെ മില്ലത്ത് ഖാസി. സി.എം.ഉസ്‌താദ്‌ നഗറില്‍ നടന്ന കുമ്പള മേഖലാ സംയുക്ത ഖാസി സ്ഥാനാരോഹണ ചടങ്ങില്‍ ടി.കെ.എം. ബാവ മുസ്‌ ല്യാര്‍ക്ക്‌ സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ തലപ്പാവ്‌ അണിക്കുന്നു.
കൊലയാളിയെ പിടിക്കാന്‍
  കൊലയാളിയെ പിടിക്കാന്‍
ഹൊസ്‌ദുര്‍ഗ്ഗ്‌ കൃസ്ത്യന്‍ പള്ളിക്ക്‌ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത്‌ തലയ്ക്ക് കല്ലിട്ട്‌ കൊലപ്പെടുത്തിയ ശേഷം ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ച യുവാവിന്റെ മ്യതദേഹത്തില്‍ നിന്നും പോലീസ്‌ നായ മണം പിടിക്കുന്നു.
അപകടം
  അപകടം
പൂല്ലൂര്‍ പുളിക്കാല്‍ ദേശിയ പാതയ്‌ക്ക്‌ സമീപം നിയന്ത്രണം വിട്ട്‌ കുഴിയിലേക്ക്‌ മറിഞ്ഞ ലോറി
വിവാദങ്ങള്‍ വിട്ടൊഴിഞ്ഞ്
  വിവാദങ്ങള്‍ വിട്ടൊഴിഞ്ഞ്
കേരളാ ഐ.പി.എല്‍ ടീം ഉടമകള്‍ റൊണ്‍ദേവു കണ്‍സോര്‍ഷ്യം പ്രതിനിധികളും ശശി തരൂര്‍ എംപിയുടെ സാനിധ്യത്തില്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ വസതിയിലെത്തിയപ്പോള്‍
പണിതീരാതെ
  പണിതീരാതെ
റോഡ്‌ വികസന പ്രവര്‍ത്തിയുടെ കാലാവധി അവസാനിക്കാറായിട്ടും നിര്‍മ്മാണ പ്രവര്‍ത്തി ഇഴഞ്ഞു നീങ്ങുന്ന ഒടയംചാല്‍ എടത്തോട്‌ റോഡ്‌
കീരിടത്തിലേക്ക്‌ കുതിക്കും  മുമ്പ്‌
  കീരിടത്തിലേക്ക്‌ കുതിക്കും മുമ്പ്‌
സോഫിയയില്‍ നടന്ന ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന്‍ അനന്ദ്‌ ബള്‍ഗേറിയയുടെ വെസലിന്‍ ടൊപ്പാലോവിലുമായി നടന്ന മത്സരത്തില്‍ നിന്ന്‌
പുകമയം
  പുകമയം
ഷാര്‍ജയിലെ നാഷണല്‍ പെയിന്റ്‌ വെയര്‍ ഹൗസില്‍ തീപ്പിടിച്ച് കറുത്ത പുക ഉയരുന്നു.
വിദ്യയ്‌ക്ക്‌ മുന്നില്‍
  വിദ്യയ്‌ക്ക്‌ മുന്നില്‍
സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ദിവ്യയെ നിയമമന്ത്രി എം.വിജയകുമാര്‍ കുമാരപുരത്തുള്ള വീട്ടിലെത്തി അഭിനന്ദിക്കുന്നു
ഇന്ത്യയുടെ ഭാവി ഭദ്രം
  ഇന്ത്യയുടെ ഭാവി ഭദ്രം
കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ആശയസംവാദത്തിനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി എം.പി ചോദ്യങ്ങള്‍ക്ക് മറുപടു പറയുന്നു.
കുട്ടികളും കണ്ടല്‍ചെടിയും
  കുട്ടികളും കണ്ടല്‍ചെടിയും
കുടുംബശ്രീ ബാലസഭ ജില്ലാ ക്യാമ്പയിന്റെ ഭാഗമായി കുട്ടികള്‍ കവ്വായി കായലില്‍ കണ്ടല്‍ച്ചെടികള്‍ നടുന്നു.
തയ്യാറെടുപ്പ്‌
  തയ്യാറെടുപ്പ്‌
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ ഹെലികോപ്‌ടര്‍ ട്രയല്‍ ലാന്റിംഗ്‌ നടത്തിയപ്പോള്‍
കാറ്റ് വിതച്ചത്
  കാറ്റ് വിതച്ചത്
പാദയക്കല്ലിലെ കല്ലുറുമ്പില്‍ രാജേഷിന്റെ റബ്ബര്‍ തോട്ടം കാറ്റില്‍ നശിച്ച നിലയില്‍
പറക്കുന്നതിനുമുമ്പ്‌
  പറക്കുന്നതിനുമുമ്പ്‌
തൃക്കരിപ്പൂര്‍ നടക്കാവിലെ ഒരു വീട്ടില്‍ കണ്ടെത്തിയ നിശാശലഭത്തിന്റെ പുഴു.
ഏണിയൊടിയാതെ
  ഏണിയൊടിയാതെ
കാഞ്ഞങ്ങാട്‌ ബസ്‌സ്‌റ്റാന്‍ഡിന്‌ മുന്നിലെ ആല്‍മരത്തിന്റെ ഒടിഞ്ഞ കൊമ്പ്‌ ഫയര്‍ഫോഴ്‌ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന്‌ മുറിച്ചു മാറ്റുന്നു.
വൈരജാതന്‍
  വൈരജാതന്‍
തൃക്കരിപ്പൂര്‍ തങ്കയം മാടത്തിന്‍ കീഴ്‌ വൈരജാത്ത ക്ഷേത്രത്തില്‍ കെട്ടിയാടിയ വൈരജാതന്‍ തിറ വെള്ളാട്ടം
തേങ്ങയ്‌ക്കും ചിറക്‌ മുളയ്‌ക്കുന്നു
  തേങ്ങയ്‌ക്കും ചിറക്‌ മുളയ്‌ക്കുന്നു
കേര കര്‍ഷകരുടെ പ്രതീക്ഷകളുടെ ചിറകറ്റ്‌ പോകുമ്പോള്‍ തേങ്ങയ്‌ക്ക്‌ ചിറക്‌ മുളയ്‌ക്കുകയാണ്‌. ത്രക്കരിപ്പൂരിലെ ഒരു തെങ്ങിന്‍ തോപ്പില്‍ നിന്ന്‌ ലഭിച്ച ചിറകുള്ള തേങ്ങ.
സന്ദര്‍ശനം
  സന്ദര്‍ശനം
രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനായി കാസര്‍കോട്ടെത്തിയ ഉത്തര മേഖല ഐ.ജി. സുദേഷ്‌ കുമാര്‍ ജില്ലാ പോലീസ് ഹെഡ്‌ ക്വാര്‍ട്ടേഴ്‌സില്‍ എസ് പി., പി പ്രകാശിന്റെ കൂടെ.
ക്രൂരത
  ക്രൂരത
മേല്‍പറമ്പ്‌ മില്‍ ജംഗ്‌ഷനില്‍ പരസ്യ ബോര്‍ഡ്‌ കാണാന്‍ മുറിച്ചുമാറ്റിയ മഹാഗണി മരത്തിന്റെ അവശേഷിക്കുന്ന ഭാഗം. പൊരിയുന്ന വെയിലില്‍ ജനങ്ങള്‍ക്ക്‌ ആശ്വാസം പകര്‍ന്ന മരത്തിന്‌ കോടാലി വീണതോടെ മേല്‍പറമ്പില്‍ ഒരു തണല്‍മരം കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്‌.
കോട്ടൂരില്‍ അപകടം
  കോട്ടൂരില്‍ അപകടം
ചൊവ്വാഴ്ച പുലര്‍ച്ചെ ബോവിക്കാനം കോട്ടൂരില്‍ മണല്‍ ലോറി മറിഞ്ഞുണ്ടായ അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.
കള്ള്‌ഷാപ്പിനെതിരെ
  കള്ള്‌ഷാപ്പിനെതിരെ
കണ്ണൂര്‍ തേക്കീബസാറിലെ കള്ളുഷാപ്പ്‌ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്‌ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ്‌ പടിക്കലിലേക്ക്‌ വീട്ടമ്മമാര്‍ നടത്തിയ വായ്‌മൂടി കെട്ടി പ്രകടനം
ഇളക്കി മറിച്ച്‌
  ഇളക്കി മറിച്ച്‌
ഗ്രാമീണ്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ബദിയഡുക്ക ഗോളുഗട്ടെ മിനിസ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഗ്രാമീണോത്സവത്തില്‍ നിന്ന്‌.
അവധിക്കാലം ആഘോഷമാക്കി
  അവധിക്കാലം ആഘോഷമാക്കി
അവധിക്കാലത്ത് പരമാവധി കോഴ്സുകള്‍ നല്‍കി കുട്ടികളെ 'പീഡിപ്പിക്കുന്നത്'ചില രക്ഷിതാക്കളുടെ ഹോബിയാണ്. പണ്ടൊന്നും ഇങ്ങനെ 'അവധിക്കാല കഷായങ്ങള്‍' ആവശ്യത്തിലധികം നല്‍കാതെ തന്നെ വളര്‍ന്നുവന്നവരാണ് നിലവിലെ രാഷ്ട്രനേതാക്കള്‍ എന്നൊക്കെ പറഞ്ഞാലൊന്നും ഇത്തരക്കാര്‍ക്ക് യാതൊരു കൂസലുമുണ്ടാവില്ല. നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മത്സരിച്ചുള്ള വളര്‍ച്ചയ്ക്കൊത്ത് തങ്ങളുടെ മക്കളെ പരീക്ഷണ യന്ത്രങ്ങളാക്കുകയാണ് ഇവര്‍. എങ്കിലും കുട്ടികളുടെ അവധിക്കാല കളിക്കാഴ്ചകള്‍ കണ്ട് ആനന്ദംകൊള്ളാത്തവരാരുമുണ്ടാകില്ല. ഉദുമ ഉദയമംഗലം ചേരിപ്പാടി കാവില്‍ വള്ളിപ്പടര്‍പ്പില്‍ ഊഞ്ഞാലാടി കളിക്കുന്ന കുട്ടികള്‍.
ഫാദര്‍ ബസില്‍വാസിന് ആദരം
  ഫാദര്‍ ബസില്‍വാസിന് ആദരം
പൗരാഹിത്യം സ്വീകരിച്ച്‌ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ബേള ചര്‍ച്ചിലെ ഫാദര്‍ ബസില്‍വാസിനെ കാസര്‍കോട്‌ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ആദരിക്കുന്നു. കാഞ്ഞങ്ങാട്‌ സംയുക്ത ജമാഅത്ത്‌ പ്രസിഡന്റ്‌ മെട്രോ മുഹമ്മദ്‌ ഹാജി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, മുന്‍ മന്ത്രി ചെര്‍ക്കളം അബ്‌ദുല്ല, സി.എച്ച്‌. കുഞ്ഞമ്പു എം.എല്‍.എ. എന്നിവര്‍ സമീപം.
ഒരു മെയ്‌ദിനം കൂടി
  ഒരു മെയ്‌ദിനം കൂടി
ഒരു മെയ്‌ദിനം കൂടി കടന്ന്‌ പോകുമ്പോള്‍ കുടുംബത്തിന്റെ ഭാരം മുഴുവന്‍ തലയിലേറ്റേണ്ടിവരുന്ന തൊഴിലാളിക്ക്‌ അര്‍ഹതപ്പട്ട കൂലിയും തൊഴില്‍ ആനുകൂല്യങ്ങളും പലപ്പോഴും ലഭിക്കുന്നില്ല. അധികാരി വര്‍ഗത്തിനെതിരെയുള്ള സമരങ്ങള്‍ ഇപ്പോഴും നടക്കുന്നു. മെയ്‌ ദിനത്തില്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്റെ പെട്ടിയുമായി നീങ്ങുന്ന ചുമട്ട്‌ തൊഴിലാളി.
വേലായുധന്‍ ഗാന്ധിഭവനിലേക്ക്
  വേലായുധന്‍ ഗാന്ധിഭവനിലേക്ക്
35 വര്‍ഷമായി കുഷ്ടരോഗം ബാധിച്ച്‌ ദുരിതത്തില്‍ കഴിഞ്ഞിരുന്ന തച്ചങ്ങാട്ടെ വേലായുധനെ തിരുവനന്തപുരം ഗാന്ധിഭവന്‍ അധികൃതര്‍ കൂട്ടിക്കൊണ്ടുപോകുന്നു.
കുട്ടിക്കളി
  കുട്ടിക്കളി
ചെറുവത്തൂരില്‍ മണ്ണെടുക്കാന്‍ കുന്നിന്‍മുകളില്‍ കയറ്റിവെച്ച ടിപ്പര്‍ ലോറിയില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ ലോറി നിരങ്ങി 60 അടി താഴ്‌ചയുള്ള കൊക്കയിലേക്ക്‌ മറിഞ്ഞപ്പോള്‍
പോലീസ് തെയ്യം
  പോലീസ് തെയ്യം
പടന്നക്കാട്‌ പാനൂക്ക്‌ തായത്ത്‌ തറവാടില്‍ നടന്ന കരിഞ്ചാമുണ്ടിക്കൊപ്പം അരങ്ങേറിയ പോലീസ്‌ തെയ്യം
വെട്ടിക്കെട്ട്‌
  വെട്ടിക്കെട്ട്‌
ബാര മുക്കുന്നോത്ത്‌ കാവ്‌ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുണ്ടോളംപാറ പ്രദേശ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വെട്ടിക്കെട്ടില്‍ നിന്ന്‌
ഖാസിക്ക് സ്വീകരണം
  ഖാസിക്ക് സ്വീകരണം
മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസിയായി തെരഞ്ഞെടുക്കപ്പെട്ട ത്വാഖ അഹമ്മദ്‌ മൗലവിയെ തളങ്കര മാലിക്ദീനാറില്‍ നിന്നു ഖാസിലേനിലേക്ക്‌ സ്വീകരിച്ച്‌ ആനയിക്കുന്നു.
ഇരുട്ടും വെളിച്ചവും പിന്നെ മഴയും
  ഇരുട്ടും വെളിച്ചവും പിന്നെ മഴയും
കാസര്‍കോട് തിങ്കളാഴ്ച രാത്രി അപ്രതീക്ഷിതമായി ഇടിമിന്നലോട് കൂടിയ മഴ പെയ്തപ്പോള്‍... പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുള്ള ദൃശ്യം.
ആകാശ വിസ്മയം
  ആകാശ വിസ്മയം
ഇന്‍സൈറ്റ് സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍ ശബരി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പകര്‍ത്തിയ മിന്നല്‍ കാഴ്ച.

Photo: Shabari Insight

ഹര്‍ത്താല്‍ ക്ളീന്‍ ബൌള്‍ഡ്
  ഹര്‍ത്താല്‍ ക്ളീന്‍ ബൌള്‍ഡ്
ഹര്‍ത്താല്‍ ദിനം കാഞ്ഞാങ്ങാട്‌ ബസ്‌സ്‌റ്റാന്‍ഡ്‌ തെരുവ്‌ കുട്ടികള്‍ക്ക്‌ ക്രിക്കറ്റ്‌ കളിക്കളമായപ്പോള്‍...
അദ്ധ്വാനത്തിന്റെ വിളവെടുപ്പ്‌
  അദ്ധ്വാനത്തിന്റെ വിളവെടുപ്പ്‌
പെരിയ ആയംപാറ യു.പി.സ്‌കൂള്‍ കര്‍ഷക ക്ലബ്ബ്‌ നടത്തിയ വാഴകൃഷിയില്‍ ലഭിച്ച വാഴക്കുലകളുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും. ആറ്‌ ക്വിന്റല്‍ വാഴക്കുലയ്‌ക്ക്‌ 12,000രൂപ ലഭിച്ചു.
പാഴാകുന്ന ജലം
  പാഴാകുന്ന ജലം
കൊട്ടാടി ജലസേചന പദ്ധതിയില്‍ പയ്യച്ചേരി പ്ലാന്റേഷന്‌ സമീപം പാതയോരത്ത്‌ പദ്ധതി തുടങ്ങി 25 വര്‍ഷമായിട്ടും അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ വകുപ്പിന്‌ സാധിക്കാത്ത പൈപ്പ്‌ ജോയിന്റ്‌
 പാളം പരിശോധന
  പാളം പരിശോധന
കണ്ണൂരില്‍ ഓയില്‍ ടാങ്ക്‌ പാളം തെറ്റിയതിനെ തുടര്‍ന്ന്‌ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍
കാസര്‍കോടിന്റെ അഭിമാനം
  കാസര്‍കോടിന്റെ അഭിമാനം
കൈരളി ചാനലിന്റെ പട്ടുറുമാല്‍ മാപ്പിളപ്പാട്ട്‌ റിയാലിററിഷോയുടെ ഫൈനലില്‍ കടന്ന നസീബ തളങ്കരയ്‌ക്ക്‌ കാസര്‍കോട്‌ റെയില്‍വേ സ്റ്റേഷനില്‍ നല്‍കയി സ്വീകരണത്തില്‍ ഐ.എന്‍.എല്‍ നേതാക്കള്‍ ബൊക്ക നല്‍കുന്നു.
സായാഹ്ന കാഴ്‌ച
  സായാഹ്ന കാഴ്‌ച
ബേക്കല്‍ പള്ളിക്കര ബീച്ച്‌ പാര്‍ക്കില്‍ അവധികാല എക്‌സിബിഷന്റെ ഭാഗമായുള്ള കുതിര സവാരി നടത്തുന്ന കുട്ടികള്‍
ക്ഷണിക്കാന്‍
  ക്ഷണിക്കാന്‍
മഞ്ചേശ്വരം മാട അരസു ക്ഷേത്ത്രതിലെ ഉത്സവം ക്ഷണിക്കാന്‍ ഉദ്യാവര്‍ പള്ളിയിലേക്ക്‌ വെള്ളിച്ചപ്പാടുകള്‍ എത്തിയപ്പോള്‍
ടാങ്കര്‍ലോറി അപകടം
  ടാങ്കര്‍ലോറി അപകടം
ദേശീയപാത 17ലെ മംഗലാപുരം നന്തൂരില്‍ റോഡില്‍ നിന്നു താഴ്‌ചയിലേക്കു മറിഞ്ഞ ടാങ്കര്‍ലോറി
മേല്‍വിലാസത്തിനു വേണ്ടി
  മേല്‍വിലാസത്തിനു വേണ്ടി
കാസര്‍കോട് താലൂക്ക് സപ്ളൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡിനുവേണ്ടി അപേക്ഷ നല്‍കാനെത്തിയവര്‍ കാറ്റും വെളിച്ചവും കടക്കാത്ത ഇടനാഴിയില്‍ കൂട്ടത്തോടെ ക്യു നില്‍ക്കുന്നു.
വീണ്ടും പരിശോധന
  വീണ്ടും പരിശോധന
എരിയാല്‍ കൊറവയല്‍ ദുര്‍ഗാ പരമേശ്വരി ക്ഷേത്ര ത്തില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട വിഗ്രഹം അടുക്കത്ത്‌ ബയല്‍ റെയില്‍വെ ട്രാക്കിന്‌ സമീപം ഉപേക്ഷിച്ചത് പരിശോധിക്കുന്ന വിരലടയാള വിദഗ്‌ധന്‍.
ഭക്തിയോടെ
  ഭക്തിയോടെ
ഉദുമ ഉദയമംഗലം മഹാവിഷ്‌ണു ക്ഷേത്രത്തില്‍ ആറാട്ടിന്‌ കൊണ്ടുവന്ന ആനയെ എഴുന്നള്ളിക്കുന്നു.
ഓര്‍മ്മകളില്‍ ഉപ്പുകുറുക്കല്‍
  ഓര്‍മ്മകളില്‍ ഉപ്പുകുറുക്കല്‍
ഉപ്പു സത്യാഗ്രഹത്തിന്റെ 80-ാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്‌ പൗരാവലി ഒരുക്കിയ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ തുറന്ന വാഹനത്തിലെത്തുന്ന സ്വാതന്ത്ര്യ സമര സേനാനി കെ. മാധവന്‍.
ആരോട് പറയാന്‍?
  ആരോട് പറയാന്‍?
ജനറല്‍ ആസ്‌പത്രിയില്‍ ലിഫ്‌റ്റ്‌ തകരാറിലായതിനെ തുടര്‍ന്ന്‌ ആറാം നിലയില്‍ നിന്ന്‌ മ്യതദേഹം ചുമന്ന്‌ താഴെ ഇറക്കുന്നു
ഒരുമയോടെ ഒരുമനസ്സുമായി
  ഒരുമയോടെ ഒരുമനസ്സുമായി
യു.എ.ഇ യിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കെസഫിന്റെ കാസര്‍കോട് ഓഫീസ് ഉദ്ഘാടനത്തിന് ശേഷം കെസെഫ് ഭാരവാഹികളും അംഗങ്ങളും ഗ്രൂപ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍.
കൊള്ളക്കാരെ കണ്ടെത്താന്‍
  കൊള്ളക്കാരെ കണ്ടെത്താന്‍
കവര്‍ച്ച നടന്ന കാഞ്ഞങ്ങാട്‌ രാജധാനി ജ്വല്ലറിയില്‍ തെളിവ്‌ ശേഖരിക്കുന്നതിനായി വിരലടയാള വിദഗ്‌ധന്‍ പരിശോദന നടത്തുന്നു.
ജി.എസ്‌.എല്‍.വി.-ഡി 3
  ജി.എസ്‌.എല്‍.വി.-ഡി 3
ശ്രീഹരിക്കോട്ടയിലെ സതീശ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ ഇന്ത്യ വീക്ഷേപിച്ച ജി.എസ്‌.എല്‍.വി.-ഡി 3 റോക്കറ്റ്‌ കുതിച്ചുയരുന്നു
പിഞ്ചുഹൃദയം ദേവാലയം
  പിഞ്ചുഹൃദയം ദേവാലയം
പൂത്തുലയട്ടെ നന്മയും ഐശര്യവും. വായനക്കാര്‍ക്ക് കാസര്‍കോട് വാര്‍ത്തയുടെ വിഷു ആശംസകള്‍
അഭിമാന മുഹൂര്‍ത്തം
  അഭിമാന മുഹൂര്‍ത്തം
കാസര്‍കോട് വാര്‍ത്ത പ്രിന്റ് എഡിഷന്റെ പ്രകാശനം കാസര്‍കോട് പ്രസ് ക്ളബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ളബ്ബ് പ്രസിഡണ്ട് സിബി ജോണ്‍ തൂവല്‍ ആദ്യ പ്രതി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുല്‍ റഹ്മാന് നല്‍കി നിര്‍വ്വഹിക്കുന്നു. സമീപം റഹ്മാന്‍ തായലങ്ങാടി, മുജീബ് കളനാട് ,പ്രൊഫ. എം.എ. റഹ്മാന്‍, ജി.ബി. വത്സന്‍, പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, ടി.എ. ഷാഫി, വി.വി. പ്രാഭാകരന്‍.
തെളിവെടുപ്പ്‌
  തെളിവെടുപ്പ്‌
കവര്‍ച്ച നടന്ന എരിയാല്‍ കൊറവയല്‍ ശ്രീ ദുര്‍ഗാ ക്ഷേത്രത്തില്‍ കാസര്‍കോട്‌ ഡി.വൈ.എസ്‌.പി., പി. ബിജോയിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ്‌ നടത്തുന്നു.
ഒടുവില്‍
  ഒടുവില്‍
ഹൈദരാബാദ്‌ ഹോട്ടല്‍ താജ്‌ ക്യഷ്‌ണയില്‍ നടന്ന ഇന്ത്യന്‍ ടെന്നീസ്‌ താരം സാനിയ മിര്‍സയും പാക്‌ ക്രിക്കറ്റ്‌ താരം ഷൊയബ്‌ മാലിക്കുമായുള്ള വിവാഹത്തില്‍ നിന്ന്‌
തേനീച്ചവളര്‍ത്തല്‍
  തേനീച്ചവളര്‍ത്തല്‍
കാസര്‍കോട്‌ റൂറല്‍ ഡവലപ്പ്‌മെന്‍്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോളിച്ചാലില്‍ വെച്ച്‌ നടന്ന തേനീച്ചവളര്‍ത്തല്‍ പരിശീലന ക്ലാസില്‍ നിന്ന്
അപകടം
  അപകടം
ശനിയാഴ്‌ച രത്രി പൊയിനാച്ചി നോര്‍ത്ത്‌ പ്രൊട്രാള്‍ പമ്പിന്‌ സമീപം ദേശീയപാതയിലുണ്ടായ അപകടത്തില്‍ തകര്‍ന്ന ജീപ്പ്. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.
ന്യായാധിപന്‍
  ന്യായാധിപന്‍
കീഴുര്‍ സംയുക്ത ജമാഅത്ത് ഖാസിയായി ത്വാഖ അഹമ്മദ്‌ മൗലവി ചുമതലയേല്‍ക്കുന്ന, മേല്‍പറമ്പില്‍ നടന്ന ചടങ്ങില്‍‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഖാസിയെ തലപ്പാവണിയിക്കുന്നു. ഡോ.എന്‍.എ മുഹമ്മദ്, പാദൂര്‍ കുഞ്ഞാമു ഹാജി, കല്ലട്ര മാഹിന്‍ ഹാജി സമീപം
കടപ്പുറത്ത്‌  ഭഗവതി തെയ്യം
  കടപ്പുറത്ത്‌ ഭഗവതി തെയ്യം
കാഞ്ഞങ്ങാട്‌ സൗത്ത്‌ കടുറത്ത്‌ കലയറ ഭഗവതി ക്ഷേത്രത്തില്‍ കെട്ടിയാടിയ കടപ്പുറത്ത്‌ ഭഗവതി തെയ്യം
 ജന സമ്പര്‍ക്ക യാത്ര
  ജന സമ്പര്‍ക്ക യാത്ര
വിലക്കയറ്റത്തിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളിധരന്‍ നയിക്കുന്ന ജന സമ്പര്‍ക്ക യാത്ര കുമ്പളയില്‍ നിന്ന്‌ പ്രയാണമാരംഭിച്ചപ്പോള്‍
വേണമെങ്കില്‍ മാങ്ങ വേരിലും....
  വേണമെങ്കില്‍ മാങ്ങ വേരിലും....
പയ്യന്നൂര്‍ കാറമേല്‍ പുതിയാങ്കാവ് പുതിയ ഭഗവതി ക്ഷേത്രത്തിനടുത്ത ടി.വി വേണുഗോപാലന്റെ വീട്ടുപറമ്പിലെ മാവിന്റ വേരില്‍ മാങ്ങകള്‍ കായ്ച്ചുനില്‍ക്കുന്നു.
ഓമ്നി
  ഓമ്നി
ചെങ്കള ഇന്ദിരാ നഗറില്‍ കെ.എസ്‌.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് തകര്‍ന്ന ഓമ്നി വാന്‍
സര്‍ക്കാര്‍ പരസ്യങ്ങള്‍
  സര്‍ക്കാര്‍ പരസ്യങ്ങള്‍
സര്‍ക്കാര്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ മാനഭണ്ഡവും മാര്‍ഗരേഖയും സംബന്ധിച്ച പഠന റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാന്ദന്‌ കമ്മിറ്റി അംഗങ്ങളായ വി.കെ.നാരായണനും കെ.എല്‍.ശ്രീക്യഷ്‌ണദാസും കൈമാറുന്നു.
ഓര്‍മ്മയില്‍ മണലാരണ്യം
  ഓര്‍മ്മയില്‍ മണലാരണ്യം
ഒട്ടകത്തെ മേയ്ച്ച് ജീവിത മാര്‍ഗ്ഗം തേടുകയാണ് ഈ യുവാവ്. സൂര്യന്റെ കഠിനമായ വെയില്‍ ഒട്ടകത്തിന് ബാധിക്കുന്നില്ലെങ്കിലും, ഒരു കുപ്പി വെള്ളം കൊണ്ട് ചൂടിനെ പ്രതിരോധിക്കാനാണ് യുവാവിന്റെ ശ്രമം. കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ നിന്നുള്ള ദൃശ്യം
വിവാദം-സംവാദം-ബിരുദം
  വിവാദം-സംവാദം-ബിരുദം
മംഗലാപുരം യുണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ്‌ ബിരുദ ചടങ്ങിനെത്തിയ വിദേശ കാര്യ സഹമന്ത്രി ഡോ. ശശി തരൂര്‍. മംഗലാപുരം ഗോള്‍ഡ്‌ ഫിഞ്ച് ഹോട്ടലില്‍ പൊതു ജനങ്ങളുമായുള്ള സംവാദത്തില്‍
ഗുണ്ടാവിളയാട്ടം
  ഗുണ്ടാവിളയാട്ടം
കാസര്‍കോട്‌ നഗരത്തില്‍ ബാങ്ക്‌ റോഡില്‍ ജനാര്‍ദ്ദന മെറ്റേണിറ്റി ആശുപത്രിക്ക്‌ സമീപത്തെ സഞ്ചീവനി ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ടേസ്റ്റ് ആന്റ് ബഡ്സ്‌ ഫാസ്റ്റ്‌ ഫുഡ്‌ ഹോട്ടലിലെ ഫര്‍ണിച്ചറുകള്‍ ഗുണ്ടകള്‍ അടിച്ച്‌ തകര്‍ത്ത നിലയില്‍
തുടര്‍ക്കഥ
  തുടര്‍ക്കഥ
കര്‍ണ്ണാടകയിലെ ഹാസനില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക്‌ അരി കയറ്റി വരികയായിരുന്ന ലോറി കോട്ടൂര്‍ വളവില്‍ മറിഞ്ഞ നിലയില്‍
കരവിരുത്‌
  കരവിരുത്‌
ത്യക്കരിപ്പൂര്‍ എസ്‌.എന്‍. സ്‌കൂള്‍ അഞ്ചാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായി നടന്ന ചിത്രോത്സവത്തിലെ ക്ലേ മോഡലിംഗില്‍ നിന്ന്‌
ഈ മുന്തിരിക്കുലകള്‍ പുളിക്കും!
  ഈ മുന്തിരിക്കുലകള്‍ പുളിക്കും!
ബങ്കളം ദിവ്യംപാറയിലെ സെറീന വളര്‍ത്തിയ മുന്തിരി ചെടി വീട്ടുമുറ്റത്ത്‌ പടര്‍ന്ന്‌ പന്തലിച്ച്‌ നിറയെ കുലകളായി വിരിഞ്ഞിരിക്കുന്നത് കാണുമ്പോള്‍ ആരും അസൂയപ്പെട്ടുപോകും. ഒരു കൗതുകത്തിന് റോഡരികില്‍ നിന്ന് വാങ്ങി നട്ടുപിടിച്ച് ഈ ചെടിയും വിരിഞ്ഞ കുലകളും കണ്ടാല്‍ ചിലര്‍ക്കെങ്കിലും ഈ മുന്തിരിക്കുലകള്‍ പുളിക്കും!
ആവേശപൂര്‍വ്വം
  ആവേശപൂര്‍വ്വം
തച്ചങ്ങാട്‌ ഇന്ദിരാഭവന്‍ ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്രമാന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരും ചേര്‍ന്ന് വേദിയിലേക്ക് ആനയുക്കുന്നു.
വിശ്വാസത്തിന്റെ ദീപപ്രഭ
  വിശ്വാസത്തിന്റെ ദീപപ്രഭ
418-ാമത് ആണ്ട് നേര്‍ച്ച നടക്കുന്ന ഉള്ളാല്‍ സയ്യിദ് ശരീഫുല്‍ മദനി ദര്‍ഗയും പള്ളിയും ദീപാലംകൃതമായപ്പോള്‍
ബാക്കിയായത്
  ബാക്കിയായത്
മയിലാട്ടി സബ്‌ സ്റ്റേഷന്‌ സമീപം ദേശീയ പാതയ്‌ക്കരികിലുണ്ടായ തീപിടിത്തതില്‍ കത്തി നശിച്ച മയിലാട്ടി ചൗക്കിയിലെ ഹരീഷിന്റെ വീടും കാന്റീനും
ദുരിതം അധികൃതരുടെ വക
  ദുരിതം അധികൃതരുടെ വക
കാസര്‍കോട്‌ ജനറല്‍ ആശുപത്രിയിലെ രണ്ട്‌ ലിഫ്‌റ്റുകളും തകരാറായതിനാല്‍ രോഗിയെ ആറാം നിലയിലെ ഐ.സി.യുവിലേക്ക്‌ താങ്ങി പിടിച്ച്‌ കൊണ്ടുപോകുന്നു.
ഇടിയുടെ ആഘാതം
  ഇടിയുടെ ആഘാതം
ചെര്‍ക്കള ദേശീയ പാതയില്‍ എന്‍.പി ലോറിയും മാരുതികാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ അപകടത്തില്‍പ്പെട്ട കാര്‍
ഒപ്പിട്ട്‌ മുങ്ങാന്‍
  ഒപ്പിട്ട്‌ മുങ്ങാന്‍
കാസര്‍കോട്‌ സപ്ലൈ ഓഫീസില്‍ നിന്നും ഒപ്പിട്ട്‌ മുങ്ങാന്‍ ശ്രമിച്ച റേഷനിംഗ്‌ ഇന്‍സ്‌പെക്ടറെ റേഷന്‍ കാര്‍ഡിലെ തെറ്റു തിരുത്താന്‍ എത്തിയവര്‍ ഓഫീസനകത്ത്‌ ബന്ദിയാക്കിയപ്പോള്‍
പ്രതിഷേധം
  പ്രതിഷേധം
നാല് ലക്ഷം രൂപ ചെലവില്‍ പടന്ന പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിനടുത്ത് വാട്ടര്‍ അതോറിറ്റി നിര്‍മ്മിക്കുന്ന കിണര്‍ നിര്‍മ്മാണം ഫില്‍ട്ടറില്‍ത്തന്നെ വെള്ളത്തിന്റെ ലഭ്യത കുറവായത്ത് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ തടഞ്ഞപ്പോള്‍.
കാമ പൂജ
  കാമ പൂജ
പൂരോല്‍സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് തൃക്കരിപ്പൂരിലെ ഒരു വീട്ടില്‍ പൂക്കള്‍ കൊണ്ടുണ്ടാക്കിയ കാമരൂപം
മിന്നുന്നതെല്ലാം പൊന്നല്ല
  മിന്നുന്നതെല്ലാം പൊന്നല്ല
കാസര്‍കോട് റെയില്‍ വെ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരിയുടെ കഴുത്തിലണിഞ്ഞിരുന്ന മുക്കുമാല പൊട്ടിച്ച് ഓടിയ കര്‍ണ്ണാടക സ്വദേശിയായ മോഷ്ടാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. പക്ഷേ, മുക്ക് മാലയുടെ കൂടെയുണ്ടായിരുന്ന സ്വര്‍ണ്ണത്താലി മോഷ്ടാവിന്റെ കയ്യിലില്ലായിരുന്നു. റെയില്‍വേ പാളത്തില്‍ താലി തിരയുന്ന ഉദ്യോഗസ്ഥരും നാട്ടുകാരും.
ഓര്‍മകളുമായി
  ഓര്‍മകളുമായി
കാസര്‍കോട്‌ റെയില്‍വെസ്‌റ്റേഷനു സമീപത്തെ ഔവര്‍ ലേഡി ഡോളേഴ്‌സ്‌ ചര്‍ച്ചില്‍ നടന്ന കുരുത്തോലപ്പെരുന്നാള്‍ ആഘോഷം
വേഷപ്പൊലിമ
  വേഷപ്പൊലിമ
നീലേശ്വരം ആഞ്ഞൂറ്റമ്പലം വീരര്‍കാവ്‌ ക്ഷേത്രം പൂരോത്സവത്തിന്റെ ഭാഗമായി നടന്ന ശാലിയപ്പൊറാട്ടില്‍ നിന്ന്‌
അണയാത്ത ആവേശം
  അണയാത്ത ആവേശം
കുമ്പള മുജങ്കാവില്‍ 50 ലക്ഷം രൂപ ചിലവഴിച്ച്‌ സ്ഥാപിക്കുന്ന പാര്‍ത്ഥിസുബ്ബ യക്ഷഗാന കലാക്ഷത്രത്തിന്റെ ഉദ്‌ഘാടനം ആഭ്യന്തര-ടൂറിസം വകുപ്പ്‌ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിര്‍വ്വഹിക്കുന്നു
സിനിമയിലല്ല
  സിനിമയിലല്ല
ലഫ്‌റ്റനന്റ്‌ കേണല്‍ പദവി ലഭിച്ചതിന്റെ ഭാഗമായുള്ള പരിശീലനത്തിനായി കണ്ണൂരിലെ നൂറ്റിഇരുപത്തിരണ്ടാം ഇന്‍ഫന്ററി ബറ്റാലിയന്‍ കേന്ദ്രത്തില്‍ സേന ഉദ്യോഗസ്ഥരോടൊപ്പം മോഹന്‍ലാല്‍ പരിശീലനത്തില്‍.
പാടത്തെ രാഷ്ട്രീയം
  പാടത്തെ രാഷ്ട്രീയം
ജനശ്രീ മിഷന്‍ പിലിക്കോട് നടത്തിയ നെല്‍കൃഷി വിളവെടുപ്പ് (കൊയ്ത്തുത്സവം ) കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം പി.ഗംഗാധരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഡി.സി.സി. പ്രസിഡന്റ് കെ.വെളുത്തമ്പു ഉദ്ഘാടനംചെയ്തു.
പൊരുതാനുള്ള തയാറെടുപ്പ്
  പൊരുതാനുള്ള തയാറെടുപ്പ്
കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ സൈനിക പരിശീലനെത്തിയ ലഫ്‌റ്റനന്റ്‌ കേണല്‍ മോഹന്‍ലാല്‍ ക്യാമ്പ്‌ അംഗങ്ങളോടൊപ്പം.
കാറ്റാടി തണലില്‍
  കാറ്റാടി തണലില്‍
കൊച്ചുകുട്ടികള്‍ പോലും ഇപ്പോള്‍ കളിപ്പാട്ടങ്ങളായി ഉപയോഗിക്കുന്നത് കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളുമാണ്. വര്‍ണ്ണ കടലാസുകള്‍കൊണ്ടുണ്ടാക്കിയ തിരിപ്പട്ടത്തിന് ആവശ്യക്കാര്‍ കുറഞ്ഞുവരുന്നു. പൊള്ളുന്ന വേനല്‍ ചൂടിലും കളിപ്പാട്ടം വിറ്റ് കുടുംബം പോറ്റാന്‍ കഷ്ടപ്പെടുകയാണ് ഈ യുവാവ്. കാസര്‍കോട് നഗരത്തില്‍ നിന്നുള്ള ദൃശ്യം
പ്രദര്‍ശനം മാത്രം
  പ്രദര്‍ശനം മാത്രം
ഫയര്‍ഫോഴ്‌സിലെ ആധുനിക ഉപകരണങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത്‌ ആഭ്യന്തരവകുപ്പ്‌ മന്ത്രി കോടിയേരി ബാലക്യഷ്‌ണന്‍ നോക്കി കാണുന്നു. റവന്യൂ വകുപ്പ്‌ മന്ത്രി കെ.പി രാജേന്ദ്രന്‍ സമീപം
ദൈവത്തിന്‌ നിരക്കാത്തത്‌
  ദൈവത്തിന്‌ നിരക്കാത്തത്‌
കാസര്‍കോട്‌ പുലിക്കുന്ന്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ചിന്‌ നേരെയുണ്ടായ ആക്രമത്തില്‍ തകര്‍ന്ന പാമ്പാടി തിരുമേനിയുടെ ഗ്രോട്ടോ.
ഒരേ കൊള്ളിയില്‍ നിന്ന്‌
  ഒരേ കൊള്ളിയില്‍ നിന്ന്‌
കാസര്‍കോട്‌ മധൂര്‍ പുളിക്കൂറിലെ ഉമ്മറിന്റെ കാറും ഓട്ടോയും ബൈക്കും വീടിന്റെ കാര്‍പോര്‍ച്ചില്‍ തീവെച്ചു നശിപ്പിച്ച നിലയില്‍

നിലംതൊടാതെ
  നിലംതൊടാതെ
കാസര്‍കോട്‌ തുരുത്തി ഗ്രീന്‍ സ്‌റ്റാര്‍ ആര്‍ട്‌സ്‌ ആന്റ് സ്‌പോര്‍ട്‌സ്‌ ക്ലബ്ബിന്റെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഗുരുക്കള്‍ അബൂബക്കര്‍ സഅദിയുടെ നേതൃത്വത്തില്‍ നടന്ന കളരിപ്പയറ്റ്‌.
ഗ്രൂപ്പൊഴിഞ്ഞ ചിരി
  ഗ്രൂപ്പൊഴിഞ്ഞ ചിരി
കാസര്‍കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കോടോത്ത് ഗോവിന്ദന്‍ നായരും ഗസ്റ്റ് ഹൗസില്‍ സൗഹൃദ സംഭാഷണം നടത്തുന്നു.
തലകീഴായ്
  തലകീഴായ്
മുള്ളേരിയ വളവിലുണ്ടായ കാര്‍ അപകടം
ഇരുട്ടിന്റെ കരങ്ങള്‍ തേടി
  ഇരുട്ടിന്റെ കരങ്ങള്‍ തേടി
കാസര്‍കോട്‌ വിദ്യാനഗര്‍ ഇന്റസ്‌ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന കാരവല്‍ സായാഹ്ന പത്രം ഓഫീസ്‌ തീവെച്ച്‌ നശിപ്പിച്ച പ്രതികളുടെ വിരലടയാളം കണ്ടെത്താന്‍ വിദഗ്‌ധന്‍ പരിശോധന നടത്തുന്നു
ന്യായാധിപന്റെ തലപ്പാവ്
  ന്യായാധിപന്റെ തലപ്പാവ്
മംഗലാപുരം സംയുക്ത ഖാസിയായി തെരഞ്ഞെടുക്കപ്പെട്ട ത്വാഖ അഹമ്മദ്‌ മുസ്‌ലിയാര്‍ക്ക്‌ പണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ തലപ്പാവ്‌ അണിക്കുന്നു
ചരിത്രം ശേഷിക്കും
  ചരിത്രം ശേഷിക്കും
തളങ്കര പുഴയ്‌ക്ക്‌ കുറുകെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച റെയില്‍വേ പാലം പൊളിച്ചുമാറ്റുന്ന തൊഴിലാളികള്‍
കാശില്ലാതെ പോകുമോ?
  കാശില്ലാതെ പോകുമോ?
ഭീമനടി ടൗണില്‍ ഓട്ടോറിക്ഷ സ്റ്റാന്റില്‍ ഓട്ടോയുടെ മുകളില്‍ കയറിയിക്കുന്ന കുരങ്ങന്‍
പാഴായ ശ്രമം
  പാഴായ ശ്രമം
കാസര്‍കോട് നുള്ളിപ്പാടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുമ്പോള്‍ അപകടത്തില്‍പ്പെട്ട സ്വകാര്യ ബസ്
വിജ്ഞാനത്തി ന്റെ തലപ്പാവ്‌
  വിജ്ഞാനത്തി ന്റെ തലപ്പാവ്‌
ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത മഹല്ല്‌ ജമാഅത്തുകളുടെ ഖാസിയായി പ്രമുഖ പണ്ഡിതനും സമസ്‌ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി പൊസോട്ട്‌ തങ്ങള്‍ക്ക്‌ പാണക്കാട്‌ ശിഹാബ്‌ ആറ്റക്കോയ തങ്ങള്‍ തലപ്പാവ്‌ അണിയിക്കുന്നു
കാമദേവ പൂജക്കായ്
  കാമദേവ പൂജക്കായ്
പൂരോല്‍സവത്തിന്റെ വരവറിയിച്ച് നീലേശ്വരം കരിന്തളത്തെ സുരേന്ദ്രന്റെ വീട്ടുമുറ്റത്ത് പൂത്തുലഞ്ഞ നരയന്‍പൂവ്
വിപണിയിലെത്തുംമുമ്പ്
  വിപണിയിലെത്തുംമുമ്പ്
കാസര്‍കോട് എടനീരില്‍ ഡെപ്യൂട്ടി കലക്ടറുടെ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ നേന്ത്രക്കായ കയറ്റി വന്ന മിനിലോറി.
വഴി മാറി...
  വഴി മാറി...
കാസര്‍കോട് അടുക്കത്ത് ബയല്‍ ദേശീയ പാതയില്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞുകയറിയ ഓമ്നി വാന്‍
ഷവര്‍ ബോട്ടില്‍
  ഷവര്‍ ബോട്ടില്‍
കേറി കിടക്കാന്‍ കൂരയില്ല, കോരികുളിക്കാന്‍ പാട്ടയില്ല... വേനല്‍ ചൂട് അസഹ്യമായപ്പോള്‍ പൊന്നിന്‍ കുടത്തിനെ കുളിപ്പിക്കാന്‍ യാത്രക്കാര്‍ വലിച്ചെറിഞ്ഞ കുപ്പിയാണ് ഈ മാതാവിന് ഉപകാരപ്പെട്ടത്. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള കാഴ്ച.

Photo: Ranjith Puthilot
അപകട കാഴ്ച
  അപകട കാഴ്ച
കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിനടുത്ത് ദേശീയ പാതയില്‍ മല്‍സ്യലോറിയുമായി കൂട്ടിയിടിച്ച് തകര്‍ന്ന സ്വകാര്യ ബസ്
Photo : 35082
മണ്ണും മനുഷ്യനും
  മണ്ണും മനുഷ്യനും
കടുത്ത വരള്‍ച്ചയില്‍ ക്യഷിനാശം നേരിടുന്ന ത്യക്കരിപ്പൂരിലെ ആയിറ്റി-വെള്ളാപ്പ്‌ പാടശേഖരത്ത്‌ ഉവ്വോണി ഉപയോഗിച്ച്‌ കര്‍ഷകന്‍ കൃഷിക്ക്‌ വെള്ളം നനക്കുന്നു
മധുരം മലയാളം
  മധുരം മലയാളം
എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതി കാസര്‍കോട്‌ നെല്ലിക്കുന്ന്‌ ഗേല്‍സ്‌ ഹൈസ്‌കുളില്‍ നിന്നും പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങളുടെ വിലയിരുത്തല്‍ നടത്തുന്നു.
ഉത്സവകാഴ്‌ചകള്‍
  ഉത്സവകാഴ്‌ചകള്‍
പാലക്കുന്ന്‌ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ ഭാഗമായി വിവിധ തിരുമൂല്‍കാഴ്‌ചകളില്‍ നിന്നുളള ദൃശ്യങ്ങള്‍.
ജലധാര
  ജലധാര
വേനല്‍ ചൂടില്‍ നാടും നഗരവും വറ്റി വരളുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കല്ലില്‍ നിന്നും ശുദ്ധജലം പാഴാകുന്നത് പതിവ് സംഭവമായി മാറുന്നു. ഭീമനടി മാങ്കോട് നിന്നുള്ള കാഴ്ച
കത്തുന്ന വേനലിലും തളരാതെ
  കത്തുന്ന വേനലിലും തളരാതെ
കുംഭ ചൂടില്‍ നാടും നഗരവും തിളച്ച് മറിയുമ്പോള്‍ ഉപജീവനത്തിന് കൃഷിയല്ലാതെ ഇവര്‍ക്ക് മറ്റൊന്നുമില്ല ആശ്രയം. സൂര്യാഘാതം നോക്കിയാല്‍ വയറുനിറയില്ല. എല്ലാ ആഘാതവും ഏറ്റുവാങ്ങാന്‍ ഇവരുടെ ജീവിതം പിന്നെയും ബാക്കി. കണ്ണൂരില്‍ നിന്നുള്ള ദൃശ്യം
അപകട ചക്രം
  അപകട ചക്രം
മംഗലാപുരത്തുനിന്നും പൂഴി കയറ്റി പോവുകയായിരുന്ന ലോറി പുല്ലൂര്‍ പൊള്ളക്കട പാലത്തിന്റെ കൈവരി തകര്‍ത്ത് ചക്രം ഊരി തെറിച്ച നിലയില്‍
Photo : 34572
ചടുല താള മേളം
  ചടുല താള മേളം
കണ്ണൂര്‍ സര്‍വ്വകലാശാല ഫോക്ക് ലോര്‍ കലാമേളയുടെയും സെമിനാറിന്റെയും ഭാഗമായി നീലേശ്വരം ക്യാമ്പസില്‍ അവതരിപ്പിച്ച മുടിയേറ്റം
പൈപ്പിലൊരു ആനക്കുളി
  പൈപ്പിലൊരു ആനക്കുളി
പൊള്ളുന്ന ഉച്ചവെയിലിനിടെ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ആന തൊട്ടടുത്ത പെപ്പ്‌ കണ്ടപ്പോള്‍ അതിനടുത്തെത്തി. പാപ്പാന്‍ പൈപ്പ്‌ തുറന്നുകൊടുത്തു. പൈപ്പിലെ വെള്ളം കുടിക്കണോ ശരീരത്തിലൊഴിക്കണോ എന്ന സംശയത്തിലായിരുന്നു ആന. പൈപ്പിന്‍ ചുവട്ടില്‍ മണിക്കൂറുകളോളം ആന ചെലവഴിച്ചപ്പോള്‍ നാട്ടുകാര്‍ക്കും അത്‌ കൗതുകമായി. ചെറുപുഴക്കടുത്ത്‌ നിന്നൊരു കാഴ്‌ച
വളവുണ്ടായാല്‍ അപകടം
  വളവുണ്ടായാല്‍ അപകടം
ചെര്‍ക്കള വളവില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി റോഡരികിലേക്ക് മറിഞ്ഞപ്പോള്‍
സത്യം തേടി
  സത്യം തേടി
ചെമ്പരിക്ക-മംഗലാപുരം ഖാസി.സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച്‌ അന്വേഷണം നടത്തുന്നതിനായി ക്രൈംഞ്ച്രാഞ്ച്‌ ഐ.ജി. ആര്‍.ശ്രീലേഖ ചെമ്പരിക്ക കടപ്പുറത്തെത്തിയപ്പോള്‍
പാവങ്ങളുടെ ചെറിയ സീസണ്‍ വരുന്നുവല്ലോ..
  പാവങ്ങളുടെ ചെറിയ സീസണ്‍ വരുന്നുവല്ലോ..
കെ.എസ്‌.ആര്‍.ടി.സിയില്‍ നടപ്പിലാക്കുന്ന സംസ്ഥാനതല സീസണ്‍ ടിക്കറ്റ്‌ ഉദ്‌ഘാടന പരിപാടിയില്‍ ഗതാഗത മന്ത്രി ജോസ്‌ തെറ്റയിലും എം.എല്‍.എമാരായ സി.ടി അഹമ്മദലി, സി.എച്ച്‌ കുഞ്ഞമ്പു എന്നിവരും
വഴിമാറാത്ത അപകടം
  വഴിമാറാത്ത അപകടം
മൊഗ്രാല്‍ പൂത്തുര്‍ ദേശീയപാതയില്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച്‌ തകര്‍ന്ന സ്വിഫ്‌റ്റ്‌ കാര്‍
പെട്ടിക്ക് നികുതിയുണ്ടോ?
  പെട്ടിക്ക് നികുതിയുണ്ടോ?
ധനകാര്യവകുപ്പ്‌ മന്ത്രി ഡോ.ടി.എം.തോമസ്‌ ഐസക്‌ സംസ്ഥാന ബഡ്‌ജറ്റ്‌ അവതരിപ്പക്കാന്‍ കറില്‍ നിന്ന്‌ ഇറങ്ങി വരുന്നു
കേന്ദ്രം കനിയുമോ
  കേന്ദ്രം കനിയുമോ
കേരള കോണ്‍ഗ്രസ്സ്‌ (ജെ) പ്രവര്‍ത്തകര്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ കാഞ്ഞങ്ങാട്‌ ഹെഡ്പോസ്‌റ്റോഫീസിന്‌ മുന്നില്‍ നടത്തിയ ശയനപ്രദക്ഷിണം
ആര്‍ക്കും വേണ്ടെങ്കില്‍ !
  ആര്‍ക്കും വേണ്ടെങ്കില്‍ !
കാസര്‍കോട്‌ ഫോര്‍ട്ട്‌ റോഡിലെ കോട്ട നവീകരണത്തിന്‌ വേണ്ടി ഇറക്കിവെച്ച എണ്ണായിരത്തോളം ചെങ്കല്ല്‌ നശിപ്പിച്ച നിലയില്‍
ഒഴിവായ ദുരന്തം
  ഒഴിവായ ദുരന്തം
ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പണിമുടക്കുന്ന തൊഴിലാളികള്‍ കാസര്‍കോട് ഗവണ്‍മെന്റ്‌ കോളേജിന് സമീപത്ത് തടഞ്ഞ ലോറ ഇലക്ട്രിക്‌ പോസ്‌റ്റിലിടിച്ചപ്പോള്‍
ഇന്ധനമില്ലാതെ
  ഇന്ധനമില്ലാതെ
വാഹന പണിമുടക്കിനെ തുടര്‍ന്ന്‌ ദുരിതത്തിലായ മത്സ്യതൊളിലാളികള്‍. കാസര്‍കോട്‌ ടൗണില്‍ നിന്നുള്ള ദൃശ്യം
പോലീസ്‌ സ്റ്റൈല്‍
  പോലീസ്‌ സ്റ്റൈല്‍
ബംഗ്ലാദേശ്‌ എഴുത്തുകാരി തസ്‌ലിമ നസ്‌റീന്റെ ലേഖനം പ്രസിദ്ധപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ കര്‍ണാടകയിലെ ഷിമോഗയില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസ്‌ യുവാവിനെ വളഞ്ഞ് വെച്ചു മര്‍ദ്ദിക്കുന്നു
ഹോളി
  ഹോളി
കാസര്‍കോട്‌ പ്രസ്‌ ക്ലബ്ല്‌ ജംഗ്‌ഷനില്‍ നടന്ന ഹോളി ആഘോഷത്തില്‍ നിന്ന്‌
പ്രകീര്‍ത്തനങ്ങളാല്‍...
  പ്രകീര്‍ത്തനങ്ങളാല്‍...
മുംബൈ മുഹമ്മദലി റോഡില്‍ നടന്ന നബിദിന ഘോഷയാത്രയില്‍ നിന്ന്‌
തിമിര്‍ത്ത് പെയ്തപ്പോള്‍
  തിമിര്‍ത്ത് പെയ്തപ്പോള്‍
ശനിയാഴ്ച രാത്രി ദുബൈയില്‍ തിമിര്‍ത്ത് പെയ്ത മഴയില്‍ വെള്ളത്തിനടിയിലായ റോഡ്. ദേരയില്‍ നിന്നുള്ള കാഴ്ച
ഒന്നിച്ച്‌
  ഒന്നിച്ച്‌
കാസര്‍കോട്‌ നഗരസഭ ടൗണ്‍ ഹാളില്‍, ഇ.എം.എസ്‌ ജന്മ ശദാബ്ദി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ നേതാക്കളെത്തിയപ്പോള്‍
പുണ്യ റസൂലിന്‍ പിറന്നാള്‍
  പുണ്യ റസൂലിന്‍ പിറന്നാള്‍
തളങ്കര മാലിക്‌ ദീനാറില്‍ നടന്ന നബിദിന ഘോഷയാത്രയില്‍ നിന്ന്‌
ദു:ഖാര്‍ദ്ര തീരം
  ദു:ഖാര്‍ദ്ര തീരം
ചെമ്പരിക്ക-മംഗലാപുംരം ഖാസി സി.എം അബ്ദുല്ല മൗലവി മരണപ്പെട്ട സ്ഥലം പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചപ്പോള്‍
കുട്ടിതെയ്യം
  കുട്ടിതെയ്യം
തൃക്കരിപ്പൂര്‍ കണ്ണമംഗലം കഴകം പെരുങ്കളിയാട്ടത്തില്‍ അഞ്ചരവയസ്സുകാരന്‍ കെട്ടിയാടിയ കുട്ടിതെയ്യം കുണ്ടോര്‍ ചാമുണ്ഡിക്കൊപ്പം കൂടെയുള്ളോര്‍ കോലം ധരിച്ച്‌ ഭക്‌തര്‍ക്ക്‌ അനുഗ്രഹം ചൊരിയുന്നു. Photo Sent by Bijeesh. MP
ചരിത്രം തിരുത്തി
  ചരിത്രം തിരുത്തി
ഗ്വാളിയോറില്‍ നടന്ന ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ തെണ്ടുല്‍ക്കര്‍ ധോനിയോടൊപ്പം
മഹാമാരിയെ പിടിച്ചുകെട്ടാന്‍
  മഹാമാരിയെ പിടിച്ചുകെട്ടാന്‍
കാസര്‍കോട്‌ റെയില്‍വേ സ്‌റ്റേഷനില്‍ റെഡ്‌ റിബര്‍ എക്‌സ്‌പ്രസ്‌ കേരളപര്യടനത്തിന്റെ ഉദ്ഘാടനത്തിന് ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എത്തിയപ്പോള്‍
പുന:സ്ഥാപനം
  പുന:സ്ഥാപനം
തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ സമീപത്തെ നെഹ്‌റു പ്രതിമയുടെ പുന:സ്ഥാപനം കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല നിര്‍വഹിക്കുന്നു.
ഇത്‌ പോലെയല്ല
  ഇത്‌ പോലെയല്ല
കാസര്‍കോട്‌ കറന്തക്കാട്ട് സീഡ്‌ഫാം ഉദ്‌ഘാടനം ചെയ്യാനെത്തിയ കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഫാമില്‍ വിളഞ്ഞ തേങ്ങയുടെ ഗുണ നിലവാരം പരിശോധിക്കുന്നു
അപകടം
  അപകടം
വിദ്യാനഗറില്‍ പൂഴിലോറിയും ഓട്ടോ ടെമ്പോയും കൂട്ടിയിച്ചുണ്ടായ അപകടം.
പുഷ്‌പഗോപുരം
  പുഷ്‌പഗോപുരം
മംഗലാപുരം കദ്രി പാര്‍ക്കില്‍ ആരംഭിച്ച കാര്‍ഷിക-പുഷ്‌പ-ഫല പ്രദര്‍ശനം വീക്ഷിക്കുന്ന ജനങ്ങള്‍
ബഹുമതി
  ബഹുമതി
അന്തരിച്ച സഹിത്യകാരന്‍ സി. രാഘവന്‍ മാസ്‌റ്ററുടെ സംസ്ക്കാര ചടങ്ങില്‍ പോലീസ്‌ അചാര വെടി മുഴക്കുന്നു
അവിടെയാണ്‌ കണ്ടത്‌
  അവിടെയാണ്‌ കണ്ടത്‌
ചെമ്പരിക്ക മംഗലാപുരം ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധിപ്പെട്ട്‌ പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ്‌ സര്‍ജന്‍ ഡോ. ഗോപാലക്യഷ്‌ണ പിള്ള മ്യതദേഹം കണപ്പെട്ട ചെമ്പരിക്ക കടലോരത്തെ കടുക്കകല്ലിലെത്തി പരിശോധന നടത്തുന്നു
ഭയപ്പാടോടെ
  ഭയപ്പാടോടെ
കള്ളുകുടിയനാണെന്നാരോപിച്ച്‌ കാസര്‍കോട്‌ റെയില്‍വെ സ്‌റ്റേഷനില്‍ പോലീസ്‌ മര്‍ദ്ദിച്ച തിരുവനന്തപുരം ചാല സ്വദേശി അബ്ദുല്‍ റഹീം ആഴ്‌ച്ചകളായുള്ള ചികിത്സയ്‌ക്ക്‌ ശേഷം ആരോഗ്യ നില വീണ്ടെടുത്തു നാട്ടിലേക്ക് തിരിച്ചുപോകാനായി കാഞ്ഞങ്ങാട്‌ റെയില്‍വേ സ്‌റ്റേഷനിലേത്തിയപ്പോള്‍
വിളിക്കാതെ വന്ന അതിഥി
  വിളിക്കാതെ വന്ന അതിഥി
കാസര്‍കോട് നുള്ളിപ്പാടിയിലെ കാര്‍ ഷോറൂമിലേക്ക് അവിചാരിതമായി അതിഥിയായി എത്തിയ പരുന്ത് മെക്കാനിക്ക് അരുണ്‍ ജിത്തിനോടൊപ്പം.
പോര്‌ പെണ്ണിനോട്‌
  പോര്‌ പെണ്ണിനോട്‌
കാസര്‍കോട്‌ പഴയ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത് മദ്യപിച്ച്‌ ലക്കുകെട്ട്‌ , ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെ സ്ഥലത്തെത്തിയ പോലീസുകാരന്‍ കസ്‌റ്റഡിയിലെടുത്ത്‌ ഓട്ടോയില്‍ കയറ്റുന്നു.
രക്ഷകര്‍
  രക്ഷകര്‍
തളങ്കര കടവത്ത് കാക്കകൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും പോലീസ് രക്ഷിച്ച വെള്ളിമൂങ്ങയെ എ.എസ്.ഐ അപ്പുണി വനംവകുപ്പ് അധികൃതരെ ഏല്‍പ്പിക്കുന്നു.
റേഷന്‍ വേണ്ടങ്കിലും കാര്‍ഡ്‌ വേണം
  റേഷന്‍ വേണ്ടങ്കിലും കാര്‍ഡ്‌ വേണം
കാഞ്ഞങ്ങാട്‌ സപ്ലൈ ഓഫീസില്‍ റേഷന്‍കാര്‍ഡിനായി അപേക്ഷ നല്‍കാനെത്തിയവരുടെ നീണ്ടനിര. Photo Sent By Kareem Kallooravi
ഓര്‍മയായി.........
  ഓര്‍മയായി.........
ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മയ്യത്ത്‌ ഖബറടക്കത്തിനായി കൊണ്ടുപോകുന്നു
അല്ലാഹുവിലേക്ക്
  അല്ലാഹുവിലേക്ക്
അന്തരിച്ച ഖാസി സി.എം അബ്ദുല്ല മൗലവിയുടെ പേരില്‍ മാഹിനബാദില്‍ നടത്തിയ മയ്യത്ത്‌ നിസ്‌കാരത്തിന്‌ ഹാജി അഹമ്മദ്‌ മുസ്‌ലിയാര്‍ ത്വാഖ നേത്യത്വം നല്‍കുന്നു
അണക്കാന്‍ പറ്റാതെ
  അണക്കാന്‍ പറ്റാതെ
കാസര്‍കോട്‌ അടുക്കത്ത്‌ ബയലില്‍ മാലിന്യത്തിന്‌ തീപിടിച്ചത്‌ 10 മണക്കൂര്‍ കഴിഞ്ഞിട്ടും അണക്കാന്‍ പറ്റാതെ വലഞ്ഞ ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍
വിളിയില്ലാതെ എത്തിയവര്‍
  വിളിയില്ലാതെ എത്തിയവര്‍
കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്‌ ശനിയാഴ്‌ച വൈകിട്ട്‌ മാലിന്യകൂമ്പാരത്തിന്‌ തീപ്പിടിച്ചപ്പോള്‍ തീയണക്കുന്ന ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍

Photo: Niyas Chemanad
അതിര്‍ത്തിയിലല്ല
  അതിര്‍ത്തിയിലല്ല
സീതാംഗോളി മാലിക്ദീനാര്‍ ഫാര്‍മസി കോളേജില്‍ കണ്ടെത്തിയ മിലിട്ടറി ബട്ടര്‍ഫ്ലൈ (പട്ടാള ശലഭം)
മൈ നെയിം ഈസ് ഖാന്‍
  മൈ നെയിം ഈസ് ഖാന്‍
ശിവസേനയുടെ കടുത്ത പ്രതിഷേധത്തിനിടയില്‍ വന്‍ സുരക്ഷാ ക്രമീകരണത്തില്‍ മുംബൈയിലെ തീയറ്ററുകളില്‍ ഷാറൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ മൈ നെയിം ഈസ് ഖാന്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, സിനി മാക്സ് മള്‍ട്ടിപ്ലക്സില്‍ നിന്നുള്ള കാഴ്ച
വഴിതെറ്റിയ അപകടം
  വഴിതെറ്റിയ അപകടം
ചെമ്മനാട് ചളിയങ്കോട് സംസ്ഥാന പാതയില്‍ വ്യാഴാഴ്ച വൈകീട്ട് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ സന്‍ട്രോ കാര്‍.

Photo: Niyas Chemanad
സ്മൃതി പഥങ്ങള്‍
  സ്മൃതി പഥങ്ങള്‍
കെ.എ.ടി.എഫ് സംസ്ഥാന സമ്മേളന നഗരിയില്‍ കോഴിക്കോട് സ്വദേശി ദാസന്‍ ഒരുക്കിയ 'ശിഹാബ് തങ്ങള്‍ സ്മൃതി പഥങ്ങളിലൂടെ' ചിത്ര പ്രദര്‍ശനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിക്കുന്നു.
മാനവ സൗഹൃദം
  മാനവ സൗഹൃദം
കിഡ്നി ഫെഡെറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന മാനവ കാരുണ്യയാത്രയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ അബ്ദുസ്സമദ് സമദാനി ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമലിനോടൊത്ത്.
അനുശോചനം
  അനുശോചനം
ദുബൈ പോലീസ് മേധാവി ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമിന്റെ മാതാവിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ ദാഹി ഖല്‍ഫാന്റെ വസതിയിലെത്തിയ അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ല്യാര്‍.
ആഹ്ലാദം തുളുമ്പി
  ആഹ്ലാദം തുളുമ്പി
മാസങ്ങള്‍ക്ക് മുമ്പ് കാണാതായ റിയാന ചെങ്കളയിലെ വീട്ടിലെത്തിയപ്പോള്‍ ഉമ്മ ഫൗസിയയോടൊത്ത്.
ചിത്ര ശലഭം
  ചിത്ര ശലഭം
തൃക്കരിപ്പൂര്‍ ഇടയിലേക്കാടില്‍ കണ്ടെത്തിയ അപൂര്‍വ്വയിനം ചിത്ര ശലഭം.
ഇടം നല്‍കാതെ
  ഇടം നല്‍കാതെ
വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും കാമ്പസുകളില്‍ ഇടമില്ലെന്ന്‌ പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐയുടെ നേത്യത്വത്തില്‍ നടത്തുന്ന സാംസ്‌കാരിക ജാഥയിക്ക്‌ കാസര്‍കോട്‌ ഐടിഐയില്‍ നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
കിലോമീറ്ററുകള്‍ താണ്ടി
  കിലോമീറ്ററുകള്‍ താണ്ടി
കാലി തീറ്റയ്ക്ക് വില കുതിച്ചു കയറിയതിനാല്‍ തന്റെ കന്നുകാലി കൃഷി പ്രതിസന്ധി പരിഹരിക്കാന്‍ പച്ചപുല്ല് ശേഖരിച്ച് നടന്നു പോകുന്ന സ്ത്രി. പള്ളിക്കര പുച്ചക്കാട് റെയില്‍ പാതയൊരത്ത് നിന്നുള്ള ദൃശ്യം
ചൂളിയാര്‍ ഭഗവതി
  ചൂളിയാര്‍ ഭഗവതി
അരവത്ത്‌ മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം പെരുങ്കളിയാട്ടത്തില്‍ ചൂളിയാര്‍ ഭഗവതിയുടെ തിരുമുടി ഉയര്‍ന്നപ്പോള്‍
പ്രവാഹം
  പ്രവാഹം
മാലിക് ദീനാര്‍ ഉറൂസിന്റെ സമാപനത്തോടനുബന്ധിച്ച് ഞായാറാഴ്ച രാവിവിലെ നടന്ന അന്നദാന ചടങ്ങില്‍ നിന്ന്‍
കോട്ടൂര്‍ വളവില്‍...
  കോട്ടൂര്‍ വളവില്‍...
കര്‍ണാടകയില്‍ നിന്ന്‌ പുഴിയുമായി വന്ന ലോറി കോട്ടൂര്‍ വളവില്‍ മറിഞ്ഞ നിലയില്‍
ഭക്തിയുടെ ലഹരി
  ഭക്തിയുടെ ലഹരി
ഭക്തിയുടെ ലഹരിയില്‍ ഇല്ലാതാവുന്ന വേദന തിരുവനന്തപുരത്ത് നടന്ന തൈപ്പൂയ ഘോഷയാത്രയില്‍ നിന്നും

Photo: K Pradeep
പ്രാര്‍ത്ഥന
  പ്രാര്‍ത്ഥന
പടിഞ്ഞാറന്‍ മേഖലയിലെ ലിവയില്‍ രണ്ടു ദിവസം നീണ്ടു നിന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനിടെ ഹാമിം മസ്ജിദില്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥന നടത്തുന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാശിദ്‌ അല്‍ മക്‌തൂം. മറ്റു മന്ത്രിമാര്‍ സമീപം.
കലം കനിവ്‌
  കലം കനിവ്‌
പാലക്കുന്ന്‌ ഭഗവതിക്ഷേത്രത്തിലെ വലിയകലംകനിപ്പ്‌ മഹോത്സവത്തിനായി ഭക്തര്‍ കലവുമായി ക്ഷേത്രത്തിലേക്ക്‌ വരുന്നു
എന്റെ കണ്‍മണിയെവിടെ
  എന്റെ കണ്‍മണിയെവിടെ
ഉളിയത്തടുക്കയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുവീഷ്‌ എന്ന ഒന്‍പത്‌ വയസ്സുകാരന്‍ കിണറ്റില്‍ വീണ്‌ മരിച്ചതിനെ തുടര്‍ന്ന്‌ ആശുപത്രിയിലെത്തിയ മാതാവ്‌ ശശികലയെ ഭര്‍ത്താവ്‌ മുരുകേശ്‌ സാന്ത്വനിപ്പിച്ച്‌ കൂട്ടികൊണ്ടുപോകുന്നു.
സൗഹാര്‍ദ്ദ പാനീയം
  സൗഹാര്‍ദ്ദ പാനീയം
തളങ്കര ചിരുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനെത്തുന്നവര്‍ക്ക്‌ തളങ്കര മാലിക്‌ ദീനാര്‍ ഉറൂസ്‌ കമ്മിറ്റിയും സി.എന്‍.എന്‍. തളങ്കരയും ചേര്‍ന്ന്‌ സര്‍ബത്ത്‌ വിതരണം ചെയ്യുന്നു
ക്യാബിനറ്റ്
  ക്യാബിനറ്റ്
യു.എ.ഇ യുടെ പടിഞ്ഞാറന്‍ മേഖലയിലെ ലിവ യില്‍ വെച്ചു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനിടെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാശിദ്‌ അല്‍ മക്‌തൂമും മറ്റു മന്ത്രിമാരും.
തളങ്കരയുടെ സ്വാഗതം
  തളങ്കരയുടെ സ്വാഗതം
മാലിക് ദീനാര്‍ ഉറൂസില്‍ സംബന്ധിക്കാനെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉമല ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ ഉറൂസ് കമ്മിറ്റി സെക്രട്ടറി തളങ്കര ഇബ്രാഹിം ഖലീല്‍ സ്വീകരിക്കുന്നു. മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്വീബ് അബ്ദുസ്സലാം ദാരിമി കരുവാരക്കുണ്ട്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി എന്നിവരെയും കാണാം.
ചാമുണ്ഡി തെയ്യം
  ചാമുണ്ഡി തെയ്യം
അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് കെട്ടിയാടിയ മൂവാളം ചാമുണ്ഡി തെയ്യം
മാധുര്യം
  മാധുര്യം
അല്‍ഐനിലെ മര്‍കാനിയയില്‍ മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദു കൃഷിചെയ്തുണ്ടാക്കിയ ഒമ്പത് കിലോഗ്രാം തൂക്കം വരുന്ന മധുരക്കിഴങ്ങ്.
മായുന്ന കാഴ്ച
  മായുന്ന കാഴ്ച
പള്ളിക്കരയിലെ പുകയില പാടത്ത് തൊഴിലാളികളെ കിട്ടാത്തതിനാല്‍ ഉടമയായ അബ്ദുല്ല പുകയില കൃഷിക്ക് വെള്ളം നനയ്ക്കുന്നു.
നായയ്‌ക്കാകുമോ
  നായയ്‌ക്കാകുമോ
ജില്ലാ സഹകരണ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖ കൊള്ളയടിക്കാന്‍ ശ്രമം നടത്തിയവരുടെ തെളിവ്‌ ശേഖരിക്കാന്‍ പോലീസ്‌ നായയെത്തിയപ്പോള്‍
മുന്നോട്ട്‌
  മുന്നോട്ട്‌
തളങ്കര ദഖീറത്ത്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ രജത ജൂബിലി ആഘോഷത്തിനെത്തിയ ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി , ചെര്‍ക്കള അബ്‌ദുല്ല, സി.ടി. അഹമ്മദലി എം.എല്‍.എ, ടി.ഇ. അബ്‌ദുല്ല എന്നിവര്‍ക്കൊപ്പം വേദിയിലേക്ക്
സവാരി
  സവാരി
ബേക്കല്‍ ലളിത് റിസോര്‍ട്ട്‌ ആന്റ്‌ സ്‌പായുടെ ഉദ്‌ഘാടനത്തിനെത്തിയ ആഭ്യന്തര മന്ത്രി കോടിയേരി ബലക്യഷ്‌ണന്‍. ഹോട്ടല്‍ ശൃംഖലയുടെ ചെയര്‍പേഴ്‌സണ്‍ ജ്യോത്സന സൂരി, കെ.വി കുഞ്ഞിരാമന്‍ എം.എല്‍.എ എന്നിവര്‍ ക്ലബ് കാറില്‍ സവാരി നടത്തുന്നു
അല്‍ഐന്‍ എയറോബാറ്റിക് ഷോ
  അല്‍ഐന്‍ എയറോബാറ്റിക് ഷോ
അല്‍ഐന്‍ എയറോബാറ്റിക് ഷോയില്‍ ഗുഡിയര്‍ ഈഗിള്‍സ് ടീമിലെ ഒരു പാരച്യൂട്ടിസ്റ്റ് നടത്തിയ സാഹസിക പ്രകടനം
ഒരുമയോടെ
  ഒരുമയോടെ
കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവത്തില്‍ തിരുവാതിരയില്‍ ഒന്നാം സ്ഥാനം നേടിയ പി.ആര്‍.എന്‍.എസ്‌.എസ്‌ മട്ടന്നൂര്‍ ടീം
അണയുമോ
  അണയുമോ
ചെര്‍ക്കള ബേര്‍ക്കയില്‍ കശുമാവില്‍ തോട്ടത്തില്‍ തീ പിടിച്ചപ്പോള്‍ ഓല കൊണ്ട്‌ തീയണയ്‌ക്കുന്ന ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥന്‍
രക്ഷകര്‍
  രക്ഷകര്‍
മുംബൈ ഡോംഗ്രി എസ്.വി.പി റോഡിലെ ചാര്‍ണയില്‍ ടിവി കേബ്ളില്‍ കുടുങ്ങിയ വെള്ളിമൂങ്ങയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയപ്പോള്‍

Photo sent By Kundamkuzhi Khader
വരച്ചുവെക്കല്‍
  വരച്ചുവെക്കല്‍
അരവത്ത്‌ മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിനോടനുബന്ധിച്ച്‌ നടന്ന വരച്ചുവെക്കല്‍ ചടങ്ങില്‍ നിന്ന്‌
അനുഗ്രഹം തേടി
  അനുഗ്രഹം തേടി
കരിപ്പോടി മുച്ചിലോട്ട്‌ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ സമാപനത്തിനോടനുബന്ധിച്ച്‌ അനുഗ്രഹം തേടിയെത്തിയ ഭക്തജനങ്ങള്‍
ബാക്കിയായത്
  ബാക്കിയായത്
രാജപുരം-ബളാള്‍ ജില്ലാ പഞ്ചായത്ത്‌ റോഡ്‌ പൊട്ടിപൊളിഞ്ഞ്‌ നിലയില്‍
വടംവലി
  വടംവലി
കാസര്‍കോട് പ്രസ്സ് ക്ലബ്ബിന്റെ കുടുംബ മേളയോടനുബന്ധിച്ച് നടന്ന വടംവലി മത്സരത്തില്‍ നിന്ന്
പഠനയാത്ര
  പഠനയാത്ര
കാനത്തൂര്‍ ഗവ. യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകൃതി പഠനയാത്ര
ബിഹു നൃത്തം
  ബിഹു നൃത്തം
കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം നീലേശ്വരത്തെ സര്‍വകലാശാലയുടെ കീഴിലുള്ള ഡോ. പി.കെ. രാജന്‍ സ്‌മാരക കാമ്പസില്‍ സംഘടിപ്പിച്ച ഫോക്‌ഫെസ്റ്റില്‍ ആസാമില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച ബിഹു നൃത്തം
പഞ്ചാബി നൃത്തം
  പഞ്ചാബി നൃത്തം
സ്കിന്നേഴ്സ് കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടന്ന ഫോക്ക് ഫെസ്റ്റില്‍ പഞ്ചാബിലെ കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്തത്തില്‍ നിന്നുള്ള ഒരു രംഗം
'പരാക്രമം വിദ്യയോട്'
  'പരാക്രമം വിദ്യയോട്'
കാസര്‍കോട്‌ ഗവണ്മെന്റ് ഹൈസ്‌ക്കൂളിലെ മേല്‍കൂരയുടെ ഓടുകള്‍ സമൂഹവിരുദ്ധര്‍ കല്ലെറിഞ്ഞ് തകര്‍ത്തതിനെതുടര്‍ന്ന് വെയിലേറ്റ് വിദ്യഭ്യാസം നടത്തുന്ന കുട്ടികള്‍
ഹിന്ദു യുവ സമാവേശ്
  ഹിന്ദു യുവ സമാവേശ്
ബജ്റങ് ദള്‍ രൂപീകരിച്ചതിന്റെ 25ാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി മംഗലാപുരം നെഹ്റു മൈതാനിയില്‍ സംഘടിപ്പിച്ച ഹിന്ദു യുവ സമാവേശ്
പുനര്‍ജനി
  പുനര്‍ജനി
തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ പറമ്പില്‍ ഇലകള്‍ കൊഴിഞ്ഞ് നശിച്ച നിലയിലായിരുന്ന വാഴ തണ്ടില്‍ നിന്നും കുലച്ചപ്പോള്‍

Photo sent by M.P Bijeesh
പെരുങ്കളിയാട്ടം
  പെരുങ്കളിയാട്ടം
കരിപ്പോടി മുച്ചിലോട്ട്‌ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച്‌ കെട്ടിയാടിയ കണ്ണങ്ങാട്ട്‌ ഭഗവതി
ഭരതനാട്യം ഒന്നാം സ്ഥാനം
  ഭരതനാട്യം ഒന്നാം സ്ഥാനം
ചെറുവത്തൂരില്‍ തുടങ്ങിയ സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ എ. അഞ്‌ജിലി (ടി.എച്ച്‌.എസ്‌.എസ്‌ നെടുമങ്ങാട്‌ തിരുവനന്തപുരം)
അപകടം ഒഴിയാതെ...
  അപകടം ഒഴിയാതെ...
കോട്ടൂര്‍ വളവിന്‌ സമീപം നിയന്ത്രണം വിട്ട്‌ മതിലിലിടിച്ച്‌ തകര്‍ന്ന ബസ്‌ നീക്കം ചെയ്യുന്നതിനിടയില്‍ 25 അടി താഴ്‌ച്ചയുള്ള കൊക്കയിലേക്ക്‌ മറിഞ്ഞ ക്രെയിന്‍
പ്രധിഷേധം അടക്കയോടല്ല
  പ്രധിഷേധം അടക്കയോടല്ല
കാസര്‍കോട് ജില്ലാ അടക്കാ കര്‍ഷക സംരക്ഷണ സമിതിയുടെയും കിസാന്‍ സേനയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ കളക്ടറേറ്റ് ധര്‍ണയില്‍ അടക്ക പൊതിച്ച് പ്രതിഷേധിക്കുന്ന കര്‍ഷകര്‍.
പരാതി കാക്കിക്കാര്‍ക്ക് വേണ്ട
  പരാതി കാക്കിക്കാര്‍ക്ക് വേണ്ട
കള്ളുകുടിയനെന്നാരോപിച്ച് കാസര്‍കോട് റെയില്‍വെ പോലീസ് പ്ലാറ്റ്ഫോമില്‍ മര്‍ദ്ദിച്ച തിരുവന്തപുരം സ്വദേശി അബ്ദുറഹ് മാന്‍ പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പൊട്ടിയ കൈയ്യെല്ലിന്റെ എക്സ്-റെയുമായി കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങുന്നു.
കോട്ട കാണാന്‍
  കോട്ട കാണാന്‍
എ.ഐ.സി.സി സെക്രട്ടറി ഷക്കീല്‍ അന്‍സാരിയും മഹാരാഷ്ട്രാ മന്ത്രി നിതിന്‍‌റാവുതും കുടുംബാംഗങ്ങളും ബേക്കല്‍ കോട്ട സന്ദര്‍ശിച്ച് മടങ്ങുന്നു.

Photo sent by: Khader Kundamkuzhi

സമുദ്രപൂജ
  സമുദ്രപൂജ
ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം നീലേശ്വരം തൈക്കടപ്പുറം സ്റ്റോറിന് സമീപം നടത്തിയ സമുദ്രപൂജയില്‍ നിന്ന്
'എന്തിനീ ക്രൂരത'
  'എന്തിനീ ക്രൂരത'
കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ കള്ളുകുടിയനെന്നാരോപിച്ച് റെയില്‍വെ പോലീസ് തല്ലി കയ്യൊടിച്ച തിരുവനന്തപുരം ചന്തമുക്ക് സ്വദേശി അബ്ദുര്‍ റഹ്മാന്‍ എന്ന വയോവൃദ്ധന്‍ ആശുപത്രിയില്‍
പൂച്ചക്കും കൊമ്പ്‌
  പൂച്ചക്കും കൊമ്പ്‌
തൊക്കോട്ട് കൊണാജെ ഹരേക്കള ന്യൂ പടുപ്പുവിലെ ലത്തീഫിന്റെ വീട്ടിലെ കൊമ്പുള്ള പൂച്ച. വളര്‍ത്ത്പൂച്ചയ്ക്ക് കൊമ്പ് മുളച്ചതറിഞ്ഞ് നിരവധി പേരാണ് പൂച്ചയെ കാണാന്‍ ‌ലത്തീഫിന്റെ വീട്ടിലെത്തുന്നത്.
മറ്റൊരു വിസ്മയം...
  മറ്റൊരു വിസ്മയം...
പടന്നയില്‍ നിന്നുള്ള ഗ്രഹണ കാഴ്ച
ആകാശ വിസ്മയം
  ആകാശ വിസ്മയം
സൂര്യഗ്രഹണത്തിന്റെ വിവിധ ദൃശ്യങ്ങള്‍; ചെമനാട്ട് നിന്ന്‍
ആകാശത്തിലെ അപൂര്‍വ്വ കാഴ്ച
  ആകാശത്തിലെ അപൂര്‍വ്വ കാഴ്ച
പൊയ്നാച്ചിയില്‍ ദൃശ്യമായ ഭാഗിക സൂര്യഗ്രഹണത്തിന്റെ വിവിധ ചിത്രങ്ങള്‍
ദഫ്മുട്ടില്‍ എ.ഗ്രേഡ്
  ദഫ്മുട്ടില്‍ എ.ഗ്രേഡ്
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ ദഫ്മുട്ടില്‍ എ. ഗ്രേഡ് നേടിയ ജി.എച്ച്.എസ്.എസ് ഉദുമയിലെ ശാക്കിര്‍ റഹ്മാനും സംഘവും
ഗ്രഹണ കാഴ്‌ച്ച
  ഗ്രഹണ കാഴ്‌ച്ച
സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ കൂത്തുപറമ്പ വേങ്ങാടിനടുത്ത കരിയോട്‌ എല്‍.പി.സ്‌ക്കൂളിലെയും, മാങ്ങാട്ടിടം ശങ്കനെല്ലൂര്‍ എല്‍.പി.സ്‌ക്കൂളിലെയും വിദ്യാര്‍ത്ഥികള്‍ സ്വന്തമായി നിര്‍മ്മിച്ച കണ്ണടയുമായി കാത്തിരിക്കുന്നു.
'കാറുവേണ്ടാത്ത കള്ളന്‍'
  'കാറുവേണ്ടാത്ത കള്ളന്‍'
ഈ കാറിന്റെ ചക്രങ്ങള്‍ ഊരിയെടുത്ത കള്ളന് പുത്തന്‍ കാര്‍ വേണ്ട. ഊരിയെടുത്ത ചക്രം വിറ്റ് കിട്ടുന്ന കുറച്ച് 'പുത്തന്‍' മതി. കാസര്‍കോട് കൊറക്കോട് ബിലാല്‍ മസ്ജിദിന് സമീപത്തെ വോളിബോള്‍ ബഷീറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിട്ടിരുന്ന ആള്‍ടോ കാറിന്റെ ചക്രങ്ങളാണ് മോഷ്ടിച്ചത്.
അപകടം പലവിധം
  അപകടം പലവിധം
കാസര്‍കോട് കറന്തക്കാട് ദേശിയ പാതയില്‍ നിയന്ത്രണം വിട്ട് ട്രാഫിക്ക് സൈന്‍ബോര്‍ഡില്‍ ഇടിച്ച മാരുതി ഓമ്നിവാന്‍
പ്രദര്‍ശനം
  പ്രദര്‍ശനം
കാസര്‍കോട് നഗരസഭാ പരിധിയില്‍ ജില്ലാ അരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൈനേറിയ സര്‍വ്വേയൂണിറ്റ് കസര്‍കോട് ഗവ.ഹയര്‍സെക്കന്ററി സ്ക്കൂളില്‍ സംഘടിപ്പിച്ച ആരോഗ്യബോധവല്‍ക്കരണ ചിത്രപ്രദര്‍ശനത്തില്‍ നിന്ന്
കൂരിരുള്‍ മാത്രം...
  കൂരിരുള്‍ മാത്രം...
മൂളിയാര്‍ കോട്ടൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചതിനാല്‍ രക്ഷപ്പെട്ട യുവാവ് ദു:ഖം സഹിക്കാനാവതെ കണ്ണീര്‍വാര്‍ക്കുന്നു
പുനഃസമാഗമം
  പുനഃസമാഗമം
പത്തനാപുരത്തെ ഗാന്ധിഭവനില്‍ റിയാനയെ കണ്ടെത്തിയ വിവരമറിഞ്ഞ്‌ കൊല്ലത്തെത്തിയ മാതാവ്‌ ഫൗസിയ മകളെ കണ്ട്മുട്ടിയപ്പോള്‍
ആരോഗ്യത്തിന് രണ്ടു തുള്ളി
  ആരോഗ്യത്തിന് രണ്ടു തുള്ളി
പള്‍സ്‌ പോളിയോ പരിപാടിയുടെ ഒന്നാം ഡോസ്‌ ജില്ലാതല വിതരണോദ്‌ഘാടനം കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ സി.ടി അഹമ്മദലി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യുന്നു
പ്രതിരോധം ഞങ്ങളിലൂടെ...
  പ്രതിരോധം ഞങ്ങളിലൂടെ...
കാസര്‍കോട് മുനിസിപ്പില്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച കരസേന റിക്രൂട്ട് മെന്റ് റാലിയില്‍ പുള്‍-അപ്പ് കായികക്ഷമത തെളിയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍
കരാട്ടേ ചാമ്പ്യന്‍ഷിപ്പ്‌
  കരാട്ടേ ചാമ്പ്യന്‍ഷിപ്പ്‌
സ്റ്റേറ്റ്‌ സ്‌കൂള്‍സ്‌ ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പ്‌ സ്‌പോര്‍ട്ട്‌സ്‌ മാന്ത്രി എം.വിജയകുമാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ സേറ്റഡിയത്തില്‍ ഉദ്‌ഘാടനം ചെയ്തപ്പോള്‍.
അയ്യന്‌ കുളിരായ്‌
  അയ്യന്‌ കുളിരായ്‌
ശബരിമലയില്‍ വെള്ളിയാഴ്‌ച മഴ പെയ്‌തപ്പോള്‍
സഅദിയയുടെ തണലില്‍
  സഅദിയയുടെ തണലില്‍
സഅദിയ്യ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന അനാഥ യുവതിയുടെ നിക്കാഹ് കര്‍മ്മത്തിന് സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍ നേത്യത്വം നല്‍ക്കുന്നു
സംഘനൃത്തം
  സംഘനൃത്തം
കുണ്ടംകുഴില്‍ നടക്കുന്ന കാസര്‍കോട്‌ റവന്യൂ ജില്ലാ കലോത്സവത്തില്‍ സംഘനൃത്തത്തില്‍ യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ലിറ്റില്‍ ഫ്‌ളവര്‍ കാഞ്ഞങ്ങാട്‌ ടീം
തിരുവാതിരയില്‍ ഒന്നാം സ്ഥാനം
  തിരുവാതിരയില്‍ ഒന്നാം സ്ഥാനം
കുണ്ടംകുഴിയില്‍ നടന്ന കാസര്‍കോട്‌ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിരയില്‍ ഒന്നാം സ്ഥാനം നേടിയ ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രേവതി രമേഷ്‌ സംഘവും
'ഇശല്‍ മഴ'
  'ഇശല്‍ മഴ'
കുണ്ടംകുഴിയില്‍ നടക്കുന്ന കാസര്‍കോട് റവന്യു ജില്ലാ സ്ക്കൂള്‍ കലോല്‍സവത്തില്‍ ഹയര്‍സെക്കന്ററി ഒപ്പനയില്‍ ഒന്നാം സ്ഥാനം നേടിയ ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്ക്കൂളിലെ ശ്രുതി & പാര്‍ട്ടി
Photo : sk
ഉയരുന്ന കൈയടി
  ഉയരുന്ന കൈയടി
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടസമുച്ചയമായ ബുര്‍ജ് ഖലീഫയുടെ ഉദ്ഘാടന വേളയിലെ ആഹ്ലാദ നിമിഷത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ്, ശൈഖ് ഹസ്സ ബിന്‍ ‍സായിദ് എന്നിവര്‍
വേദന
  വേദന
കണ്ണിനു പരിക്കേറ്റ നീര്‍കാക്കയെ ത്യക്കരിപ്പൂര്‍ മ്യഗാശുപത്രിയില്‍ ചികിത്സിക്കുന്നു
അപകടം
  അപകടം
ദേശീയപാതയില്‍ പുല്ലൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത ടാങ്കര്‍ലോറിയുടെ മുന്‍ചക്രങ്ങള്‍ പാലത്തിനു പുറത്തേക്കു കടന്ന നിലയില്‍
ഒപ്പനയില്‍ ഒന്നാമത്
  ഒപ്പനയില്‍ ഒന്നാമത്
കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പനയില്‍ (എച്ച്‌ എസ്‌) ഒന്നാമതായ സ്റ്റെഫി ആന്റ്‌ പാര്‍ട്ടി (മൊകേരി രാജീവ്‌ ഗാന്ധി ഹയര്‍സെക്കന്ററി സ്‌കൂള്‍)
സ്വീകരണം
  സ്വീകരണം
ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന്‌ സ്വീകരിക്കുന്നു
അപകടം
  അപകടം
ശനിയാഴ്ച്ച രാവിലെ നീലേശ്വരം പള്ളിക്കരയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പുതുസമ്മാനം
  പുതുസമ്മാനം
ഷാര്‍ജയില്‍ വെള്ളിയാഴ്‌ച മഴയോടൊപ്പം ആലിപ്പഴം വര്‍ഷിച്ചപ്പോള്‍
'മധുരം' 2010
  'മധുരം' 2010
കാസര്‍കോട് പ്രസ്സ് ക്ലബ്ബിന്റെ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മുന്‍ പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ.എം അഹ്മദ് കേക്ക് മുറിച്ച ശേഷം ചന്ദ്രിക ബ്യൂറോ ചീഫ് റഹ്മാന്‍ തായലങ്ങാടിക്ക് നല്‍കുന്നു. സമീപം പ്രസ്സ് ക്ലബ് പ്രസിഡന്റ് സിബി ജോണ്‍ തുവ്വല്‍, വി.വി പ്രഭാകരന്‍ (അമൃത ടി.വി), രാജേഷ് (മാതൃഭുമി), ഹരീഷ് (കേരള കൗമുദി) എന്നിവര്‍
അപകടം
  അപകടം
ബുധനാഴ്ച്ച രാവിലെ കണ്ണൂര്‍ ചാല ബൈപാസ് റോഡിലുണ്ടായ വാഹനാപകടം
അപകടം
  അപകടം
ലോറി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മംഗലാപുരം നന്തൂരിലെ ഡെന്റല്‍ ക്ലിനിക്കിന്റെ മതിലില്‍ ലോറി ഇടിച്ച് കയറിയപ്പോള്‍. ഡ്രൈവര്‍ ബി. ഭാസ്ക്കറിനെ ഗുരുതരാവസ്ഥയില്‍ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്കൊടിയുടെ വഴിയെ
  ചെങ്കൊടിയുടെ വഴിയെ
കാഞ്ഞങ്ങാട്ട്‌ ഡി.വൈ.എഫ്‌.ഐ സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും ക്യൂബന്‍ അംബാസിഡറും കാസര്‍കോട്‌ ഗസ്‌റ്റ്‌ഹൗസില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക്‌ പുറപ്പെടുന്നു.
ജീവന്റെ വില
  ജീവന്റെ വില
തുരുത്തി പുഴയില്‍ സുഹ്യത്തുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട്‌ കാണാകായതിനെ തുടര്‍ന്ന്‌ തിരച്ചില്‍ നടത്തുന്ന നാട്ടുകാരും പോലീസുകാരും
Photo : Achu Kasaragod
'സന്ദര്‍ശക വിസയില്‍'
  'സന്ദര്‍ശക വിസയില്‍'
ഷാര്‍ജ റോളയില്‍ അല്‍ നബ്ബക്കടുത്ത് അപ്രതീക്ഷിതമായെത്തിയ പെരുമ്പാമ്പ്. പട്ടാപകല്‍ നഗരത്തിലിറങ്ങിയ 'സന്ദര്‍ശകനെ' കണ്ട് പലരും ഭയന്നുവിറച്ചു. ചിലര്‍ ശരിക്കും ഞെട്ടി. നാട്ടില്‍ പലവട്ടം പെരുമ്പാമ്പിനെ പിടിച്ച് പ്രദര്‍ശിപ്പിച്ച ചില വീരന്മാര്‍ പോലും പിന്നീട് അത് 'പുലിവാലാ'യെങ്കിലോ എന്നോര്‍ത്ത് 'പത്തിമടക്കി' വിവരമറിഞ്ഞെത്തിയ പോലീസും എന്തുചെയ്യണമെന്നറിയാതെ അല്‍പമൊന്ന് ശങ്കിച്ചു. ഒടുവില്‍ പോലീസ് 'പ്രതിയെ വലയിലാക്കി' ഡെസര്‍ട്ട് പാര്‍ക്കിലേക്ക് മാറ്റി.
വിജനതയുടെ അനുഗ്രഹം
  വിജനതയുടെ അനുഗ്രഹം
ബി.എം.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് വിജനമായ കാസര്‍കോട് നഗരത്തില്‍ മകനെ സൈക്കിള്‍ പരിശീലിപ്പിക്കുന്ന അച്ഛന്‍
അങ്കത്തട്ട്‌
  അങ്കത്തട്ട്‌
കാസര്‍കോട്‌ ജില്ലാ കളരിപ്പയറ്റ്‌ അസോസിയേഷന്റെയും എ.പി.എം. കളരി പാലക്കുന്നിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലക്കുന്ന്‌ ഗ്രീന്‍വുഡ്‌ പബ്ലിക്‌ സ്‌കൂള്‍ ഇന്റോര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌
റോഡ്‌ !
  റോഡ്‌ !
പനത്തടി ഗ്രാമ പഞ്ചായത്തിലെ പാണത്തൂര്‍- സുള്ള്യ റോഡ്‌ തകര്‍ന്ന നിലയില്‍
ജുഡോ
  ജുഡോ
ചെറുവത്തൂര്‍ കാടങ്കോട്‌ ഫിഷറീസ്‌ സ്‌കൂളില്‍ ആരംഭിച്ച സംസ്ഥാന പൈക്ക കായികമേളയിലെ ജുഡോ മത്സരത്തില്‍ നിന്ന്‌
വളരുക; ഞങ്ങളോടൊപ്പം
  വളരുക; ഞങ്ങളോടൊപ്പം
എന്‍.എസ്‌.എസ്‌. സപ്‌തദിന ക്യാമ്പിന്റെ ഭാഗമായി കാടങ്കോട്‌ ഗവ.ഫിഷറീസ്‌ ഹയര്‍സെക്കണ്ടറി എന്‍.എസ്‌.എസ്‌. യൂണിറ്റ്‌ മാവിലാകടപ്പുറം തീരത്ത്‌ കാറ്റാടിമരങ്ങള്‍ നടന്നു
'അന്വേഷണം' ജനകീയം
  'അന്വേഷണം' ജനകീയം
റിയാന തിരോധാനവുമായി ബന്ധപ്പെട്ട്‌ സമര സമിതിയുടെ നേതൃത്വത്തില്‍ ജനകീയ അന്വേഷണം നടത്തുന്ന ഡോ. എഫ്‌.ഗീതാ പട്ടാമ്പിയുടെ നേതൃത്വത്തിലുള്ള സംഘം റിയാനയുടെ മാതാവ് ഫൗസിയയില്‍ നിന്നും കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്‍ഡ്‌ സമര പന്തലില്‍ നിന്നും മൊഴിയെടുക്കുന്നു
പുല്‍ക്കൂട്ട്‌
  പുല്‍ക്കൂട്ട്‌
ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട്‌ കോട്ടക്കണി സെന്റ്‌ ജോസഫ്‌സ്‌ പള്ളിയില്‍ തയ്യാറാക്കിയ പുല്‍ക്കൂട്ട്‌
കരോള്‍
  കരോള്‍
മംഗലാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ 'വൈറ്റ് ഡോവ്സ്' മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ് മൈതാനത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കരോള്‍
Photo : Dayanand Kukkaje
ദുരിതമീയാത്ര
  ദുരിതമീയാത്ര
ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് യാത്രക്കാരുടെ തിരക്കു വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റിനായുള്ള ക്യൂ പുറത്തേക്ക് നീണ്ടുപോയപ്പോള്‍
ജേതാക്കള്‍
  ജേതാക്കള്‍
കാസര്‍കോട് നടന്ന സംസ്ഥാന കേരളോത്സവത്തില്‍ ജേതാക്കളായ തൃശൂര്‍ ജില്ലാ ടീം
Photo : Achu Kasaragod
ഭാവാഭിനയം
  ഭാവാഭിനയം
കാസര്‍കോട്ട്‌ നടന്നുവരുന്ന സംസ്ഥാന കേരളോത്സവത്തില്‍ ചൊവ്വാഴ്‌ച്ച നടന്ന മോണോആക്ട്‌ മത്സരത്തില്‍ നിന്നുള്ള കാഴ്‌ച്ച.
Photo : Zubair Pallickal
ആളൊഴിഞ്ഞ്
  ആളൊഴിഞ്ഞ്
ഓട്ടോ ടാക്സി പണിമുടക്കും സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്കും മൂലം വിജനമായ കാസര്‍കോട് നഗരം, പഴയബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നുള്ള കാഴ്ച
Photo : Zubair Pallickal
ധനുമാസക്കൂളിരായി
  ധനുമാസക്കൂളിരായി
സംസ്ഥാന കേരളോത്സവത്തില്‍ ഞായറാഴ്‌ച നടന്ന തിരുവാതിര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കണ്ണൂരിലെ ദീപ്‌തിയും സംഘവും
Photo : Achu Kasaragod
നാളെ ഞങ്ങളെയും കൊണ്ടുപോകും....
  നാളെ ഞങ്ങളെയും കൊണ്ടുപോകും....
കൊല്ലത്ത്‌ മഅദനി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തങ്ങളുടെ കുടുംബത്തെ വേട്ടയാടുന്ന സംഭവങ്ങള്‍ വിവരിക്കവേ പൊട്ടിക്കരയുന്ന മഅദനിയുടെ ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി
നടനം മോഹനം
  നടനം മോഹനം
സംസ്ഥാന കേരളോത്സവത്തില്‍ എറണാകുളം ജില്ലയുടെ അശ്വതി ജുഗേഷ്‌ അവതരിപ്പിച്ച ഭരതനാട്യം
Photo : Achu Kasaragod
പ്രഹസനം ആര്‍ക്കുവേണ്ടി
  പ്രഹസനം ആര്‍ക്കുവേണ്ടി
കാസര്‍കോട്ട്‌ ആരംഭിച്ച സംസ്ഥാന കേരളോത്സവത്തിന്റെ ഫ്‌ളൂട്ട്‌ മത്സരത്തില്‍ വിരലിലെണ്ണാവുന്ന കാണികള്‍ക്കു മുമ്പില്‍ പരിപാടി അവതരിപ്പിക്കുന്ന മത്സരാര്‍ത്ഥി.
Photo : Achu Kasaragod
'മേളപ്പെരുമ'
  'മേളപ്പെരുമ'
കാസര്‍കോട്‌ കളക്ട്രേറ്റ്‌ കോംപൗണ്ടില്‍ ഭൂവിതരണ മേളയോടനുബന്ധിച്ച്‌ കാലിച്ചാനുടക്കം ദ്രാവിഡകലാസമിതി ഒരുക്കിയ മുളംചെണ്ട മേളം.
ദീപാലങ്കൃത ആഘോഷം
  ദീപാലങ്കൃത ആഘോഷം
ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ദീപാലങ്കൃതമായ കോര്‍ണിഷ് റോഡ്. ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ ഉള്‍പ്പെടെ അന്തര്‍ദേശീയ രാഷ്ട്ര നേതാക്കള്‍ ഖത്തര്‍ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.
Photo : K.S Udma
തീവ്രതയുടെ 'വ്യാപ്തി'
  തീവ്രതയുടെ 'വ്യാപ്തി'
ബാംഗ്ലൂര്‍ സ്ഫോടനക്കേസിലും തീവ്രവാദ കേസുകളിലുമായി അറസ്റ്റിലായ കണ്ണൂരിലെ തടിയന്റവിട നസീര്‍ നൂറോളം പേര്‍ക്ക്‌ ആയുധ പരിശീലനം നല്‍കിയെന്ന്‌ പോലീസ് പറയുന്ന ഷെഡ്ഡ്‌. ഇവിടെ ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തി
ചമയം
  ചമയം
ഗവ: എച്ച്‌.എസ്‌.എസ്‌ അഡൂരില്‍ ആരംഭിച്ച കുമ്പള ഉപജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിലെ മത്സരാര്‍ത്ഥികളെ അണിയിച്ചൊരുക്കുന്ന ചമയക്കാരന്‍
പരിശോധന
  പരിശോധന
ബേക്കല്‍ മുഖ്യപ്രാണ ക്ഷേത്രത്തില്‍ നിന്നും മൂന്ന്‌ മാസം മുമ്പ്‌ കവര്‍ച്ച ചെയ്യപ്പെട്ട ബലിബിംബം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് വിരലടയാള വിദഗ്‌ധന്‍ ഡോ. അടൂര്‍ സുരേന്ദ്രന്‍ പരിശോധിക്കുന്നു
Photo : Vandees
പെയ്‌തൊഴിയാതെ
  പെയ്‌തൊഴിയാതെ
യു.എ.ഇയില്‍ ഞായറാഴ്‌ച്ച പെയ്‌ത കനത്ത മഴയെ തുടര്‍ന്ന്‌ അബുദാബി നഗരത്തില്‍ വെള്ളം കയറിയപ്പോള്‍
Photo : Naser.T.A. Abudhabi
മന്ത്രി ഭാരം
  മന്ത്രി ഭാരം
മയ്യിച്ച-വെങ്ങാട്ട്‌ വയല്‍ക്കര ഭഗവതി ക്ഷേത്രത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‌ തുലാഭാരം നടത്തിയപ്പോള്‍
സംരക്ഷണം കാത്ത്
  സംരക്ഷണം കാത്ത്
വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിനടുത്തുള്ള വീട്ടിലെ സണ്‍ഷൈഡില്‍ കണ്ടെത്തിയ വെള്ളിമൂങ്ങ കുഞ്ഞുങ്ങള്‍ തള്ള വരുന്നതും കാത്ത് കഴിയുന്നു.
Photo : Achu Kasaragod
അനുഗ്രഹം
  അനുഗ്രഹം
പരവനടുക്കത്ത്‌ വിവാഹിതയായ അഗതിമന്ദിരത്തിലെ യുവതിയെ ഭക്ഷ്യ-സിവില്‍സപ്ലൈസ്‌ മന്ത്രി സി.ദിവാകരന്‍ അനുഗ്രഹിക്കുന്നു.
Photo : Zubair Pallickal
ചൂഷകര്‍ക്കെതിരെ
  ചൂഷകര്‍ക്കെതിരെ
മനുഷ്യവകാശ ദിനത്തില്‍ കാസര്‍കോട്ട്‌ പുതിയ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ കലാജാഥ അവതരിപ്പിക്കുന്ന ദളിദ്‌ കലാകാരന്‍മാര്‍
Photo : ColourPlus Kzd
ഒരായിരം കൈകള്‍
  ഒരായിരം കൈകള്‍
വിദ്യാനഗര്‍ ചെട്ടുങ്കുഴിയില്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോള്‍ കെട്ടിടത്തിന്റെ മുകളില്‍ കാല്‍തെന്നിവീണ് നട്ടെല്ല് തകര്‍ന്ന അബ്ദുല്ലയെ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് സ്റ്റ്രെച്ചറില്‍ വടം കെട്ടി താഴെയിറക്കുന്നു.
Photo : Ameen Laison
മണല്‍ക്കാറ്റ്‌
  മണല്‍ക്കാറ്റ്‌
യുഎഇയില്‍ ചൊവ്വാഴ്‌ച രാവിലെ മുതല്‍ മണല്‍ക്കാറ്റ്‌ ആഞ്ഞുവീശിയപ്പോള്‍
Photo : Shabeer Azeez Kizhur
എല്ലാം മകള്‍ക്ക് വേണ്ടി
  എല്ലാം മകള്‍ക്ക് വേണ്ടി
റിയാനയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പി സംസ്ഥാന ട്രഷറര്‍ അജിത്ത് കുമാര്‍ ആസാദ് റിയാന സമര പന്തലില്‍ നടത്തി വരുന്ന നിരാഹാരം 24 മണിക്കൂര്‍ പിന്നിടുമ്പോള്‍
Photo : Zubair Pallickal
നല്ല ഡ്രൈവര്‍മാര്‍ക്ക്‌ നല്‍കാന്‍
  നല്ല ഡ്രൈവര്‍മാര്‍ക്ക്‌ നല്‍കാന്‍
റോഡ്‌ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മികച്ച ഡ്രൈവര്‍മാര്‍ക്ക്‌ നല്‍കാനുള്ള ട്രോഫികള്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ ഒരുക്കിവെച്ചപ്പോള്‍
Photo : Farooq Kizhur
ആളൊഴിഞ്ഞ്
  ആളൊഴിഞ്ഞ്
ഡിസംബര്‍ ആറിന്റെ അപ്രഖ്യാപിത ഹര്‍ത്താലിനെതുടര്‍ന്ന്‌ വിജനമായ കാസര്‍കോട്‌ നഗരം
Photo : ColourPlus KSD
മുന്നൊരുക്കം
  മുന്നൊരുക്കം
ഡിസംബര്‍ ആറുമായി ബന്ധപ്പെട്ട് അനിഷ്ട് സംഭവങ്ങള്‍ ഒഴിവാക്കാന്‍ കാസര്‍കോട്‌ റെയില്‍വെ സ്‌റ്റേഷന്‍ ബോംബ്‌ സ്‌ക്വാഡും, ഡോഗ്‌ സ്‌ക്വാഡും, പോലീസും പരിശോധന നടത്തുന്നു
Photo : Zubair Pallickal
സുരക്ഷാവാരത്തിലെ അശുഭ കാഴ്ച
  സുരക്ഷാവാരത്തിലെ അശുഭ കാഴ്ച
റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി നാടെങ്ങും വിവിധ ബോധവല്‍ക്കരണ-പ്രചാരണ പരിപാടികള്‍ നടക്കുന്നുവെങ്കിലും വിദ്യാര്‍ഥികളുടെ യാത്രാക്ലേശം മൂലം ഇത്തരം കാഴ്ചകള്‍ സൃഷ്ടിക്കപ്പെടുന്നു. ബന്തിയോട്ട് നിന്ന്‍.
Photo : Kumar Kasaragod
കുഴികളടച്ച്
  കുഴികളടച്ച്
കാസര്‍കോട്‌ ചന്ദ്രഗിരി റോഡിലെ കുഴിയടച്ച് റോഡിലെ കുഴിയടക്കാനുള്ള നൂതന സംവിധാനമായ 'ഷെല്‍മാക്‌' മിശ്രിതത്തിന്റെ ഡെമോന്‍സ്‌ട്രേഷന്‍ നിര്‍വ്വഹിക്കുന്നു. പി.ഡബ്യു.ഡിക്ക് വേണ്ടി ടാര്‍ഡി എന്ന കമ്പനിയാണ് ഉല്‍പന്നം പുറത്തിറക്കുന്നത്.
Photo : Niyas Chemnad
നേരില്‍കാണാന്‍
  നേരില്‍കാണാന്‍
തൃക്കരിപ്പൂരില്‍ തകര്‍ക്കപ്പെട്ട നെഹ്റു സ്തുപം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സന്ദര്‍ശിക്കുന്നു
ജീവിതഭാരം
  ജീവിതഭാരം
വികലാംഗ ദിനത്തില്‍ കാസര്‍കോട്‌ മാര്‍ക്കറ്റിലെ ചുമട്ട്‌ തൊഴിലാളിയായ മാന്യയിലെ വികലാംഗനായ മുഹമ്മദ്‌ ഭാരിച്ച ചുമടുമായി പോകുന്നു
Photo : Zubair Pallickal
അപകടം
  അപകടം
ബന്തിയോട്‌ വാഹനാപകടത്തില്‍ തകര്‍ന്ന കാര്‍. അപകടത്തില്‍ ഒരാള്‍ മരിച്ചു
Photo : Harshad Vorkady
അപകടം
  അപകടം
പൈവളിഗെ കളയ്‌പ്പാടിയില്‍ ബ്രേക്ക്‌ പൊട്ടി തോട്ടിലേക്ക്‌ മറിഞ്ഞ പിക്കപ്പ്‌ വാന്‍. അപകടത്തില്‍ ഒരാള്‍ മരിച്ചു.
Photo : Nisha
വാശിയോടെ....
  വാശിയോടെ....
തുളു അക്കാദമിയും കാവികൃപ സംഘേത്‌ മിത്ര മണ്ഡലവും സംയുക്‌തമായി സംഘടിപ്പിച്ച ഗ്രാമോത്സവത്തില്‍ നിന്ന്‌.
Photo : Harshad Vorkady
ആഘോഷങ്ങള്‍ക്ക് വര്‍ണപ്പൊലിമ
  ആഘോഷങ്ങള്‍ക്ക് വര്‍ണപ്പൊലിമ
ബലിപെരുന്നാളും ദേശിയ ദിനവും അടുത്തടുത്ത ദിവസങ്ങളിലായതിനാല്‍ ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരം. ദുബൈ നഗരസഭ കെട്ടിടവും ഇത്തിസലാത്ത് കെട്ടിടവും വര്‍ണ വെളിച്ചത്തില്‍ മുങ്ങിയപ്പോള്‍
Photo : Zubair Koovathotty
അപകടം
  അപകടം
ശനിയാഴ്‌ച്ച രാവിലെ മുട്ടത്തൊടി ബന്നൂര്‍ പാലത്തില്‍ നിയന്ത്രണം വിട്ട കാര്‍ കൈവരിയില്‍ ഇടിച്ചുനിന്ന നിലയില്‍
പാമ്പുകളുടെ രാജാവ്‌
  പാമ്പുകളുടെ രാജാവ്‌
പാണത്തൂര്‍ പരിയാരം റബ്ബര്‍ തോട്ടത്തിലെ മാളത്തില്‍ അടയിരിക്കുന്ന രാജവെമ്പാല
ഈദ്‌ ഗാഹ്‌
  ഈദ്‌ ഗാഹ്‌
കെ.എന്‍.എം കാസര്‍കോട്‌ സംഘടിപ്പിച്ച ഈദ്‌ ഗാഹില്‍ വിശ്വാസികള്‍ ഒത്തുകൂടിയപ്പോള്‍
26/11
  26/11
ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഒരു വയസ്സ്.
Photo : Shabeer Azeez Keezhur
സ്വാമി ശരണം
  സ്വാമി ശരണം
ശബരിമലയിലെ സന്നിധാനത്തെ വലിയ നടപ്പന്തലില്‍ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്.
ആഹ്ലാദ ദിനങ്ങള്‍ക്ക്‌ സുസ്വാഗതം
  ആഹ്ലാദ ദിനങ്ങള്‍ക്ക്‌ സുസ്വാഗതം
യു എ ഇ ദേശീയ ദിനത്തെയും ബലി പെരുന്നളിനെയും വരവേല്‍ക്കാന്‍ ദുബൈ നഗരം ഒരുങ്ങിയപ്പോള്‍.ഈ മാസം 27 മുതല്‍ ഡിസംബര്‍ മൂന്നു വരെ രാജ്യത്ത് വന്‍ ആഘോഷമാണ്. ഇതോടനുബന്ധിച്ചു കോടി തോരണങ്ങള്‍ തൂക്കിയ ദുബൈ മക്തും പാലമാണ് ചിത്രത്തില്‍
ഷോറുമല്ല സ്‌റ്റേഷനാണ്‌
  ഷോറുമല്ല സ്‌റ്റേഷനാണ്‌
കാസര്‍കോട്‌ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ പിടിച്ചെടുത്ത ബൈക്കുകള്‍ കാസര്‍കോട്‌ പോലീസ്‌ സ്‌റ്റേഷനില്‍
Photo : Kumar Kasaragod
സാന്ത്വനം
  സാന്ത്വനം
കാസര്‍കോട്‌ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംസ്ഥാനത്ത്‌ ആദ്യമായി നിര്‍മ്മിച്ച ഐ.ഇ.ഡി.ജി.സി ജില്ലാ റിസോര്‍സ്‌ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയും നഗരസഭാ ചെയര്‍ പേഴ്സണ്‍ ബീഫാത്തിമ ഇബ്റാഹിമും ചേര്‍ന്ന് മാനസിക വൈകല്യമുള്ള കുട്ടിക്ക് കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്നു
Photo : Kumar Kasaragod
സമന്വയം
  സമന്വയം
ഇന്തോ-ഷാര്‍ജാ ബിസിനസ്‌ കള്‍ചറല്‍ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ ഷാര്‍ജാ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളവതരിപ്പിച്ച മൈംഷോ
അപകടം വരുന്ന വഴി
  അപകടം വരുന്ന വഴി
തളങ്കര പള്ളിക്കാലില്‍ നിരവധി വാഹനങ്ങളും യാത്രക്കാരും സ്‌കൂള്‍ കുട്ടികളും കടന്നുപോകുന്ന റോഡരികില്‍ പാതിമുറിഞ്ഞ ഇലക്ട്രിക്ക്‌ പോസ്‌റ്റില്‍ മരം താങ്ങുകൊടുത്ത്‌ കെട്ടിവെച്ചനിലയില്‍.
Photo : Zubair Pallickal
വെള്ളരി വിപ്ലവം
  വെള്ളരി വിപ്ലവം
തൃക്കരിപ്പൂര്‍ ഇയ്യക്കാട്ട് നെല്‍പാടത്ത് വെള്ളരി കൃഷി നടത്തിയതില്‍ വന്‍ വിളവു ലഭിച്ച പാരമ്പര്യ കര്‍ഷകന്‍ കെ.ടി കോമന്‍ വെള്ളരിപ്പാടത്ത്
വെബ്‌സൈററ്‌ ഉദ്‌ഘാടനം
  വെബ്‌സൈററ്‌ ഉദ്‌ഘാടനം
ആസൂത്രണ ബോര്‍ഡിന്റെ വെബ്‌സൈററ്‌ മുഖ്യമന്ത്രി വി.എസ്‌.അച്ചുതാനന്ദന്‍ ഉ്വ്‌ഘാടനം ചെയ്യുന്നു.
ഗോള്‍....
  ഗോള്‍....
ഖത്തറിലെ ഖലീഫ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം ബ്രസീല്‍-ഇംഗ്ലണ്ട് ദേശീയ ഫുട്ബോള്‍ ടീമുകള്‍ മാറ്റുരച്ചപ്പോള്‍. എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ ജയം കണ്ടു. 2022-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ ഈ മത്സരം വന്‍ വിജയമാക്കിയതിലൂടെ സംഘാടകര്‍ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടു വെയ്പ് കൂടി നടത്തിയിരിക്കുന്നു.
തോരാത്ത കണ്ണീര്‍...
  തോരാത്ത കണ്ണീര്‍...
ഞായറാഴ്‌ച കാസര്‍കോട്ട്‌ വെച്ച്‌ കുത്തേററ്‌ മരിച്ച അസ്‌ഹറിന്റെ മയ്യിത്ത്‌ കുമ്പള ആരിക്കാടിയിലെ വീട്ടിലെത്തിയപ്പോള്‍ അലമുറയിടുന്ന സ്‌ത്രി.
Photo : Harshad Vorkady
അണയാത്ത തീ
  അണയാത്ത തീ
കാസര്‍കോട്‌ സംഘര്‍ഷത്തിനിടയില്‍ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ കാസര്‍കോട്‌ നുള്ളിപ്പാടി പെട്രോള്‍ പമ്പിന്‌ സമീപം തീ വച്ച്‌ നശിപ്പിക്കപ്പെട്ട മരുതി ഒമ്‌നി വാന്‍ അഗ്നിശമന സേന തീ അണയ്‌ക്കുന്നു
സച്ചിന്‍ എന്ന പ്രതിഭാസം
  സച്ചിന്‍ എന്ന പ്രതിഭാസം
രാജ്യാന്തര ക്രിക്കറ്റില്‍ രണ്ടു ദശകങ്ങള്‍ പിന്നിടുന്ന സച്ചിന്റെ മണ്ണുകൊണ്ടുള്ള ശില്‍പ്പം പുരി ബീച്ചില്‍.
ആകാശക്കാഴ്ച
  ആകാശക്കാഴ്ച
തുലാവര്‍ഷ മഴ പെയ്തിറങ്ങുമ്പോള്‍ ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്ത് മഴവില്‍ കാഴ്ച ദൃശ്യമായപ്പോള്‍. ഉദുമ എരോലില്‍ നിന്നുള്ള കാഴ്ച
Photo : Umras Uduma
അതിര്‍ത്തിയെല്ലാം ഓക്കെയാണ്
  അതിര്‍ത്തിയെല്ലാം ഓക്കെയാണ്
ഓഷ്യാനസ് ഗ്രൂപ്പിന്റെ കാസര്‍കോട്ടെ ആദ്യത്തെ ലക്ഷ്വറി അപ്പാര്‍ട്ട് മെന്റായ ഓഷ്യാനസ് ഹാര്‍മണിയുടെ ലോഞിംഗ് വേളയില്‍ ലഫ്റ്റനന്റ് കേണല്‍ പത്മശ്രീ ഭരത് മോഹന്‍ ലാലും എം.പി, പി കരുണാകരനും കുശല സംഭാഷണത്തില്‍.
Photo : Achu Kasaragod
പുള്ളിക്ക്‌ വേദന
  പുള്ളിക്ക്‌ വേദന
കേബിള്‍ കുടുങ്ങിയതിനെ തുടര്‍ന്ന്‌ ഇടതുകാല്‍ മുറിച്ച മാറ്റപ്പെട്ട പുള്ളിമാന്‍ കാസര്‍കോട്‌ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസില്‍
കടലിന്റെ മക്കള്‍
  കടലിന്റെ മക്കള്‍
തൈക്കടപ്പുറത്ത്‌ കടലാമ സംരക്ഷണത്തിന്‌ നേതൃത്വം നല്‍കുന്ന നെയ്‌തല്‍ ഈ വര്‍ഷം വിരിയിച്ച കടലാമ കുഞ്ഞുങ്ങളെ കാഞ്ഞങ്ങാട്‌ റെയ്‌ഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസറും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ കടലിറക്കുന്നു.
Photo : Vandees
ശാസ്‌ത്രബോധം
  ശാസ്‌ത്രബോധം
ജനങ്ങളില്‍ ശാസ്‌ത്രബോധവും ശാസ്‌ത്ര താല്‍പര്യവും വളര്‍ത്തുന്നതിന്‌ കേരള ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശാസ്‌ത്രവണ്ടിക്ക്‌ ചെറുവത്തൂരില്‍ നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
കടലിന്റെ ആര്‍ത്തി
  കടലിന്റെ ആര്‍ത്തി
കടല്‍ക്ഷോഭം രൂക്ഷമായ കാഞ്ഞങ്ങാട്‌ കടപ്പുറത്ത്‌ കര കടലെടുത്ത നിലയില്‍. ഈ ഭാഗങ്ങളില്‍ 150 തെങ്ങുകള്‍ കടപുഴകി
കൈകളിലേറി അത്ഭുതക്കുട്ടി
  കൈകളിലേറി അത്ഭുതക്കുട്ടി
കണ്ണൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച എ.പി.അബ്‌ദുല്ലക്കുട്ടിക്ക്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം
നഗരത്തിലൊരു കാളപ്പോര്‌
  നഗരത്തിലൊരു കാളപ്പോര്‌
തിങ്കളാഴ്‌ച്ച രാത്രി കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ തുലാവര്‍ഷം കനത്തു പെയ്യുമ്പോള്‍ പോരടിക്കുന്ന കാളകള്‍
Photo : Shabari Insight
തളള്‌ തളള്‌ ഓട്ടോ വണ്ടി...
  തളള്‌ തളള്‌ ഓട്ടോ വണ്ടി...
തിങ്കളാഴയ്‌ച വൈകുന്നേരം പെയ്‌ത ശക്‌തമായ മഴയില്‍ സ്റ്റാര്‍ട്ട്‌ ഓഫായിപ്പോയ ഓട്ടോറിക്ഷയെ തളളിക്കൊടുക്കുന്ന പോലീസ്‌. കാസര്‍കോട്‌ ബാങ്ക്‌ റോഡില്‍ നിന്നുളള ദൃശ്യം
Photo : Kumar Kasaragod
തിരുവാതിര രാവില്‍
  തിരുവാതിര രാവില്‍
ഭാരതീയ വിദ്യാനികേതന്‍ കാസര്‍കോട് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പരവനടുക്കത്ത് അരങ്ങേറിയ തിരുവാതിരക്കളി
ചന്ദ്രഗിരി തീരത്തെ മന്ത്രിച്ചിരി
  ചന്ദ്രഗിരി തീരത്തെ മന്ത്രിച്ചിരി
വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളാ പോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളാ നദീജല മാലിന്യ പരിശോധന യാത്ര ഉദ്‌ഘാടനം ചെയ്യാന്‍കാസര്‍കോട് ചന്ദ്രഗിരി പുഴക്കരയില്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എത്തിയപ്പോള്‍
Photo : Achu Kasaragod
വിനോദം വിജ്ഞാനം
  വിനോദം വിജ്ഞാനം
കാസര്‍കോട്‌ കെ.എസ്‌.അബ്‌ദുല്ല ഇംഗ്ലീഷ്‌ മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായി റിയ ട്രാവല്‍സ് സംഘടിപ്പിച്ച ആകാശയാത്രയ്ക്ക്‌ മുമ്പ് വിദ്യാര്‍ത്ഥികള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍
ആശ്വസിപ്പിക്കാന്‍
  ആശ്വസിപ്പിക്കാന്‍
കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പെര്‍ള നാളക്ക പുതുകൊളളി ഹൗസില്‍ ഹസൈനാറിന്റെ മകന്‍ ജബ്ബാറിന്റെ വീട്ടിലെത്തിയ എ.ഐ.സി.സി സെക്രട്ടറി ഷാഹിദാ കമാല്‍.
Photo : Harshad Vorkady
സ'മരം' വന്നപ്പോള്‍
  സ'മരം' വന്നപ്പോള്‍
ബേവിഞ്ച അബ്ദുല്‍ റഹിമാന്‍ സത്യാഗ്രഹ സമര പന്തലില്‍ മരം മുറിഞ്ഞ്‌ വീണപ്പോള്‍
Photo : Achu Kasaragod
തീയണക്കാന്‍
  തീയണക്കാന്‍
കേളുഗുഡ്‌ഡെയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ തീപിടിച്ചതിനെ തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സ്‌ തീയണക്കുന്നു
Photo : Kumar Kasaragod
വയറു നിറയ്ക്കാന്‍ വംശനാശം
  വയറു നിറയ്ക്കാന്‍ വംശനാശം
കാസര്‍കോട്‌ മിലന്‍ തിയേറ്ററിന്‌ സമീപം വംശനാശം നേരിടുന്ന ആമകളെ നാടോടി സംഘങ്ങള്‍ ചുട്ട്‌കൊന്ന നിലയില്‍
Photo : Kumar Kasaragod
ഒച്ച വെക്കാത്ത സൈറണ്‍
  ഒച്ച വെക്കാത്ത സൈറണ്‍
കവര്‍ച്ചാ ശ്രമം നടന്ന മൊഗ്രാല്‍ പുത്തൂര്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍ കവര്‍ച്ചക്കാര്‍ തകര്‍ത്തെറിഞ്ഞ സൈറണില്‍ വിരലടയാളം പരിശേധിക്കുന്ന വിരലടയാള വിദഗ്ധന്‍ അടൂര്‍ സുരേന്ദ്രന്‍
Photo : Achu Kasaragod
ദേവന്റെ വഴിയെ
  ദേവന്റെ വഴിയെ
കാര്‍ത്തിക ദീപോല്‍സവത്തിന്റെ ഭാഗമായി കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് ഒരുക്കുന്ന ഗുര്‍ജ്ജ്
Photo : Achu Kasaragod
ചക്രങ്ങള്‍ക്കിടയിലെ പാചകം
  ചക്രങ്ങള്‍ക്കിടയിലെ പാചകം
കാസര്‍കോട് നുള്ളിപ്പാടി ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ പാചകം ചെയ്യുന്ന അന്യസംസ്ഥാന ലോറി ജീവനക്കാര്‍
Photo : Achu Kasaragod
  "ബൈക്കും പോലീസും"
കാസര്‍കോട്‌ അണങ്കൂരില്‍ വെള്ളിയാഴ്‌ച്ച രാത്രി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഉപേക്ഷിക്കപ്പെട്ട ബൈക്ക്‌ സ്‌റ്റേഷനിലേക്ക്‌ എത്തിക്കാനുള്ള പോലീസിന്റെ കഠിന ശ്രമം.
Photo : zubair pallickal
തീവെപ്പ്‌
  തീവെപ്പ്‌
സി.പി.എം ചെങ്കള ലോക്കല്‍ കമ്മിറ്റി അംഗം അബ്ദുല്‍ റഹ്മാന്‍ ധന്യവാദിന്റെ ക്വാട്ടഴ്‌സിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക്‌ തീവെച്ച്‌ നശിപ്പിച്ച നിലയില്‍
Photo : Zubair Pallickal
'നന്മയിലേക്കൊരു വര'
  'നന്മയിലേക്കൊരു വര'
കലാകാരന്മാരുടെ ദേശീയ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് മലയാളം ആര്‍ടിസ്റ്റ് (നന്മ)യുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ കളക്ടറേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ശേഷം കാസര്‍കോട് വാര്‍ത്താ ചീഫ് എഡിറ്റര്‍ പ്രൊഫ. എം.എ റഹ്മാന്‍ ചിത്ര രചന നടത്തുന്നു.
പത്താമുദയം
  പത്താമുദയം
ഉദിനൂര്‍ തടിയന്‍കൊവ്വല്‍ കാലിച്ചാന്‍ ദേവസ്ഥാനത്ത്‌ കെട്ടിയാടിയ കാലിച്ചാന്‍ തെയ്യം
'കോടികളുടെ മുതല്‍'
  'കോടികളുടെ മുതല്‍'
ഉദുമ രഞ്‌ജീസ്‌ ഓഡിറ്റോറിയത്തില്‍ കൂടു കൂട്ടിയ വെള്ളി മൂങ്ങയെ ഉടമ കേവീസ്‌ ബാലക്യഷ്‌ണന്‍ ഹൊസ്‌ദുര്‍ഗ്‌ റെഞ്ച്‌ ഓഫീസ്‌ ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുന്നു
ലാത്തിയടിയും തൊഴുകയ്യും
  ലാത്തിയടിയും തൊഴുകയ്യും
യൂത്ത് ലീഗ് മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായപ്പോള്‍ ലാത്തി വീശുന്ന പോലീസുകാര്‍ക്ക് മുന്നില്‍ തൊഴുകയ്യോടെ നില്‍ക്കുന്ന പ്രവര്‍ത്തകന്‍
Photo : Zubair Pallickal
അപകടം
  അപകടം
ചെമ്മനാട്ടെ അഫീഫിന്റെ മരണത്തിനിടയാക്കിയ തൃശൂര്‍ ഒല്ലൂറിലുണ്ടായ കാര്‍ അപകടം.
ലഹരിക്കെതിരെ ജാലവിദ്യ
  ലഹരിക്കെതിരെ ജാലവിദ്യ
സംസ്ഥാന എക്‌സൈസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മദ്യത്തിനും മയക്കു മരുന്നിനുമെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട്ട്‌ പ്രശസ്‌ത മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാട്‌ ജാലവിദ്യ അവതരിപ്പിക്കുന്നു
അതിഥി
  അതിഥി
തൈകടപ്പുറം ആമ സംരക്ഷണ കേന്ദ്രത്തിലെത്തിയ അപൂര്‍വ്വ ഇനം കടലാമ. ചുവന്ന ചെവിയന്‍ ആമ (റെഡ് ഇയേര്‍ഡ് സ്ലൈഡര്‍) എന്നറിയപ്പെടുന്ന ഇവ അപകടകാരികളാണ്.
പറക്കും അല്‍ഭുതം
  പറക്കും അല്‍ഭുതം
ത്യക്കരിപ്പൂര്‍ ഈയ്യക്കാട്ടെ അംഗവന്‍വാടിക്ക്‌ സമീപം നാട്ടുകാര്‍ കണ്ടെത്തിയ അപൂര്‍വ്വ ഇനം ഷഡ്‌പദങ്ങള്‍
'ഫൈബര്‍ ഫയര്‍'
  'ഫൈബര്‍ ഫയര്‍'
മധൂര്‍ കൊല്ലങ്കാനത്ത്‌ തീ പിടിച്ച ഫൈബര്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീയണയ്‌ക്കാന്‍ പരിശ്രമിക്കുന്ന അഗ്നിശമനസേനാംഗങ്ങള്‍
Photo : Achu Kasaragod
കനലെരിഞ്ഞതിന്റെ ഉറവിടം തേടി
  കനലെരിഞ്ഞതിന്റെ ഉറവിടം തേടി
കാസര്‍കോട്‌ കലക്‌ടറേറ്റില്‍ തീപിടുത്തത്തെ തുടര്‍ന്ന്‌ പരിശോധന നടത്തുന്ന ഫോറന്‍സിക്‌ ഉദ്യോഗസ്ഥര്‍
Photo : Achu Kasaragod
അമ്മത്തൊട്ടില്‍ ഒരുങ്ങുന്നു
  അമ്മത്തൊട്ടില്‍ ഒരുങ്ങുന്നു
കാസര്‍കോട്‌ ജനറല്‍ ആശുപത്രിക്ക്‌ മുന്നില്‍ റോഡിനോട്‌ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന അമ്മത്തൊട്ടിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
Photo : Zubair Pallickal
കത്തിയ കളക്ടറേറ്റില്‍ കിട്ടിയ ലാഭം
  കത്തിയ കളക്ടറേറ്റില്‍ കിട്ടിയ ലാഭം
കാസര്‍കോട് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലുണ്ടായ തീ പിടുത്തത്തില്‍ തകരാര്‍ സംഭവിച്ച ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നു.
Photo : Achu Kasaragod
പൊയ്ക്കാല്‍ അഭ്യാസം...
  പൊയ്ക്കാല്‍ അഭ്യാസം...
പ്രകൃതിദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് പൊയ്ക്കാല്‍ അഭ്യാസത്തിലൂടെ അന്നം തേടുന്ന ആന്ധ്ര തൃപതി സ്വദേശി അര്‍ജുന ചെറുവത്തൂരില്‍ പൊയ്ക്കാല്‍ അഭ്യാസം നടത്തുന്നു.
മത്സരച്ചിരി
  മത്സരച്ചിരി
കണ്ണൂരില്‍ ഒരു പരിപാടിക്കെത്തിയ കായികതാരം പി.ടി. ഉഷയുമായി കണ്ണൂരിലെ യു.ഡി.എഫ്‌.സ്ഥാനാര്‍ഥി എ.പി. അബ്‌ദുല്ലക്കുട്ടി കുശലാന്വേഷണം നടത്തുന്നു
അഭിവാദ്യങ്ങള്‍
  അഭിവാദ്യങ്ങള്‍
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ചന്ദ്രിക ബ്യൂറോ ചീഫുമായ റഹ്‌മാന്‍ തായലങ്ങാടിയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മറ്റി നടത്തിയ S P ഓഫീസ്‌ മാര്‍ച്ചിന്‌ കാസര്‍കോട്‌ മുന്‍സിപ്പല്‍ മുസ്ലിം ലീഗ്‌ നേതാക്കള്‍ വിദ്യാനഗറില്‍ അഭിവാദ്യം ചെയ്യുന്നു
Photo : Dinesh Insight
പ്രതിഷേധ കോലങ്ങള്‍
  പ്രതിഷേധ കോലങ്ങള്‍
ചേറ്റുകുണ്ട്‌ റെയില്‍വേ ഗേറ്റ്‌ അടച്ചിട്ടതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രതിഷധ ബോര്‍ഡുകള്‍
Photo : Vandees
കത്തുന്ന പ്രതിഷേധം
  കത്തുന്ന പ്രതിഷേധം
ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ട്‌ ഇറക്കുമതി ചെയ്യുന്നതില്‍ ജില്ലാ കലക്ടര്‍ കൂട്ട്‌ നില്‍ക്കുന്നതായി ആരോപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണില്‍ കലക്ടറുടെ കോലം കത്തിക്കുന്നു.
പഴായ പങ്ക
  പഴായ പങ്ക
കാസര്‍കോട്‌ പുലിക്കുന്ന്‌ പഴയ എസ്‌.പി. ഓഫീസ്‌ കെട്ടിടത്തില്‍ ഹെഡ്കോണ്‍സ്റ്റബളിന്റെ തലയിലേക്ക്‌ തകര്‍ന്ന്‌ വീണ ഫാന്‍
Photo : Achu Kasaragod
കരള്‍ പിളരും കാഴ്‌ച്ച
  കരള്‍ പിളരും കാഴ്‌ച്ച
എരുതുംകടവ്‌ ഊജങ്കോട്‌ ബാരിക്കാട്‌ പുഴയില്‍ മുങ്ങി മരിച്ച മൂന്ന്‌ ആണ്‍മക്കളുടെയും സഹോദരന്റെ മകന്റെയും മൃതദേഹം കണ്ട്‌ പൊട്ടിക്കരയുന്ന പിതാവ്‌ നാരായണന്‍.
Photo : Achu Kasaragod
നന്മയുടെ വെളിച്ചം
  നന്മയുടെ വെളിച്ചം
നന്മയുടെ വെളിച്ചവുമായി വീണ്ടും ദീപാവലി. പൂത്തിരിയും മത്താപ്പൂവും കമ്പിത്തിരികളുമായി കുട്ടികളും തെളിവെളിച്ചത്തിന്റെ ചെരാതുകളുമായി മുതിര്‍ന്നവും ഒരുങ്ങിക്കഴിഞ്ഞു.
റിലീസ് പടം
  റിലീസ് പടം
27 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പഴശ്ശിരാജ കാസര്‍കോട് റിലീസ് പ്രദര്‍ശനത്തിനെത്തിയപ്പോള്‍.
Photo : zubair Pallickal
കുശലാന്വേഷണം...
  കുശലാന്വേഷണം...
കാസര്‍കോട് നടക്കുന്ന സംസ്ഥാന കേരളോല്‍സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ സ്പോര്‍ട്സ് മന്ത്രി എം വിജയ കുമാര്‍ സി.ടി അഹമ്മദ് അലി എം.എല്‍.എയുമായി ആശയ വിനിമയം നടത്തുന്നു. സമീപം നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്റാഹിം.
Photo : Achu Kasaragod
ഓര്‍മകള്‍ക്ക് മരണമില്ല...:
  ഓര്‍മകള്‍ക്ക് മരണമില്ല...:
ഒരു കാലത്ത് കാസര്‍കോട് നഗരത്തിലെ ഏറ്റവും മികച്ച സിനിമാ തിയ്യറ്ററായിരുന്ന മിലന്‍ ഓര്‍മകളിലേക്ക്. ഒരിക്കലും മറക്കാനാവാത്ത നിരവധി മനോഹര ചിത്രങ്ങള്‍, നീണ്ട ക്യൂവില്‍ തിങ്ങിഞെരുങ്ങിയും ബ്ളാക്കിലും ടിക്കറ്റെടുത്ത് കണ്ടത് ഇന്നലെയെന്ന പോലെ മനസ്സില്‍ ഒടിയെത്തുന്നു, അല്ലേ?
Photo : Faisal salih
അന്വേഷണം കടലോളം...
  അന്വേഷണം കടലോളം...
ബേക്കല്‍ കോട്ട ഹനുമാന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നതിന്റെ ഭാഗമായുള്ള അന്വേഷണത്തില്‍ പോലീസ് നായയെ കൊണ്ട് കടല്‍ക്കരയില്‍ പരിശോധന നടത്തന്നു.
Photo : Vandees
അപകടം...
  അപകടം...
കാസര്‍കോട്‌ കറന്തക്കാട്‌ സ്വകാര്യ ആശുപത്രിക്ക്‌ സമീപം മറ്റൊരു ലോറിക്ക്‌ പിറകില്‍ ഇടിച്ചു തകര്‍ന്ന മത്സ്യം കയറ്റിയ മിനിലോറി. അപകടം വരുത്തിയ ലോറി നിര്‍ത്താതെ ഓടിച്ചുപോയി.
Photo : zubair pallickal
പെരുമ്പാമ്പ്....
  പെരുമ്പാമ്പ്....
തളങ്കരയില്‍ ദീനാര്‍ ബോയ്സ് പ്രവര്‍ത്തകര്‍ പെരുമ്പാമ്പിനെ പിടികൂടിയപ്പോള്‍
ഗുരുവിന്റെ ആശീര്‍വാദം.........
  ഗുരുവിന്റെ ആശീര്‍വാദം.........
ഗുരുവും ശിഷ്യനും തമ്മിലാണ്‌ കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏററുമുട്ടുന്നത്‌. രണ്ട്‌ തവണ അബ്‌ദുല്ലക്കുട്ടിയെ പാര്‍ലിമെന്റിലേക്കെത്തിക്കാന്‍ കരുക്കള്‍ നീക്കിയത്‌ എം.വി.ജയരാജനാണ്‌. അബ്‌ദുല്ലക്കുട്ടിയും ജയരാജനും കണ്ണൂരില്‍ ഒരു ചാനലിന്റെ തെരഞ്ഞെടുപ്പ്‌ പരിപാടിയില്‍ കണ്ടു മുട്ടിയപ്പോള്‍
കൈവിടരുത്‌
  കൈവിടരുത്‌
ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി എ.പി.അബ്ദുല്ല കുട്ടി കന്യാസ്‌ത്രീകളോട്‌ വോട്ട്‌ അഭ്യര്‍ത്ഥിക്കുന്നു.
കരയെടുക്കുന്ന കടല്‍
  കരയെടുക്കുന്ന കടല്‍
ഉദുമ കൊവ്വല്‍ ബീച്ച്‌ കടപ്പുറത്തുണ്ടായ കടലാക്രമണ ദൃശ്യം.
Photo : Vandees
രക്ഷ
  രക്ഷ
കാസര്‍കോട് കളക്ട്രേറ്റ് ഉപരോധത്തിനിടെ അതുവഴി കോടതിയില്‍ ഹാജറാകാന്‍ പോകുകയായിരുന്ന കുണ്ടാര്‍ ബാലന്‍ വധക്കേസിലെ പ്രതി കുമാരനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചപ്പോള്‍ പോലീസ് രക്ഷപ്പെടുത്തുന്നു.
Photo : Achu Kasaragod
ആദരിക്കല്‍............
  ആദരിക്കല്‍............
താജുല്‍ഉലമയെ ആദരിക്കുന്ന ചടങ്ങില്‍ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാരും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ആദരവിന്റെ സ്ഥാനവസ്‌ത്രം അണിയിക്കുന്നു
അടി തെറ്റിയാല്‍
  അടി തെറ്റിയാല്‍
കാസര്‍കോട്‌ എ.ആര്‍.ക്യാമ്പില്‍ ശനിയാഴ്‌ച ആരംഭിച്ച ജില്ലാ പോലീസ്‌ കായികമേളയില്‍ നിന്ന്‌
Photo : Achu Kasaragod
നിരാഹാര സമാപനം....
  നിരാഹാര സമാപനം....
റിയാനയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജനകീയ നീതിവേദിയുടെ ആഭിമുഖ്യത്തില്‍ റിയാനയുടെ മാതാവ് ഫൗസിയ നടത്തിവരുന്ന അനിശ്ചിത കാല സത്യഗ്രഹ സമരത്തിന്റെ ഭാഗമായി നടന്ന നിരാഹാര സമരത്തിന്റെ സമാപനം പത്ര പ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍ നാരങ്ങ നീര് നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നു.
Photo : Achu Kasaragod
അവാര്‍ഡ്‌ ദാനം
  അവാര്‍ഡ്‌ ദാനം
മികച്ച സംസ്ഥാനത്തിന്‌ ഐ.ബി.എന്‍.ടി.വി.ചാനല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ ലോക്‌സഭാ പ്രീക്കര്‍ മീരകുമാറില്‍ നിന്ന്‌ ദല്‍ഹിയില്‍ മന്ത്രി സി.ദിവാകരന്‍ സ്വീകരിക്കുന്നു
ദുരന്തം ബാക്കിവെച്ചത്‌
  ദുരന്തം ബാക്കിവെച്ചത്‌
പെരിയാട്ടടുക്കത്ത്‌ വ്യാഴാഴ്‌ച വൈകിട്ട്‌ മിനിലോറിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട ബൈക്ക്‌ പാടേ തകര്‍ന്ന നിലയില്‍. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട്‌ പേര്‍ മരിച്ചു.
പെരുന്വാമ്പ്‌ ......
  പെരുന്വാമ്പ്‌ ......
ഉദുമ പള്ളം വിക്‌ടറി ക്ലബ്ബ്‌ പരിസരത്ത്‌ നിന്നും ക്ലബ്ബ്‌ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന്‌ പിടികൂടിയ പെരുന്വാമ്പ്‌
മറക്കാനാവാതെ.......
  മറക്കാനാവാതെ.......
മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.പി.യുമായിരുന്ന എം.രാമണ്ണറായിയുടെ മ്യതദേഹം എ.കെ.ജി.സെന്ററില്‍ പൊതുദര്‍ശനത്തിന്‌ വെച്ചപ്പോള്‍ പി.രാഘവന്‍ റീത്ത്‌ സമര്‍പ്പിക്കുന്നു
Photo : Kumar Kasaragod
വിസ്‌മയ കാഴ്‌ച
  വിസ്‌മയ കാഴ്‌ച
ആന്നല്‍സ്‌ സ്‌പോര്‍ട്‌സ്‌ ആന്റ്‌ ലഷര്‍ മാനേജ്‌മെന്റ്‌ ഇന്ത്യ കാസര്‍കോട്‌ മുനിസിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച മെഹന്തി ഉത്സവത്തില്‍ നിന്ന്‌........
Photo : Achu Kasaragod
ഒന്നാമന്‍.......
  ഒന്നാമന്‍.......
യുഎഇ തലസ്ഥാനമായ അബുദാബിയില്‍ നടന്ന അറേബ്യന്‍ കുതിരയോട്ട മത്സരത്തില്‍ ജേതാവായ കുതിര
ജന ശ്രീ...........
  ജന ശ്രീ...........
കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്റില്‍ ജനശ്രീ സുസ്ഥിര വികസ യാത്ര ഉദ്‌ഘാട ചടങ്ങില്‍ എത്തിയ പര്‍ദ്ദയണിഞ്ഞ ജനശ്രീ പ്രവര്‍ത്തകര്‍
Photo : Achu Kasaragod
കണ്ണീര്‍ തടാകം...
  കണ്ണീര്‍ തടാകം...
തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്ന ഇന്ത്യന്‍ നേവി സംഘം
സന്ദര്‍ശനം...........
  സന്ദര്‍ശനം...........
പെരുന്നാള്‍ തലേന്ന് കാസര്‍കോട്ട് നടന്ന പോലീസ് അക്രമത്തില്‍ പരിക്കേറ്റ് വീട്ടില്‍ കഴിയുന്ന ചന്ദ്രിക ബ്യൂറോ ചീഫ് റഹ്മാന്‍ തായലങ്ങാടിയെ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിടന്റ് കെ.സി രാജഗോപാല്‍ സന്ദര്‍ശിച്ചപ്പോള്‍
ആദ്യാക്ഷരം കുറിക്കല്‍...
  ആദ്യാക്ഷരം കുറിക്കല്‍...
വിദ്യാരംഭത്തിന്റെ ഭാഗമായി കാസര്‍കോട് കൊറക്കോട് ആര്യകാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ കുട്ടിയെ എഴുത്തിനിരുത്തുന്നു.
Photo : Achu Kasaragod
ആശ്വസിപ്പിക്കാന്‍...
  ആശ്വസിപ്പിക്കാന്‍...
പോലീസ് ആക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ചന്ദ്രിക ബ്യൂറോ ചീഫുമായ റഹ്മാന്‍ തായലങ്ങാടിയെ സന്ദര്‍ശിക്കാന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എത്തിയപ്പോള്‍
Photo : Achu Kasaragod
പ്രതിഷേധം നിറക്കൂട്ടിലൂടെ..
  പ്രതിഷേധം നിറക്കൂട്ടിലൂടെ..
ആസിയാന്‍ കരാറിനെതിരെ സി.പി.എം ഒക്ടോബര്‍ രണ്ടിന്‌ സി.പി.എം നടത്തുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ ഉദുമ ബ്ളോക്ക് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ഉദുമ ബസാറില്‍ സംഘടിപ്പിച്ച തെരുവോര ചിത്രരചന
തങ്കച്ചിരി....
  തങ്കച്ചിരി....
കാസര്‍കോട് സംഘര്‍ഷത്തിനിടെ പോലീസിന്റെ അക്രമത്തില്‍ പരിക്കേറ്റ് തളങ്കര മാലിക്ദീനാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ചന്ദ്രിക ബ്യൂറോചീഫ് റഹ്മാന്‍ തായലങ്ങാടിയില്‍ നിന്നും ഐ.ജി, ടോമിന്‍ ജെ തച്ചങ്കരി മൊഴിയെടുക്കുന്നു
Photo : Zubair Pallickal
സന്ദര്‍ശനം...
  സന്ദര്‍ശനം...
കാസര്‍കോട്ടുണ്ടായ സംഘര്‍ഷത്തില്‍ പോലീസ്‌ അക്രമത്തില്‍ പരിക്കേറ്റ്‌ തളങ്കര മാലിക്‌ ദിനാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചന്ദ്രിക ബ്യൂറോ ചീഫ്‌ റഹ്മാന്‍ തായലങ്ങാടിയെ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ സന്ദര്‍ശിക്കുന്നു.
Photo : Zubair Pallickal
പ്രകടനം
  പ്രകടനം
കാസര്‍കോട്ട് സംഘര്‍ഷത്തിനിടയില്‍ പത്ര പ്രവര്‍ത്തകരെയും നിരപരാധികളെയും തല്ലിച്ചതച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നഗരത്തില്‍ നടത്തിയ പ്രകടനം
Photo : Achu Kasaragod
പടരുന്ന പ്രതിഷേധം...
  പടരുന്ന പ്രതിഷേധം...
കാസര്‍കോട്‌ സംഘര്‍ഷത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ്‌ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച്‌ പ്രസ്സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്‌.
Photo : Achu Kasaragod
ഈദ് ഗാഹ്...
  ഈദ് ഗാഹ്...
മംഗലാപുരം നഗരത്തിലെ ഈദ് ഗാഹില്‍ നടന്ന പെരുന്നാള്‍ നമസ്ക്കാരം
Photo : Dayanand Kukkaje
ഈദ് മെഹന്ദി....
  ഈദ് മെഹന്ദി....
മുപ്പത് ദിവസത്തെ നോമ്പ് കാലത്തിന് ശേഷം വന്നണഞ്ഞ ചെറിയ പെരുന്നാള്‍ സുദിനത്തില്‍ മൈലാഞ്ചിയിട്ട് അണിഞ്ഞൊരുങ്ങുന്ന കുട്ടികള്‍. കാഞ്ഞങ്ങാട് കുളിയങ്കാലില്‍ നിന്നുള്ള ദൃശ്യം
Photo : Ashraf Kuliyankal
 വ്രതശുദ്ധിയുടെ രാപ്പകലുകള്‍ക്ക് വിട
  വ്രതശുദ്ധിയുടെ രാപ്പകലുകള്‍ക്ക് വിട
റംസാനിലെ വ്രതശുദ്ധിയുടെ രാപ്പകലുകള്‍ക്ക് വിടനല്‍കി ചെറിയ പെരുന്നാള്‍ വന്നെത്തി. വിശ്വാസികളുടെ ഗൃഹങ്ങളും പള്ളികളും 'അല്ലാഹു അക്ബര്‍' ധ്വനികളാല്‍ മുഖരിതമാവും. ഭൗതികസുഖങ്ങളും അന്നപാനീയങ്ങളും വെടിഞ്ഞ് ഒരു മാസം പ്രാര്‍ത്ഥനാനിര്‍ഭരമായി കഴിഞ്ഞ വിശ്വാസികള്‍ക്കുള്ള ആഘോഷമാണ് ചെറിയ പെരുന്നാള്‍.
അല്ലാഹു അക്‌ബര്‍.. അല്ലാഹു അക്‌ബര്‍
  അല്ലാഹു അക്‌ബര്‍.. അല്ലാഹു അക്‌ബര്‍
ഞായറാഴ്‌ച രാവിലെ ദുബൈ കറാമ മസ്‌ജിദില്‍ നടന്ന ചെറിയ പെരുന്നാള്‍ നിസ്ക്കാരം.
പെരുന്നാള്‍ തിരക്ക്‌...
  പെരുന്നാള്‍ തിരക്ക്‌...
കാസര്‍കോട്‌ നഗരം പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പുമുട്ടിയപ്പോള്‍
Photo : Achu Kasaragod
നവരാത്രി പൂജ...
  നവരാത്രി പൂജ...
കാസര്‍കോട് കൊറക്കോട് ശ്രീ ആര്യ കാര്‍ത്ത്യായനി മഹാദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് തുടക്കം കുറിച്ച് നടന്ന ചണ്ഡികാ ഹോമ പൂര്‍ണ്ണാഹൂതി
Photo : Kumar Kasaragod
കടലിലെ കാവല്‍
  കടലിലെ കാവല്‍
മുംബൈയില്‍ നിന്ന്‌ നീററിലിറക്കിയ ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎന്‍എസ്‌ കൊച്ചി
സൃഷ്ടാവിന് മുന്നില്‍...
  സൃഷ്ടാവിന് മുന്നില്‍...
റമദാനിലെ അവസാന വെള്ളിയാഴ്ച തളങ്കര മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദില്‍ നിസ്ക്കരിക്കുന്ന വിശ്വാസികള്‍
Photo : Achu Kasaragod
അതിഥി
  അതിഥി
പൂച്ചെടിയുടെ ചുവപ്പന്‍ ഇലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന കുഞ്ഞു പുല്‍ച്ചാടി
Photo : Achu Kasaragod
'എസ്‌' ആകൃതിയില്‍ !!
  'എസ്‌' ആകൃതിയില്‍ !!
ചട്ടഞ്ചാല്‍ സ്‌പോര്‍ട്ടിംഗ്‌ ക്ലബിനു സമീപം കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടാനുളള ശ്രമം.
Photo : Achu Kasaragod
സ്‌നേഹിക്ക ഭൂമിയെ...
  സ്‌നേഹിക്ക ഭൂമിയെ...
ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി കാനാട്‌ എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച ഭൂ സംരക്ഷണപ്രതിജ്ഞയില്‍ നിന്ന്‌...
വീരനായകനായി വീണ്ടും
  വീരനായകനായി വീണ്ടും
ബാഗ്‌ദാദില്‍ വച്ച്‌ അമേരിക്കയുടെ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ഡബ്ലിയു ബുഷിനു നേരെ ഷൂ വലിച്ചെറിഞ്ഞ്‌ പ്രതിഷേധിച്ച പത്രപ്രവര്‍ത്തകന്‍ മുന്‍താസിര്‍ അല്‍ സെയ്‌ദി ജയില്‍മോചിതനായ ഉടന്‍ ഇറാക്കില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു. വാര്‍ത്താ സമ്മേളനത്തില്‍ തന്റെ പ്രവര്‍ത്തിയെ ശക്തിയുക്തം ന്യായീകരിച്ച സെയ്‌ദി തന്റെ പ്രവര്‍ത്തി ഇറാക്കിനെ ചിവിട്ടിയരച്ച സാമ്രാജ്യത്വ ധാര്‍ഷ്ട്യത്തിനെതിരെയുളള സമരമുറയായിരുന്നെന്ന്‌ പറഞ്ഞു.
നായകന്‍
  നായകന്‍
കൊളംബോയില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കററ്‌ ടൂര്‍ണമെന്റില്‍ സെഞ്ചുറിയിലൂടെ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സച്ചിന്റെയും ഹര്‍ഭജന്റെയും മികവിലാണ്‌ ഇന്ത്യ വിജയിച്ചത്‌.
ഇരുളുന്ന യാത്രകള്‍
  ഇരുളുന്ന യാത്രകള്‍
പെരിയാട്ടടുക്കത്ത്‌ നാലു വയസുകാരിയുടെയും അമ്മാവന്റെയും മരണത്തിനിടയാക്കിയ അപകടം. പെരുകുന്ന റോഡപകടങ്ങള്‍ യാത്രകളെ ഭീതിയിലാഴ്‌ത്തുകയാണ്‌.
Photo : Rajesh Mangad
ശത്രുതയിലും കൃത്രിമം
  ശത്രുതയിലും കൃത്രിമം
വാഗാ അതിര്‍ത്തിയില്‍ പ്രതിദിന പതാക താഴ്‌ത്തല്‍ ചടങ്ങിനിടെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ജവാന്മാര്‍ നേര്‍ക്കുനേര്‍. പാക്കിസ്ഥാന്‍ അതിര്‍ത്തി രക്ഷാ സേനയായ റേഞ്ചേഴ്‌സ്‌ ജവാന്മാരുടെ റോക്കററാക്രമണത്തോടെ പഞ്ചാബ്‌ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്‌.
കൂള്‍ കണ്ണന്‍
  കൂള്‍ കണ്ണന്‍
ശോഭയാത്രയ്‌ക്കെത്തിയ ഉണ്ണിക്കണ്ണന്റെ കൈയില്‍ വെണ്ണയ്‌ക്ക്‌ പകരം ഐസ്‌ക്രീം സ്ഥാനംപിടിച്ചപ്പോള്‍.. മംഗലാപുരത്ത്‌ നിന്ന്‌
Photo : Dayanad Kukkaje
അമ്പാടിയില്‍ ചെന്നാലെന്നപോലെ...
  അമ്പാടിയില്‍ ചെന്നാലെന്നപോലെ...
അഷ്ടമിരോഹിണി ദിനത്തില്‍ മംഗലാപുരത്ത്‌ ശോഭായാത്രയ്‌ക്കെത്തിയ ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും
കാത്തുനില്‌പൂ ദൂരെ ദൂരെ...
  കാത്തുനില്‌പൂ ദൂരെ ദൂരെ...
പ്രോക്‌സിമാ സെന്റൗറി ഗാലക്‌സിയില്‍ ഉള്‍പ്പെടുന്ന നക്ഷത്രജാലങ്ങളെ ഹബിള്‍ സ്‌പേയ്‌സ്‌ ടെലസ്‌കോപ്‌ ഉപയോഗിച്ച്‌ ശാസ്‌ത്രജ്ഞന്മാര്‍ പകര്‍ത്തിയപ്പോള്‍...
ചരിത്ര മുഹൂര്‍ത്തം
  ചരിത്ര മുഹൂര്‍ത്തം
ദുബയ്‌ മെട്രോയുടെ ഉദ്‌ഘാടന വേളയില്‍ യു.എ.ഇ. പ്രധാന മന്ത്രിയും ദുബയ്‌ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളടക്കമുള്ള ഉന്നത വ്യക്തികളോടൊപ്പം.
പ്രേ ററു ദീ
  പ്രേ ററു ദീ
യാക്കോബായ സുറിയാനി ചര്‍ച്ചിന്റെ ഹൊനാവര മിഷന്‍ അസിസ്ററന്റ് ബിഷപ്പായി മാര്‍ അന്തോണിയോസിനെ അഭിഷിക്തനാക്കുന്ന ചടങ്ങില്‍ കാതോലിക്കോസ് മാര്‍ ബസേലിയസ് തോമസ് മുഖ്യകാര്‍മികത്വം വഹിക്കുന്നു
ഇഞ്ചിക്കറി ഉഗ്രന്‍...
  ഇഞ്ചിക്കറി ഉഗ്രന്‍...
അവിട്ടം നാളില്‍ തൃക്കരിപ്പൂര്‍ ഇടയിലക്കാട്‌ നവോദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ വാനരന്മാര്‍ക്കായി ഓണസദ്യ ഒരുക്കിയപ്പോള്‍...
തിരികെ നീ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി..(ല്ല)
  തിരികെ നീ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി..(ല്ല)
ഹെലിക്കോപ്‌ററര്‍ തകര്‍ന്ന്‌ കാണാതായ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്‌ രാജശേഖര റെഡ്ഡിയ്‌ക്കായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രാര്‍ഥിക്കുന്നു
ന'ല്ലോണം'
  ന'ല്ലോണം'
വെളിയമ്പ്ര എല്‍.പി. സ്‌കൂളില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌
കേരളത്തിന്‌ മോഡല്‍
  കേരളത്തിന്‌ മോഡല്‍
മംഗലാപുരം-യശ്വന്ത്‌പൂര്‍ എക്‌സ്‌പ്രസ്‌ ട്രയിനിന്റെ ഉദ്‌ഘാടനത്തിന്‌ മംഗലാപുരത്ത്‌ രാഷ്ട്രീയം മറന്ന്‌ ഒരുമിച്ച നേതാക്കള്‍. വികസനകാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായ കാഴ്‌ചപ്പാട്‌ സ്വീകരിക്കുന്നത്‌ കേരളത്തിനും മാതൃകയാണ്‌.
മഴയും വഴിയും കുഴിയും
  മഴയും വഴിയും കുഴിയും
മഴക്കാലമായതോടെ താറുമാറായ അണങ്കൂര്‍-കാസര്‍കോട്‌ റോഡ്‌
'കൊല'ച്ചിരി
  'കൊല'ച്ചിരി
കാസര്‍കോട്‌ പ്രസ്‌ ക്ലബിലെ ഓണാഘോഷ പരിപാടിയില്‍ കമ്പവലി മത്സരത്തില്‍ വിജയികളായ അനില്‍ കണ്ണന്‍ ആന്റ്‌ ടീം സമ്മാനമായി കിട്ടിയ വാഴക്കുലയുമായി...
ഇക്കോ ഫ്രണ്ട്‌ലി
  ഇക്കോ ഫ്രണ്ട്‌ലി
അവശ്യസാധനങ്ങളുടെയും ഭക്ഷ്യവിഭവങ്ങളുടെയും വിലകള്‍ കുതിച്ചുയരുമ്പോള്‍ ചുരുങ്ങിയ ചെലവുളള ബദല്‍ കൃഷിരീതികള്‍ക്ക്‌ അന്വേഷണമേറുന്നു. പാതി വളര്‍ന്ന മരച്ചീനിച്ചെടികള്‍, കുററിക്കോലില്‍ നിന്ന്‌..
സുന്ദരി നീയും...
  സുന്ദരി നീയും...
2009 ലെ വിശ്വസുന്ദരിയായി മിസ്‌ വെനിസ്വേല സ്‌റെറഫാനിയ ഫെര്‍ണ്ടാണ്ടസ്‌ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍
വിട
  വിട
അഞ്ചാമത്തെ ടെസ്‌ററില്‍ ഓസ്‌ട്രേലിയയെ തോല്‌പിച്ച്‌ ആഷസ്‌ പരമ്പര നേടിയ ഇംഗ്ലീഷ്‌ ക്രിക്കററ്‌ ടീമിന്റെ ആഹ്ലാദം. ഇംഗ്ലീഷ്‌ താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫിന്റെ വിരമിക്കല്‍ ടെസ്‌ററ്‌ കൂടിയായിരുന്നു ഇത്‌.
വിനായക ചതുര്‍ത്ഥി
  വിനായക ചതുര്‍ത്ഥി
വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഒറീസയിലെ പുരി ബീച്ചില്‍ തീര്‍ത്ത ഗണേശരൂപം
പൂവെണ്‍മ
  പൂവെണ്‍മ
സുഗന്ധപ്പുതുമയുമായി വിരിഞ്ഞ സര്‍വസുഗന്ധിപ്പൂക്കള്‍...വെളളരിക്കുണ്ടില്‍ നിന്നുളള കാഴ്‌ച
കാത്തിരിപ്പിനൊടുവില്‍...
  കാത്തിരിപ്പിനൊടുവില്‍...
മന്ത്രിയായി ചുമതലയേററ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ കടന്നപ്പളളി രാമചന്ദ്രനെ സ്വീകരിച്ചാനയിക്കുന്നു. ദീര്‍ഘനാളത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുളള കടന്നപ്പളളി മന്ത്രിപദത്തില്‍ ആദ്യമാണ്‌.
ഇതാകണം പോലീസ്‌...:
  ഇതാകണം പോലീസ്‌...:
മാന്യമായ പെരുമാറ്റം കൊണ്ടും ഊര്‍ജ്ജസ്വലമായ പെരുമാറ്റം കൊണ്ടും ലോകത്തെ മികച്ച പോലീസെന്ന ഖ്യാതി നേടിയിട്ടുണ്ട്‌ ദുബൈ പോലീസ്‌. നാട്ടില്‍ ശാന്തിയും സമാധാനവും സ്ഥാപിക്കാന്‍ അനുദിനം അവര്‍ നൂതനമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നു. അക്രമികളെ നേരിടാന്‍ ദുബൈ പോലീസ്‌ നടത്തിയ മോക്‌ ഡ്രില്‍ അഥവാ പരിശീലന പരിപാടി.
അമംഗളപുരം
  അമംഗളപുരം
സംഘര്‍ഷസാധ്യതയെ തുടര്‍ന്ന്‌ പോലീസ്‌ സന്നാഹം ശക്തമാക്കിയ മംഗലാപുരം നഗരം വ്യാഴാഴ്‌ച രാത്രി ആളൊഴിഞ്ഞ നിലയില്‍.
വിഭജനങ്ങള്‍
  വിഭജനങ്ങള്‍
വിഭജനത്തെ കുറിച്ചും മുഹമ്മദലി ജിന്നയെ കുറിച്ചുമുളള പുസ്‌തകരചനയുടെ പേരില്‍ ബിജെപിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട മുന്‍ വിദേശകാര്യമന്ത്രി ജസ്‌ വന്ത്‌ സിംഗ്‌ വാര്‍ത്താസമ്മേളനത്തില്‍ നിരാശനായി. വിഭജനത്തിന്റെ യഥാര്‍ഥ കാരണങ്ങളും രാഷ്ട്രവിഭജനത്തില്‍ നെഹ്രുവിന്റെ പങ്കും തുറന്നുകാട്ടിയാണ്‌ സിംഗ്‌ തന്റെ പുസ്‌തകം പൂര്‍ത്തിയാക്കിയത്‌.
ബൈ ദ പീപ്പിള്‍
  ബൈ ദ പീപ്പിള്‍
കര്‍ണാടകയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങുന്ന സ്‌ത്രീകള്‍. അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലാണ്‌ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌.
പുതിയ 'കോന്തന്‍'
  പുതിയ 'കോന്തന്‍'
യുഎഇയിലെ ഫുജൈറ കടലില്‍ മത്സ്യബന്ധനക്കാര്‍ക്ക്‌ ലഭിച്ച അപൂര്‍വ മത്സ്യഭീമന്‍. കൂര്‍ത്ത കോന്തന്‍ പല്ലുകളുളള ഇതിനെ കാണാന്‍ നിരവധി ആളുകള്‍ ഇവിടെയെത്തി
പൊന്‍പുലരിയെ വരവേല്‍ക്കാന്‍...
  പൊന്‍പുലരിയെ വരവേല്‍ക്കാന്‍...
പടികടന്നെത്തുന്ന പൊന്നിന്‍ ചിങ്ങപ്പുലരിയെ വരവേല്‍ക്കാനായി അണിഞ്ഞൊരുങ്ങിയ ചിങ്ങപ്പൂക്കള്‍. ഉദുമയില്‍ നിന്നുളള കാഴ്‌ച
ഇന്ത്യ തിളങ്ങുന്നു...
  ഇന്ത്യ തിളങ്ങുന്നു...
സ്വാതന്ത്ര്യത്തിന്റെ അറുത്തിരണ്ട്‌ സംവത്സരങ്ങള്‍ പിന്നിടുമ്പോള്‍ ലോകരാജ്യങ്ങളുടെ മുന്‍നിരയിലേക്കുയരുകയാണ്‌ ഭാരതം. സ്വാതന്ത്ര്യദിനത്തില്‍ കാസര്‍കോട്‌ സിററി ഗോള്‍ഡ്‌ ജുവലറിയില്‍ ഒരുക്കിയ 'സുവര്‍ണകാഴ്‌ച'
ദൂര ദൂരമുയരട്ടെ...
  ദൂര ദൂരമുയരട്ടെ...
സമാനതകളില്ലാത്ത സഹനമുറകളാല്‍ നേടിയ സ്വാതന്ത്ര്യത്തിന്റെ ധന്യസ്‌മൃതികളിലേക്ക്‌ രാജ്യം വീണ്ടും.
നായകനായ്‌...
  നായകനായ്‌...
മംഗലാപുരം ബജ്‌പെ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട്‌ വിലയിരുത്താനെത്തിയ ദക്ഷിണ കനറ എം.പി നളീന്‍ കുമാര്‍ കട്ടീല്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു.
ഒരുക്കം
  ഒരുക്കം
സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാന്‍ രാജ്യമെങ്ങും തയാറെടുപ്പുകള്‍...
കണ്ണനും കണ്‍മണിയും
  കണ്ണനും കണ്‍മണിയും
ശ്രീകൃഷ്‌ണ വിഗ്രഹവും കുഞ്ഞിനെയും കൈകളിലേന്തിയ വനിത, അലഹബാദില്‍ നിന്ന്‌
ഒരു പീഡയുറുമ്പിനും...
  ഒരു പീഡയുറുമ്പിനും...
കരുത്തനെന്നാകിലും സംഘടിതാക്രമണത്തില്‍ വിധിയ്‌ക്ക്‌ കീഴടങ്ങി.
Photo : Achu Kasaragod
വാനോളം പ്രതീക്ഷ
  വാനോളം പ്രതീക്ഷ
കാസര്‍കോട്‌ റെയില്‍വേ സ്‌റ്റേഷനില്‍ സന്ദര്‍ശനത്തിന്‌ എത്തിയ കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ.അഹമ്മദ്‌ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
വര്‍ഷങ്ങള്‍ പോയതറിയാതെ
  വര്‍ഷങ്ങള്‍ പോയതറിയാതെ
സീനിയര്‍ സിററിസണ്‍ ഡെ ആയ ആഗസ്‌ററ്‌ എട്ടിന്റെ ഒരു കാഴ്‌ച, മുംബൈയില്‍ നിന്ന്‌
ഒടുവില്‍ ശാപ മോക്ഷം....
  ഒടുവില്‍ ശാപ മോക്ഷം....
ആഗസ്റ്റ് പത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന കാഞ്ഞങ്ങാട് നഗരസഭയുടെ എ.സി കണ്ണന്‍ നായര്‍ സ്മാരക പാര്‍ക്ക്.
അപകടത്തിന്റെ ഭീകരത
  അപകടത്തിന്റെ ഭീകരത
കഴിഞ്ഞ ദിവസം ദുബൈയിലെ ശൈഖ്‌ സായിദ്‌ റോഡിലുണ്ടായ അപകടത്തിന്റെ ഭീകരമുഖം. അപകടത്തില്‍പ്പെട്ട കാര്‍ രണ്ടായി പിളര്‍രുകയും മൂന്ന്‌ പേര്‍ മരിക്കുകയും ചെയ്‌തു... ദുബൈ പോലീസ്‌ റോഡപകടം കുറക്കാന്‍ നിരവധി പരിപാടികളുമായി ഏറെ പ്രയത്‌നിക്കുമ്പോള്‍ നിത്യേന നിരവധി ജീവനുകളാണിവിടെ പൊലിയുന്നത്‌
Photo : Dubai Police
അനുഗ്രഹങ്ങളുടെ രാവ്‌
  അനുഗ്രഹങ്ങളുടെ രാവ്‌
ബറാത്ത്‌ രാവായ ബുധനാഴ്‌ച തളങ്കര മാലിക്‌ ദിനാര്‍ വലിയ ജുമാ മസ്‌ജിദ്‌ അങ്കണത്തില്‍ പ്രാര്‍ത്ഥന നടത്തുന്ന കുട്ടികള്‍.
Photo : Zubair Pallickal
ഉന്നത തണലില്‍
  ഉന്നത തണലില്‍
തുടര്‍ച്ചയായ രണ്ടാം തവണയും ഇറാനിലെ പ്രസിഡന്റായി ചുമതലയേററ മഹ്‌ മൂദ്‌ അഹ്‌ മദിനെജാദ്‌ പ്രമുഖര്‍ക്കൊപ്പം, സത്യപ്രതിജ്ഞാവേളയില്‍
ഹൃദയപൂര്‍വം
  ഹൃദയപൂര്‍വം
പാണക്കാട്ടെ കൊടപ്പനയ്‌ക്കല്‍ തറവാട്ടില്‍ അനുശോചനവുമായി എത്തിയ സിനിമാതാരം മമ്മൂട്ടിയെ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ സ്വീകരിക്കുന്നു. ഹൈദരലി ശിഹാബ്‌ തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി സമീപം
ഹാപ്പി ബര്‍ത്‌ഡെ മിസ്‌ററര്‍ പ്രസിഡന്റ്‌
  ഹാപ്പി ബര്‍ത്‌ഡെ മിസ്‌ററര്‍ പ്രസിഡന്റ്‌
ചൊവ്വാഴ്‌ച നാല്‌പത്തിയെട്ടാം പിറന്നാളാഘോഷിക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഹുസൈന്‍ ഒബാമയുടെ മെഴുക്‌ പ്രതിമ ലണ്ടനിലെ മാഡം തുസ്സാഡ്‌സ്‌ മ്യൂസിയത്തില്‍ സ്ഥാനംപിടിച്ചപ്പോള്‍. മെര്‍ലിന്‍ മണ്‍റോയുടെ പ്രതിമയാണ്‌ സമീപം
യാത്രാമൊഴി
  യാത്രാമൊഴി
കേരളീയ സാമൂഹിക ജീവിതത്തിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ക്ക്‌ വിട നല്‌കാനായി പാണക്കാട്ടെത്തിയ ജീവിതത്തിന്റെ നാനാതുറകളിലുളള പ്രമുഖരും സാധാരണക്കാരും...
ഇനി ജനമനസുകളില്‍
  ഇനി ജനമനസുകളില്‍
അന്തരിച്ച പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ മയ്യിത്ത്‌ കൊടപ്പനയ്‌ക്കലെ വീട്ടിലേക്ക്‌ എത്തിച്ചപ്പോള്‍
വീണ്ടും കടലിലേക്ക്‌
  വീണ്ടും കടലിലേക്ക്‌
ട്രോളിംഗ്‌ നിരോധനം നീക്കിയതിനെ തുടര്‍ന്ന്‌ മത്സ്യബന്ധന മേഖല വീണ്ടും സജീവമാകുന്നു. കാഞ്ഞങ്ങാട്‌ കടപ്പുറത്ത്‌ കടലില്‍ മത്സ്യബന്ധനത്തിനു പോകാന്‍ തയാറെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍.
Photo : Shakkir Ittammel
വഴിയും കുഴിയും
  വഴിയും കുഴിയും
നീലേശ്വരം പടന്നക്കാട്‌ റെയില്‍വെ ഗേററിനു സമീപം നിയന്ത്രണംവിട്ട്‌ മറിഞ്ഞ മിനിലോറി. താറുമാറായിക്കിടക്കുന്ന റോഡും കാണാം
Photo : A.R Babu Nileswar
മണ്ണിന്റെ മധുരം
  മണ്ണിന്റെ മധുരം
കാര്‍ഷിക സംസ്‌കൃതിയെ കുറിച്ച്‌ വിദ്യാര്‍ഥികളെ ബോധവത്‌കരിക്കുന്ന 'മണ്ണിന്റെ മധുരം നുണയാന്‍' പദ്ധതി പ്രകാരം ബിരിക്കുളം എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വയലില്‍ ഞാറു നടുന്നു
'പുലി'യായ പൂച്ച
  'പുലി'യായ പൂച്ച
അങ്ങനിരുന്നപ്പോള്‍ തോന്നിയ ഒരു രസം. അടുത്തു കണ്ട പുല്‍നാമ്പുകള്‍ കടിച്ചുചവയ്‌ക്കുന്ന പൂച്ചക്കുട്ടി. കാസര്‍കോട്ട്‌ നിന്ന്‌
Photo : Achu Kasaragod
രക്ഷാഭീമന്‍
  രക്ഷാഭീമന്‍
പ്രധാനമന്ത്രി വിശാഖപട്ടണത്ത്‌ ഉദ്‌ഘാടനം ചെയ്‌ത ഇന്ത്യയുടെ പ്രഥമ ആണവ അന്തര്‍വാഹിനി അരിഹന്ത്‌
ഇരുട്ടില്‍ തപ്പി...
  ഇരുട്ടില്‍ തപ്പി...
കാസര്‍കോട് ബാങ്ക് റോഡിലെ അനുരാധ എന്റര്‍പ്രൈസസില്‍ ശനിയാഴ്ച ലക്ഷങ്ങളുടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച നടത്തിയവരുടെ വിരലടയാളം ശേഖരിക്കാന്‍ ശ്രമിക്കുന്ന വിദഗ്ധന്‍.
Photo : Zubair Pallickal
തുഴയാതെ; ഓളങ്ങളില്ലാതെ
  തുഴയാതെ; ഓളങ്ങളില്ലാതെ
ചക്രത്തില്‍ ഒരു തോണി സവാരി... കാഞ്ഞങ്ങാട്ട് നിന്ന് ബേക്കല്‍ കടപ്പുറത്തേക്ക് തോണി കയറ്റിപോകുന്ന ലോറി . മാണിക്കോത്ത് നിന്നുള്ള ദൃശ്യം.
Photo : Vandees
സൂര്യ ഗ്രഹണം
  സൂര്യ ഗ്രഹണം
നന്ദനവനം പാറയില്‍ മുഴക്കോം സ്കൂള്‍ കുട്ടികള്‍ സൂര്യ ഗ്രഹണം നോക്കുന്നു
മകളൂടെ ഓര്‍മ്മയില്‍...
  മകളൂടെ ഓര്‍മ്മയില്‍...
കാസര്‍കോട്ട് നിന്നും കാണാതായ റിയാനയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടത്തിയ ധര്‍ണ്ണ കൊല്ലപ്പെട്ട സഫിയയുടെ മാതാവ് ആയിഷ അയ്യങ്കേരി ഉല്‍ഘാടനം ചെയ്യുന്നു.
Photo : Achu Kasaragod
ബലിതര്‍പ്പണം
  ബലിതര്‍പ്പണം
കര്‍ക്കിടകവാവിന്‌ തൃക്കണ്ണാട്‌ കടപ്പുറത്ത്‌ ചൊവ്വാഴ്‌ച നടന്ന ബലിതര്‍പ്പണം
Photo : Kumar Kasaragod
വിസ്മയത്തുമ്പത്ത്...
  വിസ്മയത്തുമ്പത്ത്...
മംഗലാപുരത്ത് രണ്ട് ദിവസം മുമ്പ് കടലില്‍ മുങ്ങിയ ഹോങ്കോങ്ങ് കപ്പലിന്റെ ഒരു ഭാഗം മഞ്ചേശ്വരം മുസോഡി കടപ്പുറത്ത് കരക്കടിഞ്ഞപ്പോള്‍ കൗതുകത്തോടെ അതില്‍ കയറി നോക്കുന്ന നാട്ടുകാര്‍.
Photo : Kumar Kasaragod
ശ്രമദാനം...
  ശ്രമദാനം...
അടുക്കത്ത് ബയലില്‍ തകര്‍ന്ന ദേശീയ പാത നന്നാക്കുന്ന ഇഖ് വാന്‍സ് ക്ലബ് പ്രവര്‍ത്തകര്‍.
Photo : Zubair Pallickal
പെരുമഴ...
  പെരുമഴ...
തളങ്കര കടവത്ത് നിന്നുളള മഴക്കാഴ്ചകള്‍
Photo : RAHIM GRAFITTI
പെരുമ്പാമ്പ്‌
  പെരുമ്പാമ്പ്‌
നെല്ലിക്കുന്ന്‌ ജംഗ്‌ഷനില്‍ നാട്ടുകാര്‍ പെരുമ്പാമ്പിനെ പിടികൂടിയപ്പോള്‍
സ്റ്റാര്‍ട്ട്, ആക്ഷന്‍...
  സ്റ്റാര്‍ട്ട്, ആക്ഷന്‍...
മഴക്കെടുതികള്‍ നേരിടാന്‍ പരിശീലനം നേടിയ കേന്ദ്രസേനാംഗങ്ങള്‍ കാഞ്ഞങ്ങാട് ചിത്താരിയില്‍ നടത്തിയ ഡെമോണ്‍സ്ട്രേഷനില്‍ നിന്ന്...
മഴക്കാലം മധുരിക്കുന്നില്ല
  മഴക്കാലം മധുരിക്കുന്നില്ല
മഴക്കാലദുരിതങ്ങള്‍ നാടു നീളെ കാല്‍ നടയായി യാത്ര ചെയ്യുന്ന നാടോടികളേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഭക്ഷണ ലഭ്യത കുറഞ്ഞപ്പോള്‍ വഴിയരികില്‍ വീണു കിട്ടിയ മാമ്പഴം മുറിച്ചു ശരിയാക്കുകയാണ് ഒരു നാടോടിവൃദ്ധന്‍. മൊഗ്രാല്‍ പുത്തൂരില്‍ നിന്നുള്ള കാഴ്ച്...
കരകവിഞ്ഞൊഴുകുന്ന ഭക്തി...
  കരകവിഞ്ഞൊഴുകുന്ന ഭക്തി...
ശക്തമായ മഴയില്‍ മധുവാഹിനി പുഴ കരകവിഞ്ഞ്‌ മധൂര്‍ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറിയപ്പോള്‍..
Photo : Kumar Kasaragod
പ്രതിഷേധം ഇങ്ങനെ....
  പ്രതിഷേധം ഇങ്ങനെ....
കാസര്‍കോട് കേളുക്കുന്നില്‍ റോഡില്‍ മലിന ജലം കെട്ടിക്കിടക്കുന്നതില്‍ പ്രതിഷേധിച്ച് ചങ്ങാടം ഉണ്ടാക്കി തുഴഞ്ഞുപോകുന്നു
Photo : Kumar Kasaragod
രമ്യതയ്‌ക്ക്‌ സമ്മതം
  രമ്യതയ്‌ക്ക്‌ സമ്മതം
ഈജിപ്‌തിലെ ഷറംഅല്‍ഷേക്കില്‍ നടക്കുന്ന ചേരിചേര ഉച്ചകോടിയ്‌ക്കിടെ കണ്ടുമുട്ടിയ ഇന്ത്യാ-പാക്‌ പ്രധാനമന്ത്രിമാര്‍, മന്‍മോഹന്‍ സിംഗും യുസഫ്‌ റേസ ഗിലാനിയും
Photo : agencies
'കൊല'മരം
  'കൊല'മരം
മട്ടന്നൂരില്‍ ഓട്ടോ റിക്ഷയ്‌ക്കു മേലെ കൂററന്‍ മരം വീണുണ്ടായ അപകടം. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു
മഴക്കാല വീഴ്‌ചകള്‍
  മഴക്കാല വീഴ്‌ചകള്‍
നീലേശ്വരം കണിച്ചിറയില്‍ കുഴിയിലേക്ക്‌ മറിഞ്ഞ സ്വകാര്യ ബസ്‌ ക്രയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തുന്നു. അപകടത്തില്‍ 20 ഓളം യാത്രക്കാര്‍ക്ക്‌ നിസാര പരിക്കേററു
Photo : A.R Babu Nileswar/ Vasantha Studio
വീഴ്‌ച
  വീഴ്‌ച
നീലേശ്വരം തട്ടാച്ചേരി വഡയന്തൂര്‍ കഴകം അഗ്രശാല കെട്ടിടം ആല്‍മരം വീണ്‌ തകര്‍ന്ന നിലയില്‍...
മഴയില്‍
  മഴയില്‍
കനത്ത മഴയെ തുടര്‍ന്ന്‌ മുംബൈയില്‍ ട്രയിന്‍ ഗതാഗതം നിലച്ചപ്പോള്‍...
ഒരു യാത്രയുടെ അവസാനം
  ഒരു യാത്രയുടെ അവസാനം
മാങ്ങാട്‌ ചൊവ്വാഴ്‌ച ഉച്ചയോടെ ഉണ്ടായ അപകടം. ബൈക്കും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക്‌ യാത്രക്കാരന്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു
Photo : Shafi Akkara
തെളിഞ്ഞു കാണുന്ന അനാസ്ഥ
  തെളിഞ്ഞു കാണുന്ന അനാസ്ഥ
കാസര്‍കോട്‌ നഗരസഭാ ഓഫീസിന്റെ തൊട്ടടുത്തായി പട്ടാപ്പകലും തെളിഞ്ഞു കത്തുന്ന വഴിവിളക്ക്‌
തോററ ചരിത്രം കേട്ടിട്ട്‌
  തോററ ചരിത്രം കേട്ടിട്ട്‌
വി.എസ്‌ അച്യുതാനന്ദനെതിരായ പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച്‌ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ നീലേശ്വരത്ത്‌ നടത്തിയ പ്രകടനം
അപകടക്കാഴ്‌ച
  അപകടക്കാഴ്‌ച
പൊയിനാച്ചി ദേശീയപാതയില്‍ ശനിയാഴ്‌ച വൈകുന്നേരം ലോറി മറിഞ്ഞപ്പോള്‍...
Photo : Ashokan Ambika Digitals Poinachi
യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌
  യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌
ഞായറാഴ്‌ച പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്യുന്ന പെരുമ്പളക്കടവ്‌ പാലം.
അണ്ടര്‍ബ്രിഡ്‌ജ്‌
  അണ്ടര്‍ബ്രിഡ്‌ജ്‌
മൊഗ്രാല്‍ പുത്തൂര്‍ ആസാദ്‌ നഗറിലെ റെയില്‍വെ അണ്ടര്‍ബ്രിഡ്‌ജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ദക്ഷിണറെയില്‍വെ ആസ്ഥാനത്ത്‌ നിന്ന്‌ അത്യാധുനിക ഉപകരണങ്ങളുമായി പ്രത്യേക ട്രയിന്‍ എത്തിയപ്പോള്‍.
Photo : Dayanand Kukkaje
ലാല്‍ സല്യൂട്ട്‌
  ലാല്‍ സല്യൂട്ട്‌
ന്യൂഡെല്‍ഹിയില്‍ നടന്ന സൈനിക ചടങ്ങില്‍ കരസേനാ മേധാവിയില്‍ നിന്നും ലഫ്‌. കേണല്‍ പദവി സ്വീകരിച്ച ശേഷം മോഹന്‍ ലാല്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയെ സന്ദര്‍ശിച്ചപ്പോള്‍...
കലിയടങ്ങാതെ
  കലിയടങ്ങാതെ
കാസര്‍കോട്‌ കസബ കടപ്പുറത്ത്‌ ശക്തമായ കടലാക്രമണം തീരദേശത്ത്‌ നിരവധി കുടുംബങ്ങള്‍ക്ക്‌ ഭീഷണിയായി
Photo : Kumar Kasaragod
അണയാതെ...
  അണയാതെ...
പാശ്ചാത്യ സംഗീതത്തിന്റെ ചക്രവര്‍ത്തി മീകായില്‍ ജാക്‌സന്‌ ചൊവ്വാഴ്‌ച ലോകം ഔപചാരികമായി വിട ചൊല്ലി. മെക്‌സിക്കോ സിററിയില്‍ നടന്ന ഒരു അനുസ്‌മരണ പരിപാടിയില്‍ ജാക്‌സനെ അനുകരിച്ച്‌ വേഷം ധരിച്ച ആരാധിക ദീപവുമായി..
മാപ്പ്‌!!!
  മാപ്പ്‌!!!
കാസര്‍കോട്‌ ജനറലാശുപത്രി പരിസരത്ത്‌ ചുററിത്തിരിഞ്ഞ തെരുവുനായ്‌ക്കളെ ഓടിച്ചു വിടാനെത്തിയ സെക്യൂരിററി ജീവനക്കാരനുമുന്നില്‍ ഒരു നായയുടെ പ്രകടനം
Photo : Zubair Pallickal
ജലസംഗമം
  ജലസംഗമം
കനത്തമഴയെ തുടര്‍ന്ന്‌ ജലനിരപ്പ്‌ ഉയര്‍ന്നതോടെ ബാഗമണ്ഡല ത്രിവേണി സംഗമത്തില്‍ നിന്നുളള കാഴ്‌ച
ബേവിഞ്ച അപകടം
  ബേവിഞ്ച അപകടം
ബേവിഞ്ചയില്‍ പാലത്തിനു സമീപം കാര്‍ കുഴിയിലേക്ക്‌ മറിഞ്ഞുണ്ടായ അപകടം. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ഡോക്ടര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Photo : Kumar Kasaragod
എഴുത്തുകാരന്‍ ലാല്‍
  എഴുത്തുകാരന്‍ ലാല്‍
താന്‍ രചിച്ച ഓര്‍മക്കുറിപ്പുകളായ 'ഋതുമര്‍മ്മരങ്ങളു'ടെ രണ്ടാം പതിപ്പിന്റെ ദുബൈ ഡിസി ബുക്‌സില്‍ നടന്ന പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ എത്തിയപ്പോള്‍. താരപരിവേഷമില്ലാതെ എത്തിയ ലാല്‍ പുസ്‌തകങ്ങളില്‍ കൈയൊപ്പു ചാര്‍ത്തിയാണ്‌ നല്‍കിയത്‌. പ്രശസ്‌ത കഥാകാരന്‍ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവാണ്‌ സമീപം
കലികൊളളുന്ന കടല്‍
  കലികൊളളുന്ന കടല്‍
കാലവര്‍ഷം ശക്തമായതോടെ രൂക്ഷമായ കടല്‍ക്ഷോഭം തീരദേശവാസികളെ നിരന്തരം വേട്ടയാടുന്നു. അലറിയടുക്കുന്ന കടലിന്റെ കാഴ്‌ച മംഗലാപുരം ഉളളാളില്‍ നിന്ന്‌
Photo : Spoorthy Ullal